ആശ്രമത്തിലെ മതപരമായ ചടങ്ങിനല്ല സര്‍വ്വകലാശാലയില്‍ സെമിനാറിനാണ് പോയത്; അമൃതാനന്ദമയിയുടെ ജന്മദിനത്തോട് അനുബന്ധിച്ച് നടന്ന പരിപാടികളില്‍ പങ്കെടുത്തതില്‍ വിശദീകരണവുമായി മന്ത്രി തോമസ് ഐസ�

ആശ്രമം സംബന്ധിച്ച് ആര്‍ക്ക് എന്ത് വിമര്‍ശനം ഉണ്ടായാലും അമൃത സര്‍വകലാശാല അവഗണിക്കാന്‍ കഴിയാത്ത ഒരു സാന്നിധ്യം ആയിട്ടുണ്ടെന്നും അദ്ദേഹം പോസ്റ്റില്‍ സൂചിപ്പിക്കുന്നു.

ആശ്രമത്തിലെ മതപരമായ ചടങ്ങിനല്ല സര്‍വ്വകലാശാലയില്‍ സെമിനാറിനാണ് പോയത്; അമൃതാനന്ദമയിയുടെ ജന്മദിനത്തോട് അനുബന്ധിച്ച് നടന്ന പരിപാടികളില്‍ പങ്കെടുത്തതില്‍ വിശദീകരണവുമായി മന്ത്രി തോമസ് ഐസ�

അമൃതാനന്ദമയിയുടെ ജന്മദിനത്തോട് അനുബന്ധിച്ച് അമൃതപുരിയില്‍ നടന്ന പരിപാടികളില്‍ പങ്കെടുത്തതില്‍ വിശദീകരണവുമായി മന്ത്രി തോമസ് ഐസക്. ഇക്കഴിഞ്ഞ ഞായറാഴ്ചയാണ് കൊല്ലം അമൃതപുരിയില്‍ അമൃതാനന്ദമയിയുടെ 63ാം ജന്മദിനാഘോഷത്തോട് അനുബന്ധിച്ചുളള മൂന്നുദിവസത്തെ ചടങ്ങുകള്‍ക്ക് തുടക്കമായത്. ഇതിന്റെ ഭാഗമായി സുസ്ഥിരത യാഥാര്‍ത്ഥ്യത്തിലേക്ക്-നയങ്ങളില്‍ നിന്ന് വിജയ മാതൃകകളിലേക്ക് എന്ന സെമിനാറും സംഘടിപ്പിച്ചിരുന്നു. ഈ പരിപാടിയാണ് തോമസ് ഉദ്ഘാടനം ചെയ്തത്.


തുടര്‍ന്നാണ് തോമസ് ഐസക്കിനെതിരെ സോഷ്യല്‍ മീഡിയയില്‍ വ്യാപക വിമര്‍ശനം ഉയര്‍ന്നത്. പ്രസ്തുത വിവാദങ്ങള്‍ ശ്രദ്ധയില്‍പ്പെട്ടതിനെ തുടര്‍ന്നാണ് ധനമന്ത്രി വിശദീകരണവുമായി രംഗത്തെത്തിയത്. ആശ്രമത്തിലെ മതപരമായ ഒരു ചടങ്ങിനുമല്ല മറിച്ച് ഒരംഗീകൃത സര്‍വകലാശാലയിലെ അക്കാദമിക്ക് സെമിനാറിനായിരുന്നു് താന്‍ പോയതെന്ന് തോമസ് ഐസക് ഫേസ്ബുക്കിലൂടെ വ്യക്തമാക്കി. ആശ്രമം സംബന്ധിച്ച് ആര്‍ക്ക് എന്ത് വിമര്‍ശനം ഉണ്ടായാലും അമൃത സര്‍വകലാശാല അവഗണിക്കാന്‍ കഴിയാത്ത ഒരു സാന്നിധ്യം ആയിട്ടുണ്ടെന്നും അദ്ദേഹം പോസ്റ്റില്‍ സൂചിപ്പിക്കുന്നു.

Read More >>