മുതലാളിത്ത സംവിധാനവും കമ്മ്യൂണിസ്റ്റ് ഭരണാധികാരികളും തമ്മിലുള്ള വ്യത്യാസം ചൂണ്ടിക്കാട്ടിയ തരൂരിന് അതേനാണയത്തില്‍ മറുപടി നല്‍കി സിപിഐ(എം) അനുകൂലികള്‍

ഫ്രാന്‍സിസ് മാര്‍പാപ്പയും അമേരിക്കന്‍ പ്രസിഡണ്ട് ബരാക് ഒബാമയും സ്വന്തം കൈകള്‍ കൊണ്ട് മഴയത്ത് കുട പിടിക്കുന്ന ചിത്രങ്ങള്‍ക്കൊപ്പം പിണറായി വിജയനും കോടിയേരി ബാലകൃഷ്ണനും സഹായികള്‍ കുടപിടിച്ചുകൊടുക്കുന്ന ചിത്രങ്ങളാണ് തരൂര്‍ ട്വീറ്റ് ചെയ്തത്.

മുതലാളിത്ത സംവിധാനവും കമ്മ്യൂണിസ്റ്റ് ഭരണാധികാരികളും തമ്മിലുള്ള വ്യത്യാസം ചൂണ്ടിക്കാട്ടിയ തരൂരിന് അതേനാണയത്തില്‍ മറുപടി നല്‍കി സിപിഐ(എം) അനുകൂലികള്‍

സിപിഐ(എം)നെ പരിഹസിച്ച് ട്വിറ്ററില്‍ ട്വീറ്റ് ചെയ്ത ശശിതരൂരിന് ട്വിറ്ററിലൂടെ തന്നെ അതേ നാണയത്തില്‍ മറുപടി. മുഖ്യമന്ത്രി പിണറായി വിജയനേയും സിപിഐ(എം) സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനേയും പരിഹസിച്ച് തരൂര്‍ ചെയ്ത ട്വീറ്റാണ് വിവാദമായത്.
മഴയത്ത് കുട പിടിക്കാന്‍ സഹായികളെ നിയോഗിച്ച കമ്മ്യൂണിസ്റ്റ് നേതാക്കളുടെ മനോഭാവത്തെയാണ് തരൂര്‍ ചിത്ര ട്വീറ്റിലൂടെ പരിഹസിച്ചത്. ഫ്രാന്‍സിസ് മാര്‍പാപ്പയും അമേരിക്കന്‍ പ്രസിഡണ്ട് ബരാക് ഒബാമയും സ്വന്തം കൈകള്‍ കൊണ്ട് മഴയത്ത് കുട പിടിക്കുന്ന ചിത്രങ്ങള്‍ക്കൊപ്പം പിണറായി വിജയനും കോടിയേരി ബാലകൃഷ്ണനും സഹായികള്‍ കുടപിടിച്ചുകൊടുക്കുന്ന ചിത്രങ്ങളാണ് തരൂര്‍ ട്വീറ്റ് ചെയ്തത്. മുതലാളിത്ത സംവാധാനവും കമ്മ്യൂണിസ്റ്റ് ഭരണാധികാരികളും തമ്മിലുള്ള വ്യത്യാസമാണിതെന്നും മഴയുള്ള കേരളത്തില്‍ ജനകീയ ജനാധിപത്യം നടപ്പാക്കുന്നുവെന്നും തരൂര്‍ ചിത്രത്തിന് അടിക്കുറിപ്പും നല്‍കിയിട്ടുണ്ട്.

ആദ്യം ട്വിറ്ററില്‍ പ്രത്യക്ഷപ്പെട്ട ചിത്രപോസ്റ്റ് പിന്നീട് സ്വന്തം ഫെയ്സ്ബുക്ക് പേജിലും തരൂര്‍ പോസ്റ്റ് ചെയ്തിട്ടുണ്ട്. ട്വീറ്റ് സംബന്ധിച്ച് വന്‍ ചര്‍ച്ചകളാണ് സോഷ്യല്‍ മീഡിയകളില്‍ നടക്കുന്നത്. മുന്‍ പ്രധാനമന്ത്രിയും മുതിര്‍ന്ന കോണ്‍ഗ്രസ്സ് നേതാവുമായ മന്‍മോഹന്‍ സിങ്ങ് സഹായി പിടിച്ച കുടയ്ക്ക് കീഴില്‍ നില്‍ക്കുന്ന ചിത്രങ്ങളും മറ്റുമായി തരൂരിനെ പ്രതിരോധിച്ചുകൊണ്ട് ഇടതുപക്ഷ അനുകൂലികളും രംഗത്തെത്തിയിട്ടുണ്ട്.Read More >>