പാകിസ്ഥാനില്‍ ക്രിസ്ത്യന്‍ കോളനയില്‍ ആക്രമണം; നാല് ഭീകരര്‍ അടക്കം അഞ്ച് മരണം

ഇന്ന് രാവിലെ ആറ് മണിയോടെയാണ് ആക്രമണമുണ്ടായത്. ചാവേറായി എത്തിയ ഭീകരറാണ് ആക്രമിച്ചതെന്ന് പാകിസ്ഥാനിലെ ഡോണ്‍ പത്രം റിപ്പോര്‍ട്ട് ചെയ്യുന്നു.

പാകിസ്ഥാനില്‍ ക്രിസ്ത്യന്‍ കോളനയില്‍ ആക്രമണം; നാല് ഭീകരര്‍ അടക്കം അഞ്ച് മരണം

കറാച്ചി: പെഷാവാറിലെ ക്രിസ്ത്യന്‍ കോളനിയില്‍ ഭീകരവാദികളും സുരക്ഷാ ഉദ്യോഗസ്ഥരും തമ്മിലുള്ള  ഏറ്റുമുട്ടലില്‍ അഞ്ച് പേര്‍ കൊല്ലപ്പെട്ടു. കൊല്ലപ്പെട്ടവരില്‍ നാല് പേര്‍ ഭീകരരാണെന്ന് പോലീസ് അറിയിച്ചു. ആക്രമണത്തില്‍ നിരവധി പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. ഇവരെ കുറിച്ചുള്ള വിവരങ്ങള്‍ ലഭ്യമായി വരുന്നതേയുള്ളൂ.

ഇന്ന് രാവിലെ ആറ് മണിയോടെയാണ് ആക്രമണമുണ്ടായത്. ചാവേറായി എത്തിയ ഭീകരറാണ് ആക്രമിച്ചതെന്ന് പാകിസ്ഥാനിലെ ഡോണ്‍ പത്രം റിപ്പോര്‍ട്ട് ചെയ്യുന്നു. പാകിസ്ഥാന്‍-അഫ്ഗാനിസ്ഥാന്‍ അതിര്‍ത്തിയിലുള്ള കോളനിയിലാണ് ആക്രമണമുണ്ടായത്.

വലിയ ശബ്ദത്തില്‍ സ്‌ഫോടനമുണ്ടായതായും ഇതേ സമയം കോളനിക്ക് മുകളിലെ ആകാശത്ത് ഹെലികോപ്റ്റര്‍ പ്രത്യക്ഷപ്പെട്ടതായും ദൃക്‌സാക്ഷികള്‍ പറയുന്നു. ആക്രമണത്തിന്റെ കൂടുതല്‍ വിവരങ്ങള്‍ പുറത്തു വന്നിട്ടില്ല.

Story by