ആരോരുമില്ലാത്തവര്‍ക്ക് ഓണക്കോടിയും സാന്ത്വനവുമായി സുരേഷ്‌ഗോപി എംപി എത്തി

ശാന്തിമന്ദിരത്തിലെ അന്തേവാസിയാ സരോജിനിയമ്മ സുരേഷ് ഗോപി ആരാധികയാണ്. മുമ്പ് ഈ ആരാധന അറിഞ്ഞ സുരേഷ്‌ഗോപി സരോജിനിയമ്മയെ കാണാന്‍ ശാന്തിമന്ദിരത്തില്‍ എത്തിയിരുന്നു.

ആരോരുമില്ലാത്തവര്‍ക്ക് ഓണക്കോടിയും സാന്ത്വനവുമായി സുരേഷ്‌ഗോപി എംപി എത്തി

അശരണര്‍ക്ക് ഓണക്കോടിയുമായി എംപിയും സിനിമാ താരവുമായ സുരേഷ് ഗോപിയെത്തി. ആലപ്പുഴ ശാന്തിമന്ദിരത്തിലാണ് അദ്ദേഹം എത്തിയത്. അന്തേവാസികളെ കാണാനും അവരുടെ സന്തോഷത്തില്‍ പങ്കുചേരാനുമാണ് താന്‍ എത്തിയതെന്ന് അദ്ദേഹം പറഞ്ഞു.

ശാന്തിമന്ദിരത്തിലെ അന്തേവാസിയാ സരോജിനിയമ്മ സുരേഷ് ഗോപി ആരാധികയാണ്. മുമ്പ് ഈ ആരാധന അറിഞ്ഞ സുരേഷ്‌ഗോപി സരോജിനിയമ്മയെ കാണാന്‍ ശാന്തിമന്ദിരത്തില്‍ എത്തിയിരുന്നു. അവിടുത്തെ കാഴ്ചകള്‍ കണ്ടറിഞ്ഞ് തിരിച്ചുവരുമെന്ന ഉറപ്പു നൽകിയാണ് സുരേഷ്‌ഗോപി അന്ന് തിരിച്ചുപോയത്.


ഇത്തവണ അന്തേവാസികള്‍ക്കെല്ലാം ഓണക്കോടികളുമയാണ് താരം എത്തിയത്. സുരേഷ്‌ഗോപിയെ കണ്ട കണ്ട സരോജിനിയമ്മ ശ്വാസം മുട്ടലിന്റെ അസുഖമൊന്നും വകവയ്ക്കാതെ താരത്തിനുവേണ്ടി പാടുകയും ചെയ്തു. മോഹന്‍ലാലിനെ കാണണമെന്നുള്ളതാണ് തന്റെ ആഗ്രഹമെന്ന് സരോജിനിയമ്മ സുരേഷ്‌ഗോപിയെ അറിയിച്ചപ്പോള്‍ അവിടെവെച്ചു തന്നെ അദ്ദേഹം മോഹന്‍ലാലിനെ ഫോണിലൂടെ ബന്ധപ്പെട്ടു. നേരിട്ടുകാണുമ്പോള്‍ മോഹന്‍ലാലിനോട് തീര്‍ച്ചയായും ഇക്കാര്യം സൂചിപ്പിക്കുമെന്നും സുരേഷ്‌ഗോപി പറഞ്ഞു.

Read More >>