ചര്‍മ്മത്തിനും വേണം ആരോഗ്യം

കറുപ്പിന് ഏഴഴക് എന്ന് പറയുമ്പോഴും ചെറുതായി എങ്കിലും തങ്ങളുടെ ചര്‍മ്മത്തിന് തിളക്കം ആഗ്രഹിക്കാത്തവര്‍ ഉണ്ടാവില്ല. എന്നും കഴിക്കുന്ന ഭക്ഷണത്തില്‍ ഇവ കൂടി ഉള്‍പ്പെടുത്താന്‍ ശ്രമിക്കു, ചര്‍മ്മത്തിന്‍റെ മാറ്റങ്ങള്‍ പ്രകടമായി തിരിച്ചറിയുക.

ചര്‍മ്മത്തിനും വേണം ആരോഗ്യം

കറുപ്പിന് ഏഴഴക് എന്ന് പറയുമ്പോഴും ചെറുതായി എങ്കിലും തങ്ങളുടെ ചര്‍മ്മത്തിന് തിളക്കം ആഗ്രഹിക്കാത്തവര്‍ ഉണ്ടാവില്ല. എന്നും കഴിക്കുന്ന ഭക്ഷണത്തില്‍ ഇവ കൂടി ഉള്‍പ്പെടുത്താന്‍ ശ്രമിക്കു, ചര്‍മ്മത്തിന്‍റെ മാറ്റങ്ങള്‍ പ്രകടമായി തിരിച്ചറിയുക.

ക്യാരറ്റില്‍ അടങ്ങിയിരിക്കുന്ന വൈറ്റമിന്‍ സി, കരോട്ടിന്‍ എന്നിവ ചര്‍മത്തിന്‍റെ തിളക്കത്തിന് വളരെ നല്ലതാണ്. ദിവസവും ക്യാരറ്റ് കഴിച്ചു നോക്കൂ, അല്ലെങ്കില്‍ ക്യാരറ്റ് ജ്യൂസ് കുടിച്ചു നോക്കൂ. വ്യത്യാസം കാണാം.


പപ്പായയില്‍ വൈറ്റമിന്‍ സി, വൈറ്റമിന്‍ എ, വൈറ്റമിന്‍ ഇ എന്നീ ആന്റിഓക്‌സിഡന്റുകള്‍ അടങ്ങിയിട്ടുണ്ട്. ഇത് മുഖക്കുരുവും ചര്‍മത്തിലെ പാടുകളും അകറ്റാന്‍ ഫലപ്രദമാണ്. ഇത് മുഖത്തു പുരട്ടുന്നത് മാത്രമല്ല, ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തുന്നതും പ്രയോജനം ചെയ്യും.

തക്കാളിയും ഇത്തരത്തിലുള്ള ഒരു ഭക്ഷണം തന്നെ. ഇതിലെ ലൈകോഫീന്‍ ചര്‍മത്തിന് തിളക്കവും നിറവും നല്‍കാന്‍ നല്ലതാണ്. ഇത് കഴിയ്ക്കാം. ഫേസ്പായ്ക്കായും ഉപയോഗിക്കാം. ക്യാന്‍സര്‍ തടയാനും വണ്ണം കുറയ്ക്കാനും പ്റ്റിയ ഒന്നാണ് തക്കാളി.

ചുവന്ന ക്യാപ്‌സിക്കം ലൈകോഫീന്‍, വൈറ്റമിന്‍ സി എന്നിവ ചര്‍ത്തിന് നിറം നല്‍കുന്ന ഘടകങ്ങളാണ്. മഞ്ഞ നിറത്തിലുള്ള ക്യാപ്‌സിക്കവും ചര്‍മത്തിന് നിറം നല്‍കുന്നതില്‍ സഹായിക്കുന്നു. ഇതിലെ സിലിക്ക ചര്‍മത്തിന് തിളക്കം നല്‍കുന്നതിന് സഹായിക്കും
ഗ്രീന്‍ ടീയും ചര്‍മത്തിന് തിളക്കം നല്‍കുന്നു. ഇതിലെ ആന്റി ഓക്‌സിഡന്റുകള്‍ ചര്‍മത്തിലെ അഴുക്കുകള്‍ കളയുന്നതിന് സഹായിക്കും. സൂര്യഘാതം പോലുള്ള പ്രശ്‌നങ്ങള്‍ തടയുന്നതിനും ചര്‍മം മൃദുവാക്കുന്നതിനും ഗ്രീന്‍ ടീ നല്ലതാണ്.

സ്‌ട്രോബെറിയിലെ വൈറ്റമിന്‍ സി നല്ലൊന്നാന്തരം ആന്റി ഓക്‌സിഡന്റാണ്. ഇത് ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തുന്നത് ചര്‍മത്തിന് ഗുണം ചെയ്യും.

ബീറ്റ്‌റൂട്ട് ഉപയോഗിക്കുന്നത് ചര്‍മസുഷിരങ്ങളെ വൃത്തിയാക്കാനും രക്തപ്രവാഹം കൂട്ടാനും സഹായിക്കും. ദിവസവും ബീറ്റ്‌റൂട്ട് ജ്യൂസ് കുടിയ്ക്കുകയോ അവ ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തുകയോ ചെയ്യാം..

ഇലക്കറികള്‍ ചര്‍മ്മത്തിന്‍റെ ആരോഗ്യത്തിനും, തിളക്കത്തിനും മറ്റും സഹായകരമായ ഭക്ഷ്യവിഭവങ്ങളാണ്. ഇതിലെ വൈറ്റമിനുകള്‍, ധാതുക്കള്‍ എന്നിവ ചര്‍മ്മസൗന്ദര്യം വര്‍ദ്ധിപ്പിക്കും എന്നുള്ളതിന് സംശയമില്ല..

സോയ ഉല്‍പന്നങ്ങള്‍ ചര്‍മത്തിന് നിറം നല്‍കാന്‍ സഹായിക്കുന്നവയാണ്. സോയ മില്‍ക് മുഖക്കുരു, മറ്റു ചര്‍മ പ്രശ്‌നങ്ങള്‍ എന്നിവയ്ക്കു പറ്റിയ പരിഹാരങ്ങളാണ്.
വൈറ്റമിന്‍ സി, ഇ, ആന്റിഓക്‌സിഡന്റുകള്‍ എന്നിവ അടങ്ങിയ ഭക്ഷണമാണ് ബ്രൊക്കോളി. ഇത് ശരീരവും ചര്‍മവും വൃത്തിയാക്കും. ചര്‍മത്തിന് തിളക്കം നല്‍കുകയും ചെയ്യും.

Story by
Read More >>