കാസർഗോഡ് കെഎസ്ഇബി സബ്സ്റ്റേഷനിൽ വൻ കവർച്ച; എട്ടു ലക്ഷം രൂപയുടെ ചെമ്പു കമ്പി കോയിലുകൾ മോഷണം പോയി

കൺട്രോൾ റൂം കുത്തിത്തുറന്നു 33 കെവി പാനലിലെ ചെമ്പു കമ്പി കോയിലുകൾ അഴിച്ചെടുക്കുകയായിരുന്നു. 60 പാനലുകളിലെ കോയിലുകളാണ് ഇത്തരത്തിൽ മോഷ്ടിച്ചത്.

കാസർഗോഡ് കെഎസ്ഇബി സബ്സ്റ്റേഷനിൽ വൻ കവർച്ച; എട്ടു ലക്ഷം രൂപയുടെ ചെമ്പു കമ്പി കോയിലുകൾ മോഷണം പോയി

കാസർഗോഡ്: കേളുഗുഡെയിൽ നിർമാണത്തിലിരിക്കുന്ന കെഎസ്ഇബി സബ്സ്റ്റേഷനിൽ വൻ കവർച്ച. കൺട്രോൾ റൂം കുത്തിത്തുറന്നു 33 കെവി പാനലിലെ ചെമ്പു കമ്പി കോയിലുകൾ അഴിച്ചെടുക്കുകയായിരുന്നു. 60 പാനലുകളിലെ കോയിലുകളാണ് ഇത്തരത്തിൽ മോഷ്ടിച്ചത്.
സബ്സ്റ്റേഷനു ചുറ്റും കമ്പിവേലി നിർമിച്ചിരുന്നെങ്കിലും ഇതു മുറിച്ചുമാറ്റിയാണു മോഷ്ടാക്കൾ അകത്തു കടന്നത്. സബ്സ്റ്റേഷനിലെ പണിയായുധങ്ങൾ ഉപയോഗിച്ചു തന്നെയാണു പാനലുകൾ ഉൾപ്പെടെ അഴിച്ചുമാറ്റിയിരിക്കുന്നത്. മോഷ്ടാക്കളുടേതെന്നു സംശയിക്കുന്ന ഒരു പൈപ്പ് റേഞ്ച് ഉപേക്ഷിച്ച നിലയിൽ കണ്ടെത്തിയിട്ടുണ്ട്.
അധികൃതരുടെ പരാതിയിൽ കേസെടുത്തു കാസർഗോഡ് ടൗൺ പോലീസ് അന്വേഷണം ആരംഭിച്ചു. സംഭവസ്ഥലത്തുനിന്നും 23 വിരലടയാളങ്ങൾ കണ്ടെത്തിയിട്ടുണ്ട്. ഇവിടെ ജോലി ചെയ്യുന്ന ആറു താത്കാലിക ജീവനക്കാരെയും പോലീസ് ചോദ്യം ചെയ്തു. ചെമ്പു കമ്പികൾ കവർച്ചചെയ്യുന്ന പ്രൊഫെഷണൽ കവർച്ച സംഘങ്ങളെയും സംശയിക്കുന്നുണ്ട്. ഇത്രയധികം തുകയുടെ ഉപകരണങ്ങൾക്കു യാതൊരു വിധ സുരക്ഷയും ഒരുക്കാതെ കെഎസ്ഇബി അധികൃതരുടെ നടപടിക്കെതിരെയും വിമർശനം ഉയരുന്നുണ്ട്.

Story by
Read More >>