അധ്യാപക പുനര്‍നിര്‍ണയം: ശാസ്ത്ര വിഷയങ്ങള്‍ കൈകാര്യം ചെയ്യാന്‍ ഭാഷാധ്യാപകര്‍; പ്രൈമറി സ്‌കൂള്‍ പ്രധാനാധ്യാപകര്‍ക്ക് പകരം ക്ലാസെടുക്കാന്‍ നിയമിച്ചത് അറബിക് അധ്യാപകരെ

സംരക്ഷിത അധ്യാപകരെ പുനര്‍വിന്യസിച്ചുകൊണ്ട് ഇറങ്ങിയ ഉത്തരവിലാണ് പ്രൈമറി സ്‌കൂളില്‍ ക്ലാസെടുക്കാന്‍ യോഗ്യതയില്ലാത്ത ഭാഷാ അധ്യാപകരെ നിയമിച്ചിരിക്കുന്നത്. ഭാഷാ അധ്യാപനത്തില്‍ മാത്രം പരിജ്ഞാനമുള്ളവർക്ക് ശാസ്ത്ര വിഷയങ്ങള്‍ ഉള്‍പ്പെടെ കൈകാര്യം ചെയ്യേണ്ടി വരും.

അധ്യാപക പുനര്‍നിര്‍ണയം: ശാസ്ത്ര വിഷയങ്ങള്‍ കൈകാര്യം ചെയ്യാന്‍ ഭാഷാധ്യാപകര്‍; പ്രൈമറി സ്‌കൂള്‍ പ്രധാനാധ്യാപകര്‍ക്ക് പകരം ക്ലാസെടുക്കാന്‍ നിയമിച്ചത് അറബിക് അധ്യാപകരെ

കണ്ണൂര്‍: തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളില്‍ വിദ്യാഭ്യാസ പദ്ധതി നിര്‍വഹണ ഉദ്യോഗസ്ഥരുടെ ചുമതല വഹിക്കുന്ന പ്രൈമറി സ്‌കൂള്‍ പ്രധാനാധ്യാപകര്‍ക്ക് പകരം ക്ലാസെടുക്കാന്‍ നിയമിച്ചത് അറബിക് അധ്യാപകരെ. സംരക്ഷിത അധ്യാപകരെ പുനര്‍വിന്യസിച്ചുകൊണ്ട് ഇറങ്ങിയ ഉത്തരവിലാണ് പ്രൈമറി സ്‌കൂളില്‍ ക്ലാസെടുക്കാന്‍ യോഗ്യതയില്ലാത്ത ഭാഷാ അധ്യാപകരെ നിയമിച്ചിരിക്കുന്നത്. കണ്ണൂർ ജില്ലയിലെ 32 സ്‌കൂളുകളിലാണ് ഇത്തരത്തില്‍ അറബിക് അധ്യാപകരെ നിയമിച്ചിട്ടുള്ളത്.


പദ്ധതി നിര്‍വഹണ ഓഫീസര്‍മാരായി ജോലിചെയ്യുന്ന പ്രധാനാധ്യാപകർക്ക് പകരം ക്ലാസ്സുകള്‍ കൈകാര്യം ചെയ്യാനാണ് അധ്യാപകരെ നിയമിച്ചിരിക്കുന്നത്. ഭാഷാ അധ്യാപനത്തില്‍ മാത്രം പരിജ്ഞാനമുള്ളവർക്ക് ശാസ്ത്ര വിഷയങ്ങള്‍ ഉള്‍പ്പെടെ കൈകാര്യം ചെയ്യേണ്ടി വരും. മുന്‍കാലങ്ങളിലെല്ലാം നിശ്ചിത യോഗ്യതയുള്ള അധ്യാപകരെയാണ് ഇത്തരം പോസ്റ്റുകളില്‍ നിയമിച്ചിട്ടുള്ളത്. ഇപ്പോഴത്തെ പ്രശ്‌നം പരിഹരിക്കണമെന്ന ആവശ്യവുമായി ബന്ധപ്പെട്ട പ്രധാനാധ്യാപകര്‍ തന്നെ വിദ്യാഭ്യാസ വകുപ്പ് ഉന്നത ഉദ്യോഗസ്ഥരെ സമീപിച്ചിട്ടുണ്ട്.

Read More >>