കാസർഗോട് ജില്ലാ അക്ഷയ പ്രോജക്ട് ഓഫീസിൽ കവർച്ച; ലാപ്ടോപ്പും കമ്പ്യൂട്ടറും നഷ്ടപ്പെട്ടു

വാതിൽ തകർത്ത് അകത്തുകടന്ന മോഷ്ടാക്കൾ ലാപ്ടോപ്പും കമ്പ്യൂട്ടറും കവർന്നു. ഓഫീസിലുള്ള ഫയലുകളും മറ്റും വാരി വലിച്ചിട്ട നിലയിലാണ്.

കാസർഗോട്  ജില്ലാ അക്ഷയ പ്രോജക്ട് ഓഫീസിൽ കവർച്ച; ലാപ്ടോപ്പും കമ്പ്യൂട്ടറും നഷ്ടപ്പെട്ടു

കാസർഗോഡ്: കാസർഗോഡ് അക്ഷയ ജില്ലാ പ്രോജക്ട് ഓഫീസിൽ കവർച്ച. വാതിൽ തകർത്ത് അകത്തുകടന്ന മോഷ്ടാക്കൾ ലാപ്ടോപ്പും കമ്പ്യൂട്ടറും കവർന്നു. ഓഫീസിലുള്ള ഫയലുകളും മറ്റും വാരി വലിച്ചിട്ട നിലയിലാണ്. മറ്റെന്തെങ്കിലും മോഷണം പോയിട്ടുണ്ടോ എന്നത് സംബന്ധിച്ച് അധികൃതർ പരിശോധന നടത്തുന്നുണ്ട്. ഡയറക്ടറുടെ മുറിയിലെ ലാപ്ടോപ്പും കമ്പ്യൂട്ടറുമാണു നഷ്ടപ്പെട്ടിരിക്കുന്നത്.

അക്ഷയ കേന്ദ്രം പ്രൊജക്ട് മാനേജരുടെ പരാതിയിൽ കേസെടുത്ത് പോലീസ് അന്വേഷണം ആരംഭിച്ചു. വിരലടയാള വിദഗ്ധർ എത്തി തെളിവുകൾ ശേഖരിച്ചിട്ടുണ്ട്. ജില്ലയിലെ വിവിധ സർക്കാർ ഓഫീസുകളിൽ കവർച്ച വ്യാപകമാവുന്നത് ആശങ്കയുയർത്തിയിട്ടുണ്ട്

Read More >>