പാളത്തിന്റെ സ്ഥിതി സംബന്ധിച്ച് നാട്ടുകാര്‍ പലതവണ സൂചന നല്‍കിയിട്ടും അധികൃതര്‍ ചെവിക്കൊണ്ടില്ല; അപകടത്തിനു പിന്നാലെ കടന്നുപോകേണ്ടിയിരുന്നത് അമൃത എക്‌സ്പ്രസ്

അധികൃതരുടെ ഈ അശ്രദ്ധയാണ് തിങ്കാളാഴ്ച രാത്രിയോടെ ഗുഡ്‌സ് ട്രെയിനിന്റെ പാളം തെറ്റലില്‍ കലാശിച്ചത്. വളവായതിനാല്‍ ഇവിടെ ട്രെയിനുകള്‍ വേഗം കുറച്ചാണ് പോകുന്നത്. ഈ പാതയിലൂടെ രണ്ട് എക്‌സ്പ്രസ് ട്രെയിനുകളാണ് 15 മിനിറ്റ് ഇടവേളകളില്‍ കടന്നുപോകേണ്ടിയിരുന്നത്.

പാളത്തിന്റെ സ്ഥിതി സംബന്ധിച്ച് നാട്ടുകാര്‍ പലതവണ സൂചന നല്‍കിയിട്ടും അധികൃതര്‍ ചെവിക്കൊണ്ടില്ല; അപകടത്തിനു പിന്നാലെ കടന്നുപോകേണ്ടിയിരുന്നത് അമൃത എക്‌സ്പ്രസ്

കരുനാഗപ്പള്ളി ട്രെയിനപകടം അധികൃതരുടെ അനാസ്ഥ മൂലമാണെന്ന് നാട്ടുകാര്‍. പഴക്കം ചെന്ന പാളത്തിന്റെ അപകടസ്ഥിതി നിരവധിതവണ നാട്ടുകാര്‍ അറിയിച്ചിട്ടും റെയില്‍വേ അധികൃതര്‍ മുഖവിലയ്‌ക്കെടുത്തിരുന്നില്ല. പാളത്തിലൂടെ ട്രെയിനുകള്‍ കടന്നു പോകുമ്പോള്‍ സമീപത്തെ വീടുകളില്‍ വന്‍ ശബ്ദമാണ് മുഴങ്ങിയിരുന്നത്. ഇക്കാര്യം നാട്ടുകാര്‍ അറിയിച്ചപ്പോള്‍ ഉടനെ ശരിയാക്കാമെന്ന മറുപടിയല്ലാതെ മറ്റൊരു നീക്കവും റെയില്‍വേയുടെ ഭാമഗത്തു നിന്നുമുണ്ടായിട്ടില്ലെന്നുള്ളതാണ് സത്യം.


മംഗലാപുരം എക്‌സ്പ്രസ് അങ്കമാലി കറുകുറ്റിയില്‍ പാളം തെറ്റിയതിനെ തുടര്‍ന്ന് കരുനാഗപ്പള്ളിയിലെ രണ്ടു ട്രാക്കുകളിലൊന്നിലെ പാളങ്ങള്‍ മാറ്റിയിരുന്നു. പക്ഷേ വലിയ വളവിലും ഉയരത്തിലും സ്ഥിതി ചെയ്ത ആദ്യ ട്രാക്കിലെ പാളങ്ങളില്‍ ഒരു പ്രവൃത്തിയും നടത്തിയില്ല. നാട്ടുകാര്‍ ഈ അവസരത്തിലും അധികൃതരോട് പരാതി ഉന്നയിച്ചിരുന്നു. എന്നാല്‍ അവര്‍ അത് അവഗണിക്കുകയാണ് ചെയ്തത്.

അധികൃതരുടെ ഈ അശ്രദ്ധയാണ് തിങ്കാളാഴ്ച രാത്രിയോടെ ഗുഡ്‌സ് ട്രെയിനിന്റെ പാളം തെറ്റലില്‍ കലാശിച്ചത്. വളവായതിനാല്‍ ഇവിടെ ട്രെയിനുകള്‍ വേഗം കുറച്ചാണ് പോകുന്നത്. ഈ പാതയിലൂടെ രണ്ട് എക്‌സ്പ്രസ് ട്രെയിനുകളാണ് 15 മിനിറ്റ് ഇടവേളകളില്‍ കടന്നുപോകേണ്ടിയിരുന്നത്. ഗുഡ്‌സ് ട്രെയിനിന്റെ അപകടത്തിലൂടെ നടക്കേണ്ടിയിരുന്ന വന്‍ ദുരന്തമാണ് ഒഴിവായത്.

പ്രസ്തുത അപകടം നടക്കുന്നതിനു 15 മിനിട്ട് മുമ്പ്് കണ്ണൂര്‍ എക്‌സ്പ്രസ് ഇതേ പാളത്തിലൂടെ കടന്നുപോയിരുന്നു. അമൃത എക്‌സ്പ്രസ് കടന്നുവരാനുള്ള സമയവുമായിരുന്നു. ഇതു രണ്ടിനുമിടയിലാണ് ഗുഡ്‌സ് ട്രെയിന്‍ കടന്നു വന്നതും അപകടത്തില്‍പ്പെടുന്നതും. എക്‌സ്പ്രസ് ട്രെയിന്‍ കടന്നുപോകുന്നതിനിടയിലാണ് അപകടം നടന്നിരുന്നുവെങ്കില്‍ സംസ്ഥാനം കണ്ട ഏറ്റവും വലിയ ദുരന്തമായി അത് മാറുമായരുന്നു.

പാളങ്ങളുടെ സമീപത്ത് താമസിക്കുന്നവര്‍ വന്‍ ശബ്ദം കേട്ടാണ് രാത്രി ഞട്ടിയുണരുന്നത്. ട്രെയിന്‍ അപകടമാണെന്ന് മനസ്സിലായതോടെ അവര്‍ സംഭവ സ്ഥലത്തേക്ക് ഓടിയെത്തുകയായിരുന്നു. അപകടത്തില്‍പ്പെട്ടത് ഗുഡ്‌സ് ട്രെയിനാണെന്ന് മനസ്സിലായതോടെയാണ് തങ്ങളുടെ ശ്വാസം നേരെ വീണതെന്ന് നാട്ടുകാര്‍ പറയുന്നു.

Read More >>