ഹെെബി ഇൗഡന് പിന്തുണയുമായി ഭാര്യയെത്തി; യുവ എംഎല്‍എമാരുടെ നിരാഹാര സമരം മൂന്നാം ദിവസത്തിലേക്ക് ; സമരം ചെയ്യുന്നത് കരുത്തരായ യുവനിരയെന്ന് വി എം സുധീരന്‍

ഹൈബി ഈഡന് പിന്തുണ പ്രഖ്യാപിച്ചു അദ്ദേഹത്തിന്‍റെ ഭാര്യ അന്നയും നിരഹാരത്തിലാണ്

ഹെെബി ഇൗഡന് പിന്തുണയുമായി ഭാര്യയെത്തി; യുവ എംഎല്‍എമാരുടെ നിരാഹാര സമരം മൂന്നാം ദിവസത്തിലേക്ക് ; സമരം ചെയ്യുന്നത് കരുത്തരായ യുവനിരയെന്ന് വി എം സുധീരന്‍

തിരുവനന്തപുരം:സ്വാശ്രേയ പ്രശ്നത്തില്‍ യുവ എംഎല്‍എമാരുടെ നിരാഹാര സമരം മൂന്നാം ദിവസത്തിലേക്ക് കടക്കുമ്പോള്‍ എംഎല്‍എമാര്‍ ഊര്‍ജ്ജസ്വലരായി തുടരുകയാണ്. ഫേസ്ബുക്കിലും വാട്ട്സാപ്പിലും ഒക്കെ ട്രോളര്‍മാര്‍ക്ക് മറുപടി നല്‍കിയും സമരം പൊടിപൊടിക്കുകയാണ് എംഎല്‍എമാര്‍.

ആളുകളും ബഹളവുമായി സമരവേദി സജീവമാണ്. പ്രതിപക്ഷ നേതാവ് രമേശ്‌ ചെന്നിത്തല,മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി, സ്പീക്കര്‍ ശ്രീരാമകൃഷ്ണന്‍,കെപിസിസി പ്രസിഡന്റ്‌ വിഎം സുധീരന്‍, കെ മുരളീധരന്‍, തുടങ്ങിയവര്‍ സമരവേദി സന്ദര്‍ശിച്ചു.സമരക്കാരെ കണ്ടശേഷമാണ് ഏവരും നിയമസഭയിലേക്ക് യാത്ര തിരിച്ചത്. സമരക്കാരുടെ കുടുംബാംഗങ്ങളും ഇടയ്ക്കിടെ എത്തുന്നുണ്ട്. ഹൈബി ഈഡന് പിന്തുണ പ്രഖ്യാപിച്ചു അദ്ദേഹത്തിന്‍റെ ഭാര്യ അന്നയും നിരഹാരത്തിലാണ്. മകള്‍ ക്ലാരയും ഒപ്പമുണ്ട്.

കരുത്തുള്ള യുവനിരയാണ് സമരം ചെയ്യുന്നതെന്നും സാധാരണക്കാരായ വിദ്യാര്‍ഥികള്‍ക്കും രക്ഷിതാക്കള്‍ക്കും വേണ്ടി ഇവര്‍ ചെയ്യുന്ന ഈ സമരത്തെ ജനങ്ങള്‍ ഏറ്റെടുക്കും എന്നും വി എം സുധീരന്‍ അഭിപ്രായപ്പെട്ടു. ഇത്രയൊക്കെയായിട്ടും സര്‍ക്കാര്‍ നിലപാടില്‍ മാറ്റമൊന്നുമില്ലെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്.

Read More >>