അമേരിക്കയില്‍ എയര്‍ ഗണ്ണുമായി നടക്കുകയായിരുന്ന 13 കാരനെ പോലീസ് വെടിവച്ചുകൊന്നു

ഒരു മോഷണ സംഘത്തെ കുറിച്ചുള്ള റിപ്പോര്‍ട്ടുകള്‍ ലഭിച്ച പോലീസുകാരന്‍, കുട്ടിയെ കണ്ട് സംഘത്തില്‍ ഉള്‍പ്പെടുന്ന ആളാണെന്നു തെറ്റിദ്ധരിച്ചാണ് വെടിയുതിര്‍ത്തതെന്ന് പോലീസ് വൃത്തങ്ങള്‍ അറിയിച്ചു.

അമേരിക്കയില്‍ എയര്‍ ഗണ്ണുമായി നടക്കുകയായിരുന്ന 13 കാരനെ പോലീസ് വെടിവച്ചുകൊന്നു

ഓഹിയൊ: അമേരിക്കയിലെ ഓഹിയോയില്‍ എയര്‍ഗണ്ണുമായി റോഡിലൂടെ നടക്കുകയായിരുന്ന പതിമൂന്നുകാരനെ പോലീസ് വെടിവച്ചുകൊന്നു. ഓഹിയോ സ്വദേശി ടയര്‍ കിങ്ങാണ് കൊല്ലപ്പെട്ടത്. എയര്‍ ഗണ്ണിലെ ലേസര്‍ ഉപയോഗിക്കുന്നതിനായി തോക്ക് കൊണ്ടുനടക്കുകയായിരുന്ന കുട്ടിയെ മോഷ്ടാവാണെന്ന് തെറ്റിദ്ധരിച്ചാണ് പോലീസുകാരന്‍ വെടിവച്ചുകൊന്നത്.

ബുധനാഴ്ച്ചയാണ് സംഭവം.കോളംബസ് ചില്‍ഡ്രന്‍സ് ആശുപത്രിയില്‍ വച്ചാണ് കുട്ടി മരിച്ചത്. ഒരു മോഷണ സംഘത്തെ കുറിച്ചുള്ള റിപ്പോര്‍ട്ടുകള്‍ ലഭിച്ച പോലീസുകാരന്‍, കുട്ടിയെ കണ്ട് സംഘത്തില്‍ ഉള്‍പ്പെടുന്ന ആളാണ് എന്ന് തെറ്റിദ്ധരിച്ചാണ് വെടിയുതിര്‍ത്തതെന്ന് പോലീസ് വൃത്തങ്ങള്‍ അറിയിച്ചു.


സംഭവത്തില്‍ അന്വേഷണം നടത്തുമെന്ന് കോളംബസ് മേയറും പോലീസ് മേധാവിയും നടത്തിയ സംയുക്ത വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.

കുട്ടിയുടെ മരണം ഞെട്ടിക്കുന്നതും ഒരിക്കലും സംഭവിക്കാന്‍ പാടില്ലാത്തതും ആയിരുന്നു എന്ന കോളംബസ് മേയര്‍ ആന്‍ഡ്ര്യൂ ഗിന്‍തര്‍ പറഞ്ഞു. കോളംബസ് പോലീസ് ഉപയോഗിക്കാറുള്ള തോക്കിന്റെ അതേ ഘടനയില്‍ ഉള്ള തോക്കാണ് കുട്ടിയും ഉപയോഗിച്ചിരുന്നതെന്ന് പോലീസ് പോലീസ് മേധാവി കിം ജേക്കബ് സ്ഥിരീകരിച്ചു.

Read More >>