ജില്ലാ ആസൂത്രണ സമിതി കെട്ടിടത്തിന്റെ അലുമിനിയം ആവരണം മോഷണം പോയി

ഓണാവധിക്കിടെയാണ് മോഷണം നടന്നതെന്ന് കരുതപ്പെടുന്നു.

ജില്ലാ ആസൂത്രണ സമിതി കെട്ടിടത്തിന്റെ അലുമിനിയം ആവരണം മോഷണം പോയി

കാസര്‍ഗോഡ്: ജില്ലാ ആസൂത്രണ സമിതി കെട്ടിടത്തിന്റെ സണ്‍ഷെയ്ഡില്‍ ഉറപ്പിച്ചിരുന്ന അലുമിനിയം ആവരണം മോഷണം പോയി. കെട്ടിടത്തിന്റെ തെക്കേഭാഗത്തുള്ള ആവരണമാണ് മോഷ്ടിക്കപ്പെട്ടത്.

ഓണാവധിക്കിടെയാണ് മോഷണം നടന്നതെന്ന് കരുതപ്പെടുന്നു. ഓണാവധി കഴിഞ്ഞു ഓഫിസില്‍ എത്തിയ ഉദ്യോഗസ്ഥരുടെ ശ്രദ്ധയില്‍ പെട്ടതിനെത്തുടര്‍ന്ന് പോലീസില്‍ അറിയിക്കുകയായിരുന്നു.

വിദ്യാനഗര്‍ പോലീസ് കേസ് രെജിസ്റ്റര്‍ ചെയ്ത് അന്വേഷണം ആരംഭിച്ചു.

Story by
Read More >>