അങ്കമാലിയില്‍ ഒന്നിനു പുറകെ അഞ്ച് വാഹനങ്ങള്‍ കൂട്ടിയിടിച്ചു: പ്രദേശത്ത് ഗതാഗത കുരുക്ക്

അങ്കമാലി കരയാംപറമ്പില്‍ ദേശീയപാതയില്‍ ഒന്നിനു പുറകേയായി അഞ്ച് വാഹനങ്ങള്‍ കൂട്ടിയിടിച്ചു. അപ്രതീക്ഷിതമായ കൂട്ടിയിടിയില്‍ ദേശീയപാതയിലെ ഗതാഗതം സ്തംഭിച്ചു അങ്കമാലി കറുകുറ്റിക്കടുത്ത് കരയാംപറമ്പിലാണ് അപകടം ഉണ്ടായത്.

അങ്കമാലിയില്‍ ഒന്നിനു പുറകെ അഞ്ച് വാഹനങ്ങള്‍ കൂട്ടിയിടിച്ചു: പ്രദേശത്ത് ഗതാഗത കുരുക്ക്

കൊച്ചി: അങ്കമാലി കരയാംപറമ്പില്‍ ദേശീയപാതയില്‍ ഒന്നിനു പുറകേയായി അഞ്ച് വാഹനങ്ങള്‍ കൂട്ടിയിടിച്ചു. അപ്രതീക്ഷിതമായ കൂട്ടിയിടിയില്‍ ദേശീയപാതയിലെ ഗതാഗതം സ്തംഭിച്ചു. അങ്കമാലി കറുകുറ്റിക്കടുത്ത് കരയാംപറമ്പിലാണ് അപകടം ഉണ്ടായത്. ഇന്ന് ഉച്ചയക്ക് 12 മണിയോടെയാണ് സംഭവം.

തൃശൂര്‍ ഭാഗത്തു നിന്നു അങ്കമാലി ഭാഗത്തേക്കു പോകുകയായിരുന്ന വാഹനങ്ങള്‍ കരയാപറമ്പ് സിഗ്നലിന്റെ അടുത്ത് എത്തിയപ്പോഴാണ് അപകടം ഉണ്ടായത്. മുന്‍പില്‍ പോകുകയായിരുന്ന ഫോക്‌സ് വാഗണര്‍ പോളോ പെട്ടെന്ന് ബ്രേക്കിട്ടപ്പോള്‍ ഒന്നിനു പുറകെ ഒന്നായി കൂട്ടിയിടിക്കുകയായിരുന്നു. ഇന്നോവ, ഫോര്‍ച്ചൂണര്‍, ടെമ്പോ ട്രാവലര്‍, ട്രക്ക് തുടങ്ങിയ വാഹനങ്ങളാണ് അപകടത്തില്‍ പെട്ടത്. അപകടത്തില്‍ ആര്‍ക്കും പരിക്കില്ല.

65d233ff-235f-491a-85ed-4af442584bfd

Read More >>