റെയില്‍ പാളത്തില്‍ വിള്ളല്‍; വര്‍ക്കലയില്‍ ട്രെയിനുകള്‍ പിടിച്ചിട്ടു

30കിമി സ്പീഡിൽ മാത്രമാണ് ട്രെയിനുകൾ ഇപ്പോള്‍ ഓടിക്കൊണ്ടിരിക്കുന്നത്.

റെയില്‍ പാളത്തില്‍ വിള്ളല്‍; വര്‍ക്കലയില്‍ ട്രെയിനുകള്‍ പിടിച്ചിട്ടു

വര്‍ക്കല: പാളത്തില്‍ വിള്ളല്‍ കണ്ടെത്തിയതിനെത്തുടര്‍ന്ന് തിരുവനന്തപുരം റൂട്ടില്‍ ട്രെയിന്‍ ഗതാഗതം തടസപ്പെട്ടു. കൊല്ലം വര്‍ക്കലക്കും ഇടവക്കും മധ്യേയാണ് രാവിലെ വിള്ളല്‍ കണ്ടെത്തിയത്. കൊല്ലംതിരുവനന്തപുരം പാസഞ്ചര്‍ അടക്കമുള്ള ട്രെയിനുകള്‍ വര്‍ക്കലയില്‍ പിടിച്ചിട്ടു. തുടർന്ന് താല്കാലികമായി പാളത്തിൽ ക്ലാമ്പിങ്ങ് ചെയ്ത് ട്രെയിൻ കടത്തി വിട്ടു.

30കിമി സ്പീഡിൽ മാത്രമാണ് ട്രെയിനുകൾ ഓടിക്കൊണ്ടിരിക്കുന്നത്. ട്രാക്കിലെ പൊട്ടൽ പൂർണമായും റെയിവേ എഞ്ചിനീയറിംഗ് വിഭാഗം എത്തി പരിഹരിച്ചതിനു ശേഷമേ ഈ ട്രാക്കിൽ കൂടി ട്രെയിനുകൾ പൂർണ വേഗതയിൽ കടന്നു പോകൂ.

Read More >>