മാനസിക പീഡനത്തെ തുടര്‍ന്നു വിദ്യാര്‍ത്ഥിനി ആത്മഹത്യ ചെയ്ത സംഭവം: പ്രധാന അധ്യാപികയ്ക്ക് സസ്‌പെന്‍ഷന്‍

മൂവാറ്റുപുഴ സര്‍ക്കാര്‍ മോഡല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ വിദ്യാര്‍ത്ഥിനി പി എ നന്ദന ആത്മഹത്യ ചെയ്ത സംഭവത്തിലാണു പ്രധാന അധ്യാപികയെ അന്വേഷണ വിധേയമായി സസ്‌പെന്‍ഡു ചെയ്തത്. വിഎച്ച്എസ്ഇ ഡയറക്ടറുടേതാണ് ഉത്തരവ്.

മാനസിക പീഡനത്തെ തുടര്‍ന്നു വിദ്യാര്‍ത്ഥിനി ആത്മഹത്യ ചെയ്ത സംഭവം: പ്രധാന അധ്യാപികയ്ക്ക് സസ്‌പെന്‍ഷന്‍

മുവാറ്റുപുഴ:പ്ലസ്ടു വിദ്യാർത്ഥിനി ആത്മഹത്യ ചെയ്ത സംഭവവുമായി ബന്ധപ്പെട്ട്  ആരോപണ വിധേയയായ പ്രധാന അധ്യാപികയെ സസ്‌പെന്‍ഡ് ചെയ്തു. മൂവാറ്റുപുഴ സര്‍ക്കാര്‍ മോഡല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ വിദ്യാര്‍ത്ഥിനി പിഎ നന്ദന ആത്മഹത്യ ചെയ്ത സംഭവത്തിലാണ് പ്രധാന അധ്യാപികയെ അന്വേഷണ വിധേയമായി സസ്‌പെന്‍ഡു ചെയ്തത്. വിഎച്ച്എസ്ഇ ഡയറക്ടറുടേതാണ് ഉത്തരവ്.
ബാഗില്‍ നിന്ന് പ്രണയലേഖനം കണ്ടെത്തിയതിനെ തുടര്‍ന്നു പെൺകുട്ടിയെ അധ്യാപിക ചോദ്യം ചെയ്തിരുന്നു. പരസ്യമായി അപമാനിച്ചതിനെ തുടര്‍ന്നുളള മനോവിഷമത്തില്‍ പെണ്‍കുട്ടി ആത്മഹത്യയ്ക്ക് ശ്രമിച്ചിരുന്നു. ഇന്നു പുലര്‍ച്ചെ ഒരു മണിയോടെയാണ് പെണ്‍കുട്ടി മരിച്ചത്. കോട്ടയം മെഡിക്കല്‍ കോളേജില്‍ ചികിത്സക്കിടെയാണ് മരണം.


കഴിഞ്ഞ ശനിയാഴ്ചയാണു കേസിനാസ്പദമായ സംഭവം നടന്നത്. പരീക്ഷയ്ക്കു മുന്‍പു കുട്ടികള്‍ മൊബൈല്‍ ഫോണ്‍ ഉപയോഗിക്കുന്നുണ്ടെന്നറിയാന്‍ നടത്തിയ പരിശോധനയിലാണു നന്ദനയുടെ ബാഗില്‍ നിന്നു പ്രണയലേഖനങ്ങള്‍ പ്രധാന അധ്യാപിക കണ്ടെടുത്തത്. താന്‍ എഴുതിയ കവിതകളാണെന്ന നന്ദനയുടെ വാദം അധ്യാപിക അംഗീകരിച്ചിരുന്നില്ല. ഇങ്ങനെ ജീവിക്കുന്നതിലും ഭേദം പോയി ചത്തു കൂടെയെന്നു പ്രധാന അധ്യാപിക പറഞ്ഞതായും മോശം പദപ്രയോഗം നടത്തിയതായും പെണ്‍കുട്ടിയുടെ അച്ഛന്‍ ആരോപിച്ചിരുന്നു.

മറ്റു കുട്ടികളുടെ മുന്നില്‍ വച്ച് അപമാനിച്ചതിനെ തുടര്‍ന്നു വീട്ടില്‍ ആരുമില്ലാതിരുന്ന സമയം മണ്ണെണ്ണ ഒഴിച്ചു തീ കൊളുത്തി ആത്മഹത്യക്കു ശ്രമിക്കുകയായിരുന്നു.

സംഭവത്തില്‍ അധ്യാപികയ്‌ക്കെതിരെ വാഴക്കുളം പൊലീസ് ജുവനൈല്‍ ജസ്റ്റിസ് ആക്ട് പ്രകാരം കേസ് രജിസ്റ്റര്‍ ചെയ്തിരുന്നു. പെണ്‍കുട്ടി മരിച്ചതിനാല്‍ ആത്മഹത്യാ പ്രേരണയ്ക്ക് ഐപിസി 306 പ്രകാരവും കേസെടുക്കും.

എന്നാല്‍ പരസ്യമായി പെണ്‍കുട്ടിയെ ഒരു തരത്തിലും അപമാനിച്ചിട്ടില്ലെന്നും കാര്യങ്ങള്‍ പറഞ്ഞു മനസിലാക്കുകയും രക്ഷിതാക്കളെ വിവരമറിയിക്കുകയുമാണ് ചെയ്തതെന്നും സ്‌കൂള്‍ അധികൃതരുടെ വിശദീകരിച്ചു. അധ്യാപികയ്‌ക്കെതിരെ അന്വേഷണം വേണമെന്നും ശക്തമായ നടപടി വേണമെന്ന ആവശ്യത്തിലാണ് നാട്ടുകാര്‍.

Read More >>