സൗമ്യയെ കൊന്നത് ഗോവിന്ദച്ചാമിയാണെന്നതിന് തെളിവുണ്ടോയെന്ന് സുപ്രീംകോടതി

കീഴ്‌കോടതിയുടെ വിധി റദ്ദാക്കി തന്നെ കുറ്റ വിമുക്തനാക്കണമെന്നാണ് ഗോവിന്ദച്ചാമിയുടെ ആവശ്യം. തൃശൂര്‍ അതിവേഗ കോടതി വിധിച്ച വധശിക്ഷ നേരത്തെ ഹൈക്കോടതി ശരിവച്ചിരുന്നു...

സൗമ്യയെ കൊന്നത് ഗോവിന്ദച്ചാമിയാണെന്നതിന്  തെളിവുണ്ടോയെന്ന്   സുപ്രീംകോടതി

ന്യൂഡല്‍ഹി: സൗമ്യയെ കൊന്നത് ഗോവിന്ദച്ചാമിയാണെന്നതിന് തെളിവുണ്ടോയെന്ന് സുപ്രീംകോടതി. സൗമ്യ വധക്കേസില്‍ കീഴ്‌കോടതി വിധിച്ച വധ ശിക്ഷക്കെതിരെ ഗോവിന്ദച്ചാമി നല്‍കിയ അപ്പീലില്‍ വാദം കേള്‍ക്കവെയാണ് കോടതി ഇക്കാര്യം ചോദിച്ചത്.

സൗമ്യയെ ട്രെയിനില്‍നിന്നും തള്ളിയിട്ട് കൊന്നത് ഗോവിന്ദച്ചാമിയാണെന്നതിന് തെളിവുണ്ടോയെന്നും ഊഹാപോഹങ്ങള്‍ കോടതിയില്‍ പറയരുതെന്ന് സുപ്രീംകോടതി വ്യക്തമാക്കി.

കീഴ്‌കോടതിയുടെ വിധി റദ്ദാക്കി തന്നെ കുറ്റ വിമുക്തനാക്കണമെന്നാണ് ഗോവിന്ദച്ചാമിയുടെ ആവശ്യം. തൃശൂര്‍ അതിവേഗ കോടതി വിധിച്ച വധശിക്ഷ നേരത്തെ ഹൈക്കോടതി ശരിവച്ചിരുന്നു.


സൗമ്യ മാനഭംഗത്തിനിരയായതായി കോടതിക്ക് ബോധ്യപ്പെട്ടു. തലക്കേറ്റ പരിക്കാണ് മരണകാരണം. എന്നാല്‍ സൗമ്യയെ ട്രെയിനില്‍ നിന്ന് തള്ളിയിട്ടതാണോ അതോ ട്രെയിനില്‍നിന്ന് ചാടിയതാണോ എന്നതിന് വ്യക്തത വരേണ്ടതുണ്ടെന്നും കോടതി പറഞ്ഞു.

കോടതിയുടെ ചോദ്യങ്ങള്‍ക്കും നിരീക്ഷണങ്ങള്‍ക്കും മുമ്പില്‍ ഉത്തരം നല്‍കാന്‍ സര്‍ക്കാര്‍ അഭിഭാഷകന് സാധിച്ചില്ല. അഡ്വ ആളൂരാണ് ഗോവിന്ദച്ചാമിക്ക് വണ്ടി ഹാജരായത്. കേസില്‍ വാദം കേള്‍ക്കല്‍ പൂര്‍ത്തിയായതിനെ തുടര്ന്ന് വിധി പറയുന്നതിനായി മാറ്റി വെച്ചു.

എറണാകുളം ഷൊര്‍ണ്ണൂര്‍ പാസഞ്ചര്‍ ട്രെയിനിലില്‍ നിന്ന് തള്ളി പുറത്തേക്കിട്ട് സൗമ്യയെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ കേസിലാണ് ഹൈക്കോടതി ശിക്ഷ വിധിച്ചത്. 2011 ഫെബ്രുവരി 1നാണ് കേസിനാസ്പദമായ സംഭവം നടന്നത്.

Read More >>