പാത ഇരട്ടിപ്പിക്കൽ: മൂന്നു ദിവസത്തേക്ക് കോട്ടയം വഴിയുള്ള ട്രെയിനുകൾ തടസ്സപ്പെടും

കരുനാഗപ്പള്ളിയിൽ ചരക്കുവണ്ടി പാളം തെറ്റിയതിനെ തുടർന്നു ട്രെയിനുകളുടെ വൈകിയോട്ടം തുടരുന്നു

പാത ഇരട്ടിപ്പിക്കൽ: മൂന്നു ദിവസത്തേക്ക് കോട്ടയം വഴിയുള്ള ട്രെയിനുകൾ തടസ്സപ്പെടും

തിരുവനന്തപുരം: പിറവത്തിനും കുറുപ്പന്തറയ്ക്കുമിടയിലെ ഇരട്ടപ്പാത കമ്മിഷൻ ചെയ്യുന്നതുമായി ബന്ധപ്പെട്ടു നാളെ മുതല്‍ മൂന്ന് ദിവസത്തേക്ക് കോട്ടയം വഴിയുള്ള ട്രെയിന്‍ ഗാതാഗതം തടസപ്പെടും.

നാളെ കോട്ടയം വഴി പോകേണ്ട കന്യാകുമാരി–മുംബൈ സിഎസ്ടി എക്സ്പ്രസ് ആലപ്പുഴ വഴി തിരിച്ചുവിടും. എറണാകുളം–കായംകുളം പാസഞ്ചർ റദ്ദാക്കി. കേരള, ശബരി എക്സ്പ്രസുകൾ 10 മിനിറ്റ് വീതം പിടിച്ചിടും. കൊല്ലം–എറണാകുളം മെമു 30 മിനിറ്റ് വൈകി മാത്രമേ പുറപ്പെടൂ.


മറ്റന്നാൾ എറണാകുളം–കായംകുളം പാസഞ്ചർ, കൊല്ലം–എറണാകുളം മെമു, എറണാകുളം–കൊല്ലം മെമു, എറണാകുളം–കൊല്ലം പാസഞ്ചർ എന്നിവ റദ്ദാക്കി. പുനലൂർ–ഗുരുവായൂർ പാസഞ്ചർ ഇടപ്പള്ളിക്കും പുനലൂരിനുമിടയിൽ റദ്ദാക്കി. കന്യാകുമാരി–മുംബൈ സിഎസ്ടി ഒരു മണിക്കൂർ വൈകും. നാഗർകോവിൽ–മംഗലാപുരം പരശുറാം, തിരുവനന്തപുരം–ഹൈദരാബാദ് ശബരി, ലോകമാന്യതിലക്–കൊച്ചുവേളി ഗരീബ് രഥ്, ന്യൂഡൽഹി–തിരുവനന്തപുരം കേരള എക്സ്പ്രസ് എന്നിവ ആലപ്പുഴ വഴി തിരിച്ചുവിടും.

അതേസമയം, കരുനാഗപ്പള്ളിയിൽ ചരക്കുവണ്ടി പാളം തെറ്റിയതിനെ തുടർന്നു ട്രെയിനുകളുടെ വൈകിയോട്ടം തുടരുന്നു. ഇന്നലെയും പല ട്രെയിനുകളും മണിക്കൂറുകൾ വൈകി. ഇന്നത്തോടെ കൃത്യസമയം പാലിക്കാനാകുമെന്നു റെയിൽവേ അറിയിച്ചു.

Read More >>