പരാധീനതകളില്‍ ഉഴലുന്ന കാസര്‍ഗോഡ് ജനറല്‍ ആശുപത്രിയില്‍ മോഷണവും

മോഷ്ടാവിന്റേതെന്നു കരുതുന്ന പാന്റ് ലാബിനകത്തു നിന്നും ഉപേക്ഷിക്കപ്പെട്ട നിലയില്‍ കണ്ടെത്തിയിട്ടുണ്ട്. മാനസികാസ്വാസ്ഥ്യമുള്ള ആളിന്റെ പരാക്രമമാണോ മോഷണം എന്ന സംശയം ഉയര്‍ന്നിരുന്നു. എന്നാൽ അന്വേഷണത്തിന്റെ ഗതി തിരിച്ചു വിടാന്‍ പ്രതി നടത്തിയ ശ്രമമായാണു പോലീസ് ഇതിനെ കാണുന്നത്.

പരാധീനതകളില്‍ ഉഴലുന്ന കാസര്‍ഗോഡ് ജനറല്‍ ആശുപത്രിയില്‍ മോഷണവും

കാസര്‍ഗോഡ്: ഏറെ പരാധീനതകള്‍ക്ക് നടുവില്‍ ഉഴലുന്ന കാസര്‍ഗോഡ് ജനറല്‍ ആശുപത്രിയിലെ ടിബി വാര്‍ഡില്‍ മോഷണം.  വാര്‍ഡിനകത്തെ ടിബി ലാബിന്റെ ചില്ലു തകര്‍ത്തു കമ്പ്യൂട്ടര്‍ മോണിറ്റര്‍ മോഷ്ടിക്കുകയായിരുന്നു. രാത്രിയിലാണു സംഭവം. പുലര്‍ച്ചയോടെയാണു മോഷണം ആശുപത്രി ജീവനക്കാരുടെ ശ്രദ്ധയില്‍പെട്ടത്.

മോഷ്ടാവിന്റേതെന്നു കരുതുന്ന പാന്റ് ലാബിനകത്തുനിന്നും ഉപേക്ഷിക്കപ്പെട്ട നിലയില്‍ കണ്ടെത്തിയിട്ടുണ്ട്. മാനസികാസ്വാസ്ഥ്യമുള്ള ആളിന്റെ പരാക്രമമാണോ മോഷണം എന്ന സംശയം ഉയര്‍ന്നിരുന്നു. എന്നാൽ  അന്വേഷണത്തിന്റെ ഗതി തിരിച്ചു വിടാന്‍ പ്രതി നടത്തിയ ശ്രമമായാണു പോലീസ് ഇതിനെ കാണുന്നത്. നേരത്തെ സ്ത്രീകളുടെ വാര്‍ഡില്‍ നിന്നുള്‍പ്പെടെ രോഗികളുടെയും കൂട്ടിരിപ്പുകാരുടെയും ആഭരണങ്ങളും മറ്റും കളവുപോയ സംഭവങ്ങള്‍ ഉണ്ടായിരുന്നു. ഇവയിലൊന്നും തന്നെ പ്രതികളെ കണ്ടെത്താന്‍ പൊലീസിന് കഴിഞ്ഞിട്ടില്ല.

നിരവധി പരാധീനതകള്‍ക്കു നടുവിലൂടെ കടന്നുപോകുന്ന കാസര്‍ഗോട്ടെ സര്‍ക്കാര്‍ ആശുപത്രികളില്‍ ഇത്തരം സുരക്ഷാ വീഴ്ച കൂടി റിപ്പോര്‍ട്ടു ചെയ്യപ്പെടുമ്പോള്‍ ഏറെ ആശങ്കയിലാണ് രോഗികള്‍.

Read More >>