തെലുങ്ക് പ്രേമത്തിന് യു/എ സർട്ടിഫിക്കറ്റ്; നിരാശ പ്രകടിപ്പിച്ചു അണിയറപ്രവര്‍ത്തകര്‍

മലയാളം പതിപ്പിന് യു സർട്ടിഫിക്കറ്റ് നല്‍കിയ ബോര്‍ഡ് കഥയ്ക്കോ രംഗങ്ങളിലോ മാറ്റം വരുത്താതെ അണിയിച്ചൊരുക്കിയ തെലുങ്ക് പതിപ്പിനു എന്തുകൊണ്ട് യുഎ സർട്ടിഫിക്കറ്റ് നൽകിയെന്ന് അണിയറപ്രവർത്തകർ ചോദിക്കുന്നത്

തെലുങ്ക് പ്രേമത്തിന് യു/എ സർട്ടിഫിക്കറ്റ്; നിരാശ പ്രകടിപ്പിച്ചു അണിയറപ്രവര്‍ത്തകര്‍

മലയാളത്തിൽ സൂപ്പർഹിറ്റായിരുന്ന നിവിൻപോളി–അൽഫോൻസ് പുത്രൻ ചിത്രം പ്രേമത്തിന്റെ തെലുങ്കു പതിപ്പിന് സെന്‍സര്‍ ബോര്‍ഡിന്റെ യു/എ സർട്ടിഫിക്കറ്റ്.

നിവിന്‍ പൊളി അവതരിപ്പിച്ച ജോര്‍ജ് എന്ന കഥാപാത്രമായി നാഗചൈതന്യയും സായി പല്ലവി അവതരിപ്പിച്ച മലരായി ശ്രുതി ഹാസനുമെത്തുന്ന ചിത്രത്തിന് പ്രേമം എന്ന് തന്നെയാണ് തെലുങ്കിലും പേര് നല്‍കിയിരിക്കുന്നത്. മേരിയായി അനുപമയും സെലിനായി മഡോണയും തന്നെ തെലുങ്കിലും അഭിനയിക്കുന്നുണ്ട്. ചന്തു മൊണ്ടേതിയാണ് സംവിധാനം.


മലയാളം പതിപ്പിന് യു സർട്ടിഫിക്കറ്റ് നല്‍കിയ ബോര്‍ഡ് കഥയ്ക്കോ രംഗങ്ങളിലോ മാറ്റം വരുത്താതെ അണിയിച്ചൊരുക്കിയ തെലുങ്ക് പതിപ്പിനു എന്തുകൊണ്ട് യുഎ സർട്ടിഫിക്കറ്റ് നൽകിയെന്ന് അണിയറപ്രവർത്തകർ ചോദിക്കുന്നത്. യുഎ സർട്ടിഫിക്കറ്റ് ലഭിച്ചതിൽ നിരാശ പ്രകടിപ്പിച്ച ഇവർക്ക് ഒരു കാര്യത്തിൽ സന്തോഷമുണ്ട്. ചിത്രത്തിലെ ഒരു ഭാഗം പോലും കട്ട് ചെയ്യാതെയാണ് സെൻസർ ബോർഡ് പ്രദർശനാനുമതി നൽകിയത്.

https://youtu.be/bb4Iol_R9ms