ഒരുമിച്ച് താമസിച്ച ശേഷം പണവും കാറുമായി കടന്നുകളഞ്ഞ സ്ത്രീയെ മൂന്ന് വര്‍ഷത്തിനു ശേഷം അറസ്റ്റ് ചെയ്തു

കലൂര്‍ ഐഎംഎ ഹൗസില്‍ താമസിച്ചിരുന്ന കോലഞ്ചേരി സ്വദേശിയുടെ കാറും പണവും അനീഷിന്റെ സഹായത്തോടെ കവിത തട്ടിയെടുക്കുകയായിരുന്നു എന്ന് പോലീസ് പറഞ്ഞു.

ഒരുമിച്ച് താമസിച്ച ശേഷം പണവും കാറുമായി കടന്നുകളഞ്ഞ സ്ത്രീയെ മൂന്ന് വര്‍ഷത്തിനു ശേഷം അറസ്റ്റ് ചെയ്തു

കൊച്ചി: ഒരുമിച്ചു താമസിച്ച ശേഷം പണവും കാറുമായി കടന്നുകളഞ്ഞ യുവതിയെയും സഹായിയെയും മൂന്ന് വര്‍ഷത്തിനുശേഷം പോലീസ് പിടികൂടി. ആലപ്പുഴ സ്വദേശി കവിത (35), ഇവരുടെ സഹായി കണ്ണൂര്‍ സ്വദേശി അനീഷ്(31) എന്നിവരെയാണ് എറണാകുളം ടൗണ്‍ നോര്‍ത്ത് പോലീസ് അറസ്റ്റുചെയ്തത്. 2013ലാണ് കേസിനാസ്പദമായ സംഭവം.

കലൂര്‍ ഐഎംഎ ഹൗസില്‍ താമസിച്ചിരുന്ന കോലഞ്ചേരി സ്വദേശിയുടെ കാറും പണവും അനീഷിന്റെ സഹായത്തോടെ കവിത തട്ടിയെടുക്കുകയായിരുന്നു എന്ന് പോലീസ് പറഞ്ഞു. കോലഞ്ചേരി സ്വദേശിക്കൊപ്പം കവിത ഇയാളുടെ താമസസ്ഥലത്തെത്തുകയായിരുന്നു.  ഇയാള്‍ ഉറങ്ങിയതിനുശേഷം കവിത കാറും, അതിലുണ്ടായിരുന്ന 80,000 രൂപയും തട്ടിയെടുത്ത് കടന്നുകളയുകയായിരുന്നു. കാറും മൊബൈല്‍ ഫോണും പിന്നീട് ഉപേക്ഷിച്ചെന്ന് പോലീസ് പറഞ്ഞു.

ടൗണ്‍ നോര്‍ത്ത് സിഐ ടി.ബി വിജയന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘമാണ് പ്രതികളെ അറസ്റ്റ്ചെയ്തത്. പഴയ കേസുകളിലെ കുറ്റവാളികളെ പിടികൂടുന്നതിനായി എസ്പി കെ ലാല്‍ജിയുടെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണ സംഘത്തിന്റെ പ്രവര്‍ത്തനമാണ് പ്രതികളെ പിടികൂടാന്‍ സഹായിച്ചത്.

Read More >>