ചരിത്രത്തിലാദ്യമായി തിരുവോണ ദിവസം അവധി നല്‍കി തമിഴ്‌നാട്

ഇതാദ്യമായാണ് ഓണത്തിനു തമിഴ്‌നാട്ടില്‍ അവധി നല്‍കുന്നത്. തമിഴ്‌നാട്ടില്‍ താമസിക്കുന്ന മലയാളികളുടെ വളരെക്കാലമായുള്ള ആവശ്യമാണ് ഇത്തവണ നടപ്പിലാകുന്നത്.

ചരിത്രത്തിലാദ്യമായി തിരുവോണ ദിവസം അവധി നല്‍കി തമിഴ്‌നാട്

തിരുവോണനാളില്‍ ഇത്തവണ തമിഴ്‌നാട്ടിലും അവധിയുണ്ട്. മലയാളികള്‍ കൂടുതലുള്ള അഞ്ചു ജില്ലകളിലാണ് തമിഴ്‌നാട് സര്‍ക്കാര്‍ അവധി പ്രഖ്യാപിച്ചിരിക്കുന്നത്. ചെന്നൈ, കോയമ്പത്തൂര്‍, തിരുപ്പൂര്‍, നീലഗിരി, കന്യാകുമാരി എന്നി ജില്ലകളിലാണ് തിരുവോണ ദിവസം അവധിയുണ്ടാകുക.

ഇതാദ്യമായാണ് ഓണത്തിനു തമിഴ്‌നാട്ടില്‍ അവധി നല്‍കുന്നത്. തമിഴ്‌നാട്ടില്‍ താമസിക്കുന്ന മലയാളികളുടെ വളരെക്കാലമായുള്ള ആവശ്യമാണ് ഇത്തവണ നടപ്പിലാകുന്നത്. തമിഴ്‌നാടിന്റെ ദേശീയോത്സവമായ പൊങ്കലിന് സംസ്ഥാന തലസ്ഥാനമുള്‍പ്പെടെയുള്ള അതിര്‍ത്തി ജില്ലകള്‍ക്ക് കേരളം അവധി നല്‍കാറുണ്ട്. അത് മുന്‍നിര്‍ത്തിയാണ് തമിഴ്‌നാടും ഓണ അവധി പ്രഖ്യാപിച്ചിരിക്കുന്നത്.

Read More >>