യുഎന്‍; പാകിസ്ഥാന് മറുപടിയുമായി ഇന്ത്യ

യുഎൻ പൊതുസഭയിൽ ഇന്ത്യൻ വിദേശകാര്യമന്ത്രി സുഷമ സ്വരാജ് ഇന്ന് പാകിസ്ഥാന് മറുപടി നല്‍കും.

യുഎന്‍; പാകിസ്ഥാന് മറുപടിയുമായി ഇന്ത്യ

ന്യൂയോർക്ക്: യുഎൻ പൊതുസഭയിൽ ഇന്ത്യൻ വിദേശകാര്യമന്ത്രി സുഷമ സ്വരാജ് ഇന്ന് പാകിസ്ഥാന് മറുപടി നല്‍കും.

കശ്മീർ പ്രശ്നം മാത്രം ഉയർത്തി പാക്കിസ്ഥാൻ പ്രധാനമന്ത്രി നവാസ് ഷരീഫ് കഴിഞ്ഞദിവസം ഇന്ത്യയ്ക്കെതിരെ നടത്തിയ പ്രസംഗത്തിന് അന്നുതന്നെ ഇന്ത്യയുടെ യുഎൻ ഫസ്റ്റ് സെക്രട്ടറി ഈനം ഗംഭീർ തക്ക മറുപടി നൽകിയിരുന്നതാണ്. പാക്കിസ്ഥാൻ കേന്ദ്രമായി നടക്കുന്ന ഭീകരതയാണ് ഏറ്റവും വലിയ മനുഷ്യാവകാശ ലംഘനമെന്നും ഭീകരത സർക്കാർ നയമായി സ്വീകരിച്ചു യുദ്ധക്കുറ്റങ്ങൾ നടത്തുന്ന ഭീകരരാജ്യമാണു പാക്കിസ്ഥാൻ എന്നും ഈനം ഗംഭീർ പറഞ്ഞിരുന്നു.

ഈ പ്രത്യാക്രമണത്തിന്റെ തുടർച്ചയായിരിക്കും സുഷമ ഇന്നു നടത്തുകയെന്നാണു സൂചനകൾ. ഇന്ത്യയ്ക്കും ലോകത്തിനും ഭീകരത ഉയർത്തുന്ന വെല്ലുവിളികൾ തന്നെയാണു സമ്മേളനത്തിലെ മുഖ്യ വിഷയം.

Story by
Read More >>