ട്രെയിന്‍ അപകടങ്ങള്‍ ഒന്നിനു പുറകേ ഒന്നായി: ഇരുട്ടില്‍ തപ്പി റെയില്‍വേ; ദുരന്തങ്ങള്‍ ഒഴിവാകുന്നത് തലനാരിഴക്ക്

ട്രെയിന്‍ അപകടങ്ങള്‍ ഒന്നിനു പുറകെയായി സംഭവിക്കുമ്പോഴും വ്യക്തമായ സുരക്ഷാ നടപടികള്‍ കൈകൊളളാനാകാതെ റെയില്‍വേ ഇരുട്ടില്‍ തപ്പുന്നു. അറ്റകുറ്റപണികള്‍ നടത്താന്‍ വൈകുന്നതും, സമയാസമയങ്ങളില്‍ റെയില്‍ പാളങ്ങള്‍ മാറ്റി പുതിയ പാളങ്ങള്‍ സ്ഥാപിക്കാത്തതുമാണ് അപകടങ്ങളിലേയ്ക്ക് നയിക്കുന്നതെന്നാണ് നിഗമനം.

ട്രെയിന്‍ അപകടങ്ങള്‍  ഒന്നിനു പുറകേ ഒന്നായി: ഇരുട്ടില്‍ തപ്പി റെയില്‍വേ; ദുരന്തങ്ങള്‍ ഒഴിവാകുന്നത് തലനാരിഴക്ക്

കൊച്ചി: ട്രെയിന്‍ അപകടങ്ങള്‍ ഒന്നിനു പുറകെയായി സംഭവിക്കുമ്പോഴും വ്യക്തമായ സുരക്ഷാ നടപടികള്‍ കൈകൊളളാനാകാതെ റെയില്‍വേ ഇരുട്ടില്‍ തപ്പുന്നു. അറ്റകുറ്റപണികള്‍ നടത്താന്‍ വൈകുന്നതും, സമയാസമയങ്ങളില്‍ റെയില്‍ പാളങ്ങള്‍ മാറ്റി പുതിയ പാളങ്ങള്‍ സ്ഥാപിക്കാത്തതുമാണ് അപകടങ്ങളിലേയ്ക്ക് നയിക്കുന്നതെന്നാണ് നിഗമനം. സമീപകാലങ്ങളില്‍ നടന്ന അപകടങ്ങളില്‍ സമയോചിതമായ ഇടപെടലുകള്‍ ഉണ്ടായതാണ് വന്‍ദുരന്തങ്ങളിലേയ്ക്ക് നയിക്കാതിരുന്നത്. അപകടങ്ങള്‍ തുടര്‍ക്കഥയാകുമ്പോഴും റെയില്‍പാലങ്ങളുടെ അറ്റകുറ്റപണികള്‍ നടത്താതെ അന്വേഷണം പ്രഖ്യാപിച്ച് തലയൂരാനാണ് റെയില്‍വേയുടെ ശ്രമം.


2016 ഓഗസ്റ്റ് 28 ന് കറുകുറ്റി സ്റ്റേഷനില്‍ 12 ബോഗി പാളം തെറ്റി ഉണ്ടായ തീവണ്ടി അപകടംനടക്കമുണര്‍ത്തുന്നതായിരുന്നു. തിരുവനന്തപുരത്ത് നിന്ന് മംഗലാപുരത്തേക്ക് പോകുന്ന എക്സ്പ്രസ് പാളം തെറ്റി 12 ബോഗികള്‍ പാളത്തിലേക്ക് ചരിഞ്ഞിരിഞ്ഞിരുന്നു.ചെന്നൈയില്‍ നിന്നും തിരുവന്തപുരത്തേക്ക് പോകുന്ന തീവണ്ടി ഈ സമയത്ത് എതിര്‍ പാളത്തില്‍ വരുന്നുണ്ടായിരുന്നു എന്നാല്‍ സ്റ്റേഷന്‍ മാസ്റ്റര്‍ സിഗ്നല്‍ നല്‍കാതിരുന്നത് വന്‍ ദുരന്തമാണ് ഒഴിവാക്കിയത്. 2016 സെപ്തംബര്‍ 9ന് ഇടപ്പള്ളിക്കും കളമശ്ശേരിക്കും ഇടയ്ക്ക് ചെന്നൈ - ആലപ്പുഴ എക്സ്പ്രസ് കടന്ന് പോകുന്നതിന് തൊട്ട് മുന്‍പ് വിള്ളല്‍ കണ്ടെത്തിയിരുന്നു പരിശോധനാ ചുമതലുള്ള കീമാന്‍ തക്ക സമയത്ത് ഇടപ്പെട്ടതിനാല്‍ വന്‍ ദുരന്തം ഒഴിവായി. ഗതാഗതം മുടങ്ങിയതുമൂലം യാത്രക്കാര്‍ പെരുവഴിയിലാകുകയും ചെയ്തു.IMG-20160921-WA0013


ഇന്നലെ കൊല്ലം-കരുനാഗപ്പിള്ളിക്കടുത്ത് പാതയില്‍ ചരക്ക് തീവണ്ടി പാളം തെറ്റി സംസ്ഥാനത്ത് റെയില്‍ ഗതാഗതം താറുമാറായിരുന്നു.തിരുവനന്തപുരം- ഗുരുവായൂര്‍ ഇന്റര്‍ സിറ്റി, തിരുവനന്തപുരം-എണ്ണാകുളം വഞ്ചിനാട് എക്സ്പ്രസ്, മംഗലാപുരം-നാഗര്‍കോവില്‍ പരശുറാം എക്സ്പ്രസ് ,തിരുവനന്തപുരം ഭാഗത്തേക്ക് വന്ന ചെന്നൈ മെയില്‍ ട്രയിനുകള്‍ എന്നിവ പല സ്ഥലത്തുവച്ച് ഓട്ടം നിര്‍ത്തുകയും, ചില ട്രയിനുകള്‍ റദ്ദ് ചെയ്യുകയും ചെയ്തു. ചില ട്രെയിനുകള്‍ തിരുനെല്‍വേലി, പൊള്ളാച്ചി, പാലക്കാട് വഴിതിരിച്ചുവിട്ടു.

ചരക്ക് തീവണ്ടി പാളം തെറ്റാനുണ്ടായ അപകടകാരണത്തെ കുറിച്ച് റെയില്‍വേയ്ക്ക് ഇപ്പോഴും വ്യക്തയില്ല. റെയില്‍വേ പറയുന്ന സേഫ്റ്റി ,സെക്യൂരിറ്റി ,സര്‍വ്വീസ് എന്നീ ഉറപ്പുകളെല്ലാം കാറ്റില്‍ പറത്തി വരുമാനം മാത്രം കേന്ദ്രീകരിച്ചു കൊണ്ട് കൊണ്ട് മനുഷ്യജീവനുകള്‍ക്ക് ഒരു വിലയും കല്‍പ്പിക്കാത്ത പ്രവര്‍ത്തനങ്ങളുമായിട്ടാണ് റയില്‍വേ മുന്നോട്ട് പോകുന്നത് എന്ന് പുതുക്കാട് ട്രെയിന്‍ പാസഞ്ചര്‍ അസോസിയേഷന്‍ സെക്രട്ടറി അരുണ്‍ ലോഹിദാസ് നാരദാ നൂസിനോട് പറഞ്ഞു.

റെയില്‍വേ ഇപ്പോള്‍ തുടങ്ങാന്‍ ഉദ്ദേശിക്കുന്ന വിമാന നിരക്ക് പോലുള്ള ട്രെയിന്‍ ടിക്കറ്റ് രീതിയും, തുടര്‍ച്ചയായി ട്രെയിനുകള്‍ പാളം തെറ്റി അപകടങ്ങള്‍ തുടരുമ്പോള്‍ അവക്ക് നേരെ മുഖം തിരിക്കുന്നതുംയാത്രക്കാരുടെ പ്രതിഷേധത്തിന് ഇടയാക്കിയിട്ടുണ്ട്. റെയില്‍വേയുടെ ഓപ്പറേഷന്‍ വിങ്ങ്, കമേഴ്സല്‍ വിങ്ങ്, എഞ്ചിനിയറിങ്ങ് വിങ്ങ് ഇവര്‍ തമ്മിലുള്ള കോര്‍ഡിനേഷന്‍ കുറവാണ് അപകടങ്ങള്‍ക്കുള്ള പ്രധാന കാരണം എന്നാണ് ഇദ്ദേഹത്തിന്റെ അഭിപ്രായം.

ഇവരുടെ പരസ്പരമുളള പഴിചാരലും,തമ്മില്‍ തല്ലും ഒരു പരിധിവരെ റയില്‍വേയുടെ സുരക്ഷയെ ബാധിക്കുന്നുണ്ട്. കറുകുറ്റിയില്‍ ഉണ്ടായ തീവണ്ടി അപകടം സ്റ്റേഷന്‍ മാസ്റ്റര്‍ സിഗ്നല്‍ നല്‍കാതിരുന്നത് വന്‍ ദുരന്തമാണ് ഒഴിവായത്. ആരാണ് സിഗ്നല്‍ നല്‍ക്കി ദുരന്തം ഒഴിവാക്കിയത് എന്ന തര്‍ക്കം ഇപ്പോഴും തുടരുന്നത് ഇതിനു ഉത്തമ ഉദാഹരണമാണെന്നും അദ്ദേഹം കൂടി ചേര്‍ത്തു. ഇവര്‍ തമ്മില്‍ ഒരു പരസ്പരധാരണ ഉണ്ടായാല്‍ ഒരു പരിധിവരെ സുരക്ഷാപ്രശ്നങ്ങള്‍ക്ക് പരിഹാരമാകും എന്നും ഇദ്ദേഹംപറയുന്നു.