കറുപ്പോ വെളുപ്പോ.. നിറമേതായാലും ചര്‍മ്മത്തിന്‍റെ തിളക്കമാണ് കാര്യം

ചര്‍മ്മത്തിന്‍റെ നിറം ഏതുമായിക്കൊള്ളട്ടെ, അവ തിളക്കമായി കാണപ്പെടുമ്പോഴാണ് ആത്മവിശ്വാസം വര്‍ദ്ധിക്കുന്നത്.

കറുപ്പോ വെളുപ്പോ.. നിറമേതായാലും ചര്‍മ്മത്തിന്‍റെ തിളക്കമാണ് കാര്യം

ചര്‍മ്മത്തിന്‍റെ നിറം ഏതുമായിക്കൊള്ളട്ടെ, അവ തിളക്കത്തോടെ കാണപ്പെടുമ്പോഴാണ് ആത്മവിശ്വാസം വര്‍ദ്ധിക്കുന്നത്. സ്വാഭാവിക തിളക്കം വര്‍ദ്ധിപ്പിക്കാന്‍ വീട്ടില്‍ തന്നെ ചില മാർഗങ്ങൾ ശ്രമിച്ചു നോക്കാവുന്നതാണ്.

ചില നുറുങ്ങുകള്‍:

വെള്ളരി, കുക്കുമ്പര്‍ എന്നിവയുടെ നീരിന് ബ്ലീച്ചിംഗ് ഗുണമുണ്ട്. ഇത് മുഖത്തു പുരട്ടുന്നതും ചര്‍മത്തിന്റെ നിറം വര്‍ദ്ധിപ്പിയ്ക്കും.കൂടാതെ ചര്‍മ്മത്തിന് തണുപ്പും നല്‍കുന്നു. ഇത് തന്നെ ചര്‍മ്മത്തിന്‍റെ ഊര്‍ജ്ജസ്വലതയ്ക്ക് കാരണമാകുന്നു.


കറ്റാര്‍വാഴയുടെ നീര് ചര്‍മ്മത്തില്‍ തേച്ചു പിടിപ്പിച്ചു അല്പ സമയത്തിന് ശേഷം കഴുകി കളയുക. വളരെയേറെ ഔഷധമൂല്യമുള്ള സസ്യമാണ് കറ്റാര്‍ വാഴ.

പുളിച്ച തൈര് അല്ലെങ്കില്‍ മോരും സമാനമായ പ്രയോജനങ്ങള്‍ നല്‍കുന്നു. ചര്‍മ്മത്തില്‍ കറുത്ത പാടുകളോ, നിറമോ കാണുമ്പോള്‍ അവിടേക്ക് അല്പം തൈര് ചേര്‍ത്തു തേച്ചു പിടിപ്പിച്ചു 15 മിനിറ്റിനു ശേഷം കഴുകി കളയുക. ഒരാഴ്ച തുടര്‍ച്ചയായി ഇങ്ങനെ ചെയ്താല്‍ വ്യത്യാസം നേരിട്ട് അനുഭവിക്കാവുന്നതാണ്.

തേങ്ങാപ്പാലില്‍ രക്തചന്ദനം അരച്ചു ചര്‍മ്മത്തില്‍ പുരട്ടുന്നതും, ചര്‍മ്മത്തിന് തിളക്കം കൂട്ടാന്‍ സഹായിക്കുന്നു.

ചെറുനാരങ്ങയുടെ ഒരു ചെറിയ കഷണം തോടോടെ കൂടിയെടുത്ത് അല്‍പനേരം ഇരുണ്ട ചര്‍മ്മത്തില്‍ മസാജ് ചെയ്യുക. അല്‍പം കഴിഞ്ഞ് കഴുകിക്കളയാം. ചര്‍മ്മത്തിന് നവത്തിളക്കം ലഭിക്കുമെന്ന് ഉറപ്പ്. ചെറുനാരങ്ങാനീരും തേനും ചേര്‍ത്തു മുഖത്തു പുരട്ടുന്നതും പ്രയോജനം ചെയ്യും.

വിനാഗിരിയും റോസ് വാട്ടരും ചേര്‍ന്ന ലായനി പുരട്ടുന്നത്ചര്‍മ്മത്തിന്റെ തിളക്കത്തിന്  നല്ലതാണ്.

ഓട്‌സ് പൊടിച്ച് തൈരില്‍ കലക്കി മുഖത്തു പുരട്ടുക. ഇത് മുഖത്തിനു നിറം വര്‍ദ്ധിപ്പിയ്ക്കാന്‍ ഏറെ ഗുണകരമാണ്. തേന്‍ തക്കാളി നീര്, പാല്‍പ്പാട, തേന്‍ എന്നിവ കലര്‍ത്തി മുഖത്തു പുരട്ടുന്നതും നിറം നല്‍കും.

രക്തമഞ്ഞള്‍ പാലിലോ തൈരിലോ കലര്‍ത്തി ചര്‍മ്മത്തില്‍ പുരട്ടുന്നത് ചര്‍മ്മകാന്തി വര്‍ദ്ധിപ്പിക്കും.

ഓറഞ്ച് തൊലി ഉണക്കിപ്പൊടിച്ച് പാലിലോ തൈരിലോ കലക്കി മുഖത്തു പുരട്ടുന്നത് ഒരു ഫേഷ്യലിന്‍റെ പ്രയോജനം ചെയ്യും.

ദിവസവും രണ്ടു നേരമെങ്കിലും കുളിക്കാന്‍ ശ്രമിക്കുക. ചര്‍മ്മം ഇപ്പോഴും തിളക്കത്തോടെയിരിക്കണമെങ്കില്‍ ശുചിത്വം അത്യാവശ്യമാണ്.

നന്നായി ഉറങ്ങുക. ഉറക്കം തടഞ്ഞു നിര്‍ത്തുന്നത് ചര്‍മ്മത്തിന്റെ ആരോഗ്യത്തിനു മാത്രമല്ല, ശരീരത്തെ മൊത്തമായും വിപരീതാര്‍ത്ഥത്തില്‍ ബാധിക്കും