തിരുവനന്തപുരത്ത് യുഡിഎഫ് ഹര്‍ത്താല്‍; കാട്ടക്കടയില്‍ ബസുകള്‍ക്കു നേരേ കല്ലേറ്

കാട്ടാക്കട കിള്ളിയിലാണ് കെഎസ്ആര്‍ടിസി ബസുകള്‍ക്ക് നേരെ ഹര്‍ത്താല്‍ അനുകൂലികളുടെ കല്ലേറുണ്ടായത്. നെയ്യാറ്റിന്‍കര ഡിപ്പോയില്‍ പ്രകടനമായെത്തിയ യുഡിഎഫ് പ്രവര്‍ത്തകര്‍ ബസ് സര്‍വ്വീസുകള്‍ തടഞ്ഞു. തുടര്‍ന്ന് നെയ്യാറ്റിന്‍കരയില്‍ നിന്നും കോണ്‍വോയ് അടിസ്ഥാനത്തില്‍ സര്‍വീസ് നടത്താന്‍ അധികൃതര്‍ തീരുമാനിച്ചിരിക്കുകയാണ്.

തിരുവനന്തപുരത്ത് യുഡിഎഫ് ഹര്‍ത്താല്‍; കാട്ടക്കടയില്‍ ബസുകള്‍ക്കു നേരേ കല്ലേറ്

തിരുവനന്തപുരം: ജില്ലയില്‍ യുഡിഎഫ് നടത്തുന്ന ഹര്‍ത്താലില്‍ ചിലയിടങ്ങളില്‍ അക്രമം. കെഎസ്ആര്‍ടിസി ബസുകള്‍ക്ക് നേരെ കാട്ടക്കടയില്‍ കല്ലേറുണ്ടായി. തുടര്‍ന്ന് ബസ് സര്‍വീസുകള്‍ തത്കാലത്തേക്ക് നിര്‍ത്തിവെച്ചു.

കാട്ടാക്കട കിള്ളിയിലാണ് കെഎസ്ആര്‍ടിസി ബസുകള്‍ക്ക് നേരെ ഹര്‍ത്താല്‍ അനുകൂലികളുടെ കല്ലേറുണ്ടായത്. നെയ്യാറ്റിന്‍കര ഡിപ്പോയില്‍ പ്രകടനമായെത്തിയ യുഡിഎഫ് പ്രവര്‍ത്തകര്‍ ബസ് സര്‍വ്വീസുകള്‍ തടഞ്ഞു. തുടര്‍ന്ന് നെയ്യാറ്റിന്‍കരയില്‍ നിന്നും കോണ്‍വോയ് അടിസ്ഥാനത്തില്‍ സര്‍വീസ് നടത്താന്‍ അധികൃതര്‍ തീരുമാനിച്ചിരിക്കുകയാണ്.

സര്‍ക്കാര്‍ സ്വാശ്രയ കോളെജിലെ ഫീസ് നിരക്കുകള്‍ പുതുക്കിയതുമായി ബന്ധപ്പെട്ട് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ സെക്രട്ടറിയേറ്റ് നടയില്‍ നടത്തി വന്ന സമരത്തിനുനേരെ കഴിഞ്ഞ ദിവസമുണ്ടായ പോലീസ് അതിക്രമം നടന്നതിനെ തുടര്‍ന്നാണ് ഇന്ന് ഹര്‍ത്താലിന് ആഹ്വാനം ചെയ്തിരിക്കുന്നത്. കടകള്‍ അടപ്പിക്കരുതെന്നും ബസുകള്‍ തടയരുതെന്നും ഇന്നലെ കോണ്‍ഗ്രസ് നേതാക്കള്‍ നിര്‍ദേശം നല്‍കിയിരുന്നുവെങ്കിലും പ്രസ്തുത നിര്‍ദ്ദേശങ്ങളൊന്നും പാലിക്കപ്പെടുന്നില്ല.

ഇന്ന് നടത്താനിരുന്ന ഹയര്‍സെക്കന്‍ഡറി ഒന്നാംവര്‍ഷ ഇംപ്രൂവ്മെന്റ്/സപ്ലിമെന്ററി, വൊക്കേഷനല്‍ ഹയര്‍സെക്കന്‍ഡറി ഒന്നാംവര്‍ഷ കെമിസ്ട്രി ഇംപ്രൂവ്മെന്റ് പരീക്ഷകള്‍ മാറ്റിവെച്ചിട്ടുണ്ട്. സമയക്രമത്തില്‍ മാറ്റമില്ലാതെ ഈ പരീക്ഷകള്‍ ഒക്ടോബര്‍ നാലിന് നടത്തുമെന്ന് ഹയര്‍സെക്കന്‍ഡറി പരീക്ഷാ ബോര്‍ഡ് ഡയറക്ടര്‍ പത്രക്കുറിപ്പില്‍ അറിയിച്ചു.

Read More >>