റയ്‌സ് ബക്കറ്റ് ചാലഞ്ചും ജൈവ പച്ചക്കറിയുമായി ടെക്‌നോപാര്‍ക്കിലെ ഓണാഘോഷം

ടെക്‌നോപാര്‍ക്ക് ജീവനക്കാരുടെ സംഘടനകളായ പ്രതിധ്വനി, നടന, പ്രകൃതി എന്നീ സംഘടനകളുടെ നേതൃത്വത്തില്‍ വ്യത്യസ്തവും മാതൃകാപരവുമായ ഓണാഘോഷമാണ് നടന്നത്.

റയ്‌സ് ബക്കറ്റ് ചാലഞ്ചും ജൈവ പച്ചക്കറിയുമായി ടെക്‌നോപാര്‍ക്കിലെ ഓണാഘോഷം

475 പാക്കറ്റ് അരി ശേഖരിച്ച് ഐടി ഇതര ജീവനക്കാര്‍ക്കു ഓണ സമ്മാനം നല്‍കിയാണ് ടെക്‌നോപാര്‍ക്കിലെ ജീവനക്കാര്‍ ഇക്കുറി ഓണമാഘോഷിച്ചത്. ടെക്‌നോപാര്‍ക്ക് ജീവനക്കാരുടെ സംഘടനകളായ പ്രതിധ്വനി, നടന, പ്രകൃതി എന്നീ സംഘടനകളുടെ നേതൃത്വത്തില്‍ വ്യത്യസ്തവും മാതൃകാപരവുമായ ഓണാഘോഷമാണ് നടന്നത്.

ടെക്‌നോപാര്‍ക്ക് ജീവനക്കാരുടെ സാമൂഹിക സാംസ്‌കാരിക സംഘടനയായ പ്രതിധ്വനിയാണ് റയ്‌സ് ബക്കറ്റ് ചലഞ്ചിന് നേതൃത്വം നല്‍കിയത്. ടെക്‌നോപാര്‍ക്കിലെ ഭവാനി, നിള, തേജസ്വിനി, ചന്ദ്രഗിരി, ഗായത്രി, ലീല, ഗംഗ, യമുന എന്നീ കെട്ടിടങ്ങള്‍ക്ക് മുമ്പില്‍ സ്ഥാപിച്ച ബക്കറ്റുകളില്‍ ജീവനക്കാര്‍ കുറഞ്ഞത് അഞ്ച് കിലോ അരിയെങ്കിലും നിക്ഷേപിച്ച് മറ്റൊരാള്‍ക്ക് ചലഞ്ച് കൈമാറണമെന്നായിരുന്നു നിര്‍ദേശം.


rice-bucket-challengeഇങ്ങനെ ശേഖരിച്ച 475 പാക്കറ്റ് അരിയില്‍ 350 പാക്കറ്റ് ഐടി ഇതര ജീവനക്കാര്‍ക്കും നൂറ് കിലോ അരി റീജണല്‍ കാന്‍സര്‍ സെന്ററിലെത്തുന്ന നിര്‍ധനരായ രോഗികള്‍ക്കായി കുറഞ്ഞ നിരക്കില്‍ താമസ സൗകര്യം നല്‍കുന്ന ദേവകി വാര്യര്‍ സ്റ്റേ ഹോമിനും കൈമാറി പ്രതിധ്വനി വ്യത്യസ്തമായപ്പോള്‍, നൂറ് ശതമാനം ജൈവ പച്ചക്കറി ഉപയോഗിച്ചുണ്ടാക്കിയ സദ്യയൊരുക്കിയാണ് നടനയും പ്രകൃതിയും ചേര്‍ന്ന് ഓണഘോഷം കെങ്കേമമാക്കിയത്.


'ഒരുമയോടെ ഓണം' ആഘോഷിച്ച കലാ സംഘടനയായ നടനയും പ്രകൃതിയും 1500 പേര്‍ക്കാണ് ജൈവ പച്ചക്കറി ഉപയോഗിച്ചുള്ള ഓണസദ്യയൊരുക്കിയത്. സദ്യയൊരുക്കിയത് പഴയിടം മോഹനന്‍ നമ്പൂതിരിയും. സദ്യ ബഹുകേമമായിരിക്കുമെന്ന് ഉറപ്പ്.

pazhayidomവയനാട്ടില്‍ നിന്നാണ് ജൈവ പച്ചക്കറി ശേഖരിച്ചത്. ഇതാദ്യമായാണ് പൂര്‍ണമായും ജൈവപച്ചക്കറി ഉപയോഗിച്ച് സദ്യയൊരുക്കിയതെന്ന പഴയിടത്തിന്റെ സാക്ഷ്യപ്പെടുത്തല്‍ തന്നെ നടനയുടേയും പ്രകൃതിയുടേയും പ്രവര്‍ത്തനത്തിനുള്ള അംഗീകാരമാണ്.

തമ്പാനൂര്‍ ഡോണ്‍ ബോസ്‌കോ, ബാലഭവന്‍, ബാലികാ ഭവന്‍, ശ്രീകാര്യം കാരുണ്യ വിശ്രാന്തി ഭവന്‍, സ്ഥാപന റെന്യൂവല്‍ ഭവന്‍ എന്നിവിടങ്ങളിലെ അന്തേവാസികള്‍ക്കൊപ്പം ഓണസദ്യയുണ്ടു. കൂടാതെ ഇവര്‍ക്കായി ഓണക്കിറ്റും കുട്ടികള്‍ക്ക് പുസ്തക വിതരണവും പ്രകൃതിയുടേയും നടനയുടെയും നേതൃത്വത്തില്‍ നടന്നു.

techie-onamവ്യത്യസ്തമായ ഓണാഘോഷങ്ങളാണ് ഇക്കുറി ടെക്‌നോ പാര്‍ക്കില്‍ നടന്നത്. അത്തപ്പൂക്കള മത്സരം, ഘോഷയാത്ര എന്നിവയായിരുന്നു മറ്റ് ഓണാഘോഷ പരിപാടികള്‍. വിപുലമായ ഓണാഘോഷ പരിപാടികളില്‍ ടെക്‌നോപാര്‍ക്കിലെ മുഴുവന്‍ കമ്പനികളും പങ്കാളികളായി. ഓരോ കമ്പനികളുടേയും വെവ്വേറെ ഓണാഘോഷങ്ങളും നടന്നു.

techie-onamകഴിഞ്ഞ വര്‍ഷം ബ്രൈമൂര്‍ എസ്റ്റേറ്റിലെ തൊഴിലാളികള്‍ക്കും അംബൂരി ആദിവാസി കോളനിയിലും ഓണക്കിറ്റ് വിതരണം ചെയ്തായിരുന്നു പ്രതിധ്വനിയുടെ ഓണാഘോഷം.

Read More >>