കേരളത്തിലെ മെഡിക്കല്‍ പ്രവേശനം: സുപ്രീംകോടതി ഇടപെടില്ല

അമൃത സര്‍വകലാശാല മെഡിക്കല്‍ പ്രവേശനത്തിനായി നടത്തിയ കൗണ്‍സിലിംഗ് അസാധുവാക്കണമെന്നാവശ്യപ്പെട്ടു സംസ്ഥാനം നല്‍കിയ ഹര്‍ജിയും കോടതി പരിഗണിച്ചില്ല.

കേരളത്തിലെ മെഡിക്കല്‍ പ്രവേശനം: സുപ്രീംകോടതി ഇടപെടില്ല

ന്യൂഡല്‍ഹി: സ്വാശ്രയ കോളേജുകള്‍ക്ക് ഉപാധികളോടെ പ്രവേശനം നല്‍കാന്‍ അനുമതി നല്‍കിയ ഹൈക്കോടതി ഉത്തരവില്‍ ഇടപെടാന്‍ കഴിയില്ലെന്നു സുപ്രീംകോടതി. സര്‍ക്കാര്‍ അനുമതിയോടെയാണു പ്രവേശന നടപടികള്‍ നടക്കുന്നത്. അതിനാല്‍ ഇടപെടാന്‍ കഴിയില്ലെന്നു സുപ്രീം കോടതി വ്യക്തമാക്കി. പ്രവേശന നടപടി പൂര്‍ത്തിയാക്കാത്ത സീറ്റുകളില്‍ ഏകീകൃത കൗണ്‍സിലിംഗ് വേണമെന്നും സുപ്രീംകോടതി വ്യക്തമാക്കി.

ഹൈക്കോടതിയുടേത് ഇടക്കാല ഉത്തരവാണ്. കൗണ്‍സിലിംഗ് നിയമപരമാണോ എന്ന് ഹൈക്കോടതി തീരുമാനിക്കുമെന്നും സുപ്രീംകോടതി പറഞ്ഞു. അമൃത സര്‍വകലാശാല മെഡിക്കല്‍ പ്രവേശനത്തിനായി നടത്തിയ കൗണ്‍സിലിംഗ് അസാധുവാക്കണമെന്നാവശ്യപ്പെട്ടു സംസ്ഥാനം നല്‍കിയ ഹര്‍ജിയും കോടതി പരിഗണിച്ചില്ല.

കഴിഞ്ഞ മാസമാണ് സ്വകാര്യ കോളേജുകള്‍ക്കും കല്‍പ്പിത സര്‍വകലാശാലകള്‍ക്കും മാനേജ്‌മെന്റ് സീറ്റുകളിലേക്കു സ്വന്തം നിലയ്ക്കു കൗണ്‍സിലിംഗ് നടത്താന്‍ ഹൈക്കോടതി അനുമതി നല്‍കിയത്.

അതിനിടയില്‍ മഹാരാഷ്ട്രയില്‍ ഏകീകൃത കൗണ്‍സിലിംഗ് നടത്തണമെന്നും സുപ്രീംകോടതി വ്യക്തമാക്കി.

Read More >>