പിഎസ് സി പഠിത്തം 'ട്രോള്‍' വഴി ഇതിലും മികച്ച കോച്ചിംഗ് സ്വപ്നങ്ങളില്‍ മാത്രം

കടലോളം വരുന്ന ചോദ്യങ്ങളും കുന്നോളം വരുന്ന ഉത്തരങ്ങളും ഓര്‍ത്തു വയ്ക്കാന്‍ ഇതിലും മികച്ച ഒരു മാര്‍ഗമുണ്ടോ എന്ന് ചോദിച്ചാല്‍, ഇല്ല.

പിഎസ് സി പഠിത്തം

പിഎസ് സി ചോദ്യങ്ങളും ഉത്തരങ്ങളും ട്രോളുകളിലൂടെ. കടലോളം വരുന്ന ചോദ്യങ്ങളും കുന്നോളം വരുന്ന ഉത്തരങ്ങളും ഓര്‍ത്തു വയ്ക്കാന്‍ ഇതിലും മികച്ച ഒരു മാര്‍ഗമുണ്ടോ എന്ന് ചോദിച്ചാല്‍, ഇല്ല.കോഴിക്കോട് സ്വദേശി വിപിന്‍ നേതൃത്വം കൊടുക്കുന്ന 'വൈക്കോല്‍' എന്നാ പേജില്‍ തുടങ്ങിയ പിഎസ് സി ട്രോളുകള്‍ ഇപ്പോള്‍ നിതിന്‍രാജ്, അര്‍ജ്ജുന്‍, അഫ്സല്‍, അനസന്‍, ലിജോ എന്നിവര്‍ ചേര്‍ന്ന് ആരംഭിച്ച പിഎസ് സി ട്രോള്‍ ഗ്രൂപ്പില്‍ എത്തി നില്‍ക്കുന്നു.


troll 11 troll 10 troll 9

പിഎസ് സി പരീക്ഷയ്ക്ക് പഠിക്കാന്‍ മുക്കിനും മൂലയ്ക്കും സ്റ്റഡി സെന്ററുകളും സോഷ്യല്‍ മീഡിയ ഗ്രൂപ്പുകളും പേജുകളുമൊക്കെയുള്ളപ്പോള്‍ ഇവരില്‍ നിന്നും എല്ലാം വ്യത്യസ്തമായിയാണ് പിഎസ് സി ട്രോളുകള്‍ പ്രവര്‍ത്തിക്കുന്നത്.

troll 8

troll 6

സൂപ്പര്‍ ഹിറ്റ്‌ സിനിമകളിലെ ഹിറ്റ്‌ സീനുകളും അടിപൊളി ഡയലോഗുകളുമൊക്കെ എടുത്ത് പിഎസ് സി ചോദ്യങ്ങളുമായി കലര്‍ത്തി ഇവര്‍ ഉണ്ടാക്കുന്ന ട്രോളുകള്‍ ഒരിക്കല്‍ വായിച്ചാല്‍ പിന്നെ മറക്കില്ലയെന്നു ഉറപ്പ്.

troll 5

troll 4

troll 3

ആയാസമില്ലാതെ തീര്‍ത്തും ഉല്ലാസപ്രദമായി വായിക്കുവാന്‍ കഴിയുന്ന ഇത്തരം  'ട്രോളുകള്‍' നമുക്ക് ഒരു ജോലി നേടി തരാന്‍ ഒരുപാട് സഹായിച്ചേക്കും...

troll 1

troll 2

troll 13

Story by