മമ്മൂട്ടിയുടെ മരണമാസ് ഇന്റ്രോ സീനില്ല; തോപ്പില്‍ ജോപ്പന്‍ ടീസര്‍ പുറത്തിറങ്ങി

ആദ്യ ടീസറില്‍ ആരാധകര്‍ കാത്തിരുന്ന മമ്മൂട്ടിയുടെ മാസ് ഇന്റ്രോ സീനില്ല.

മമ്മൂട്ടിയുടെ മരണമാസ് ഇന്റ്രോ സീനില്ല; തോപ്പില്‍ ജോപ്പന്‍ ടീസര്‍ പുറത്തിറങ്ങി

മമ്മൂട്ടി-ജോണി ആന്റണി ടീം ഒന്നിക്കുന്ന തോപ്പില്‍ ജോപ്പന്റെ ടീസര്‍ പുറത്തിറങ്ങി.  ചിത്രം ഒക്ടോബര്‍ ഏഴിന് തീയറ്ററുകളില്‍ എത്തും.

ആദ്യ ടീസറില്‍ ആരാധകര്‍ കാത്തിരുന്ന മമ്മൂട്ടിയുടെ മാസ് ഇന്റ്രോ സീനില്ല. പകരം മമ്മൂട്ടിയുടെ അച്ചായന്‍ കഥാപാത്രത്തെ കുറിച്ച് നായിക മംമ്ത നല്‍കുന്ന വിവരണം മാത്രമാണ് ടീസറില്‍ ഉള്‍ക്കൊളിച്ചിരിക്കുന്നത്.ഓര്‍ഡിനറി, മധുരനാരങ്ങ തുടങ്ങിയ ഹിറ്റ് ചിത്രങ്ങളിലൂടെ ശ്രദ്ധേയനായ നിഷാദ് കോയയുടെതാണ് ചിത്രത്തിന്‍റെ തിരക്കഥ. റഫീക്ക് അഹമ്മദ്, നിഷാദ് അഹമ്മദ് എന്നിവരുടെ വരികള്‍ക്ക് വിദ്യാസാഗര്‍ ഈണം പകര്‍ന്നിരിക്കുന്നു.

സനോജ് വേലായുധന്‍ ഛായാഗ്രഹണവും രഞ്ജന്‍ എബ്രഹാം എഡിറ്റിംഗും നിര്‍വഹിക്കുന്നു.