ബാഗ്ദാദില്‍ ഇരട്ട കാര്‍ബോംബ് സ്‌ഫോടനം: 10 പേര്‍ കൊല്ലപ്പെട്ടു

നക്കീല്‍ മാളിനു സമീപം നിര്‍ത്തിയിട്ടിരിക്കുന്ന കാറില്‍നിന്നാണ് ആദ്യ സ്‌ഫോടനം ഉണ്ടായത്. സ്‌ഫോടക വസ്തുക്കള്‍ നിറച്ച മറ്റൊരു വാഹനത്തില്‍ നിന്നാണ് രണ്ടാമത്തെ സ്‌ഫോടനം.

ബാഗ്ദാദില്‍ ഇരട്ട കാര്‍ബോംബ് സ്‌ഫോടനം: 10 പേര്‍ കൊല്ലപ്പെട്ടുബാഗ്ദാദ്: നഗരത്തിലെ പ്രമുഖ ഷോപ്പിങ്ങ് മാളിനു സമീപം ഉണ്ടായ ഇരട്ട കാര്‍ ബോംബ് സ്‌ഫോടനത്തില്‍ 10 പേര്‍ കൊല്ലപ്പെട്ടു. 28ഓളം പേര്‍ ഗുരുതര പരിക്കുകളുമായി ചികില്‍സയിലാണ്.

ഇന്നലെ രാത്രിയാണ് സംഭവം. നക്കീല്‍ മാളിനു സമീപം നിര്‍ത്തിയിട്ടിരിക്കുന്ന കാറില്‍നിന്നാണ് ആദ്യ സ്‌ഫോടനം ഉണ്ടായത്. സ്‌ഫോടക വസ്തുക്കള്‍ നിറച്ച മറ്റൊരു വാഹനത്തില്‍ നിന്നാണ് രണ്ടാമത്തെ സ്‌ഫോടനം. ഇതില്‍ ഒരു ചാവേറും കൊല്ലപ്പെട്ടിരുന്നു.

പത്ത്‌പേരുടെ മരണം ബാഗ്ദാദ് ആരോഗ്യ വകുപ്പ് സ്ഥിരീകരിച്ചു. സെന്‍ട്രല്‍ ബാഗ്ദാദിലെ പാലസ്തീന്‍ സ്ട്രീറ്റിലുള്ള ഷോപ്പിങ്ങ് മാള്‍ കഴിഞ്ഞ വര്‍ഷമാണ് പ്രവര്‍ത്തനം ആരംഭിച്ചത്. അവധി ദിവസം ആയതിനാല്‍ ധാരാളം ആളുകള്‍ ഷോപ്പിങ്ങിന് എത്തിയിരുന്നു. ഈ അവസരം കണക്കിലെടുത്താണ് ആക്രമികള്‍ സ്‌ഫോടനം ആസൂത്രണം ചെയ്തത്.

Read More >>