അബുദാബിയില്‍ മയക്കുമരുന്ന് കടത്തിയ 8 പേരുടെ വിചാരണ ആരംഭിച്ചു

ഹാഷിഷ്, കഞ്ചാവ്, സ്പൈസ്, ടര്‍മഡോള്‍ എന്നീ മയക്കുമരുന്നുകളാണ് 398 പാക്കറ്റുകളിലാക്കി ഇവര്‍ കൊണ്ടുനടന്നിരുന്നത്. 21നും 28നം ഇടയില്‍ പ്രായമുള്ള 5 പുരുഷന്‍മാരും 3 സ്ത്രീകളുമാണ് സംഘത്തില്‍ ഉള്‍പ്പെട്ടിരുന്നത്

അബുദാബിയില്‍ മയക്കുമരുന്ന് കടത്തിയ 8 പേരുടെ വിചാരണ ആരംഭിച്ചു

അബുദാബി: അബുദാബിയില്‍ മയക്കുമരുന്നുകടത്തിയതിന്റെ പേരില്‍ അറസ്റ്റിലായ 8 പേരുടെ വിചാരണ ആരംഭിച്ചു. ഹാഷിഷ്, കഞ്ചാവ്, സ്പൈസ്, ടര്‍മഡോള്‍ എന്നീ മയക്കുമരുന്നുകളാണ് 398 പാക്കറ്റുകളിലാക്കി ഇവര്‍ കൊണ്ടുനടന്നിരുന്നത്. 21നും 28നം ഇടയില്‍ പ്രായമുള്ള 5 പുരുഷന്‍മാരും 3 സ്ത്രീകളുമാണ് സംഘത്തില്‍ ഉള്‍പ്പെട്ടിരുന്നത്.

വ്യത്യസ്ത സ്ഥലങ്ങളില്‍ നിന്നുമായി ഒരു മാസം മുമ്പാണ് പോലീസ് ഇവരെ അറസ്റ്റ്ചെയ്തിരുന്നത്. രഹസ്യ വിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തില്‍ നടത്തിയ അന്വേഷണത്തിനൊടുവില്‍ ഇവര്‍ പിടിയിലാവുകയുമായിരുന്നു. 12,000 ദിര്‍ഹവും ഇവരില്‍ നിന്നും കണ്ടെടുത്തു.

മയക്കുമരുന്ന് കൈവശം വെക്കുക, വിതരണം ചെയ്യുക തുടങ്ങിയ വകുപ്പുകളാണ് ഇവര്‍ക്കെതിരെ ചുമത്തിയിരിക്കുന്നത്.

എന്നാല്‍ എല്ലാവരും കുറ്റം നിഷേധിച്ചു. തനിക്ക് ഇതിനെ പറ്റി യാതൊരു അറിവും ഉണ്ടായിരുന്നില്ലെന്നും, ആരോ തന്റെ ബാഗില്‍ മനപ്പൂര്‍വം മയക്കുമരുന്നു നിറക്കുകയായിരുന്നെന്നും സംഘത്തില്‍ ഉള്‍പ്പെട്ട സ്ത്രീ കോടതിയില്‍ പറഞ്ഞു. മറ്റൊരു സ്ത്രീയും ഇത്തരത്തിലുള്ള ന്യായവാദം കോടതിയില്‍ നടത്തി.