പാര്‍ട്ടിയില്‍ ചേരാത്തതിന് യുവാവിനെ കുത്തിപരിക്കേല്‍പ്പിച്ചു; ബിഹാറില്‍ ആര്‍ജെഡി എംഎല്‍എയുടെ മകന്‍ അറസ്റ്റില്‍

സ്വരാജ് പാര്‍ട്ടി വിട്ട് ആര്‍ജെഡിയില്‍ ചേരണമെന്ന് കുനാല്‍ ബണ്ടിയോട് ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ തന്റെ പാര്‍ട്ടി വിട്ട് എങ്ങോട്ടും വരാന്‍ തയ്യാറല്ലെന്ന് ബണ്ടി അറിയിച്ചു

പാര്‍ട്ടിയില്‍ ചേരാത്തതിന് യുവാവിനെ കുത്തിപരിക്കേല്‍പ്പിച്ചു; ബിഹാറില്‍ ആര്‍ജെഡി എംഎല്‍എയുടെ മകന്‍ അറസ്റ്റില്‍

പാറ്റ്ന: ആര്‍ജെഡി എംഎല്‍എ വീരേന്ദര്‍ സിങ്ങിന്റെ മകന്‍ കുനാലാണ് പാര്‍ട്ടിയില്‍ ചേരാത്തതിന് സ്വരാജ് പാര്‍ട്ടി പ്രവര്‍ത്തകനായ ബണ്ടിയെ കുത്തിപരിക്കേല്‍പ്പിച്ചത്.കുനാലിനെ ഔറങ്കസേബില്‍ നിന്ന് പൊലീസ് അറസ്റ്റ് ചെയ്തു. കുനാലും ബണ്ടിയും തമ്മില്‍ അഭിപ്രായവ്യത്യാസങ്ങള്‍ ഉണ്ടായിരുന്നെന്ന് പൊലീസ് അറിയിച്ചു.

സ്വരാജ് പാര്‍ട്ടി വിട്ട് ആര്‍ജെഡിയില്‍ ചേരണമെന്ന് കുനാല്‍ ബണ്ടിയോട് ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ തന്റെ പാര്‍ട്ടി വിട്ട് എങ്ങോട്ടും വരാന്‍ തയ്യാറല്ലെന്ന് ബണ്ടി അറിയിച്ചു. പിന്നീട് ബൈക്കില്‍ യാത്രചെയ്യുകയായിരുന്ന ബണ്ടിയെ തടഞ്ഞുനിര്‍ത്തി കുനാലും കൂട്ടാളികളും ചേര്‍ന്ന് കുത്തിപ്പരിക്കേല്‍പ്പിക്കുകയായിരുന്നു.


തന്റെ മകന്‍ നിരപരാധിയാണന്ന് ആര്‍ജെഡി എംഎല്‍എ വീരേന്ദര്‍ സിങ്ങ് പറഞ്ഞു. കുത്തേറ്റ ബണ്ടി ക്രിമിനല്‍ പശ്ചാത്തലമുള്ള ആളാണെന്നാണ് എംഎല്‍എയുടെ വാദം. കുനാലിനെ അപായപ്പെടുത്താന്‍ ബണ്ടി കാറിനെ മറികടക്കാന്‍ ശ്രമിച്ചപ്പോള്‍ വാക്കുതര്‍ക്കം ഉണ്ടായതാകാമെന്നും ആര്‍ജെഡി നേതാക്കള്‍ പറഞ്ഞു.