തുഷാര്‍ വെള്ളാപ്പള്ളി എന്‍ഡിഎ കേരളാ ഘടകം കണ്‍വീനറായേക്കും

കണ്‍വീനര്‍ സ്ഥാനം വേണമെന്നു ബിഡിജെഎസ് നേരത്തെ ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ ഇതിനോട് അനുകൂലമായല്ല ബിജെപി പ്രതികരിച്ചിരുന്നത്.

തുഷാര്‍ വെള്ളാപ്പള്ളി എന്‍ഡിഎ കേരളാ ഘടകം കണ്‍വീനറായേക്കും

കോഴിക്കോട്: തുഷാര്‍ വെള്ളാപ്പള്ളിയെ എന്‍ഡിഎ കേരള ഘടകം കണ്‍വീനറാക്കിയേക്കും. കോഴിക്കോട് നടക്കുന്ന എന്‍ഡിഎ യോഗത്തിനു ശേഷം പ്രഖ്യാപനമുണ്ടായേക്കും. ബിഡിജെഎസിനെ അനുനയിപ്പിക്കാനുള്ള ശ്രമമായാണ് ഈ നീക്കത്തെ വിലയിരുത്തുന്നത്.

കണ്‍വീനര്‍ സ്ഥാനം വേണമെന്നു ബിഡിജെഎസ് നേരത്തെ ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ ഇതിനോട് അനുകൂലമായല്ല ബിജെപി പ്രതികരിച്ചിരുന്നത്.
ബി.ജെ.പി ദേശീയ പ്രസിഡന്റ് അമിത് ഷാ എന്‍.ഡി.എ ഘടക കക്ഷികളുമായി നടത്തിയ കൂടിക്കാഴ്ചയിലാണ് തുഷാര്‍ വെള്ളാപ്പള്ളിയെ കണ്‍വീനറാക്കാനുള്ള ധാരണയിലെത്തിയത്. പി.സി.തോമസ്, സി.കെ.ജാനു, രാജന്‍ ബാബു എന്നിവരും ഉന്നതതല സമിതിയിലുണ്ട്

Read More >>