അത് എന്റെ ഭാഷയല്ല; അന്യസംസ്ഥാന തൊഴിലാളികള്‍ക്കെതിരെ മാതൃഭൂമിയുടെ കേട്ടതും കേള്‍ക്കേണ്ടതും പംക്തിയില്‍ വന്ന കാര്യങ്ങള്‍ നിഷേധിച്ച് സുഗതകുമാരി

കേരളത്തിലേക്ക് അന്യസംസ്ഥാന തൊഴിലാളികളുടെ പെരുംപ്രവാഹം അപകടകരമാണെന്ന് പറഞ്ഞത് ശരിയാണ്. എന്നാല്‍ അതുകൊണ്ട് നമ്മുടെ സംസ്‌കാരത്തിന് ഉടവുതട്ടുമെന്നും അവരിലധികവും വിദ്യാഭ്യാസമില്ലാത്തവരും ക്രിമിനലുകളുമാണെന്നും പറയാനുള്ള വിവരക്കേട് തനിക്കില്ലെന്നും അവര്‍ പറഞ്ഞു.

അത് എന്റെ ഭാഷയല്ല; അന്യസംസ്ഥാന തൊഴിലാളികള്‍ക്കെതിരെ മാതൃഭൂമിയുടെ കേട്ടതും കേള്‍ക്കേണ്ടതും പംക്തിയില്‍ വന്ന കാര്യങ്ങള്‍ നിഷേധിച്ച് സുഗതകുമാരി

അന്യസംസ്ഥാന തൊഴിലാളികള്‍ക്കെതിരെ മാതൃഭൂമിയുടെ കേട്ടതും കേള്‍ക്കേണ്ടതും പംക്തിയില്‍ പറഞ്ഞ കാര്യങ്ങള്‍ നിഷേധിച്ച് സുഗതകുമാരി രംഗത്ത്. മാതൃഭൂമിയില്‍ വന്ന പരാമര്‍ശത്തിന്റെ പേരില്‍ സുഗത കുമാരിക്കു നേരെ സോഷ്യല്‍ മീഡിയയിലൂടെ വൻ ആക്രമണമാണ് നടന്നത്. അതിനെ തുടര്‍ന്നാണ് വിശദീകരണവുമായി അവര്‍ രംഗത്തെത്തിയത്.

[caption id="attachment_45094" align="aligncenter" width="640"]14457362_1031940983571608_5875075762936651085_n സുഗതകുമാരിയുടേതായി മാതൃഭൂമിയുടെ 'കേട്ടതും കേള്‍ക്കേണ്ടതും' പംക്തിയില്‍ വന്ന വന്ന പ്രസ്താവന[/caption]


മറ്റൊരു പ്രസിദ്ധീകരണത്തില്‍വന്ന്, എന്റെ പേരില്‍ മാതൃഭൂമിയുടെ 'കേട്ടതും കേള്‍ക്കേണ്ടതും' പംക്തിയില്‍ വന്ന കാര്യങ്ങള്‍ തീര്‍ത്തും വളച്ചൊടിച്ചതാണെന്നും ഒരിക്കലും ആവിധത്തില്‍ ഞാന്‍ പറയുകയില്ലെന്നും സുഗതി കുമാരി മാതൃഭൂമിയില്‍ പ്രസിദ്ധീകരിച്ച ലേഖനത്തില്‍ പറഞ്ഞു.

കേരളത്തിലേക്ക് അന്യസംസ്ഥാന തൊഴിലാളികളുടെ പെരുംപ്രവാഹം അപകടകരമാണെന്ന് പറഞ്ഞത് ശരിയാണ്. എന്നാല്‍ അതുകൊണ്ട് നമ്മുടെ സംസ്‌കാരത്തിന് ഉടവുതട്ടുമെന്നും അവരിലധികവും വിദ്യാഭ്യാസമില്ലാത്തവരും ക്രിമിനലുകളുമാണെന്നും പറയാനുള്ള വിവരക്കേട് തനിക്കില്ലെന്നും അവര്‍ പറഞ്ഞു. മലയാളിയുടെ സംസ്‌കാരത്തെപ്പറ്റി വലിയ ബഹുമാനവും എനിക്കില്ല. ഉത്തരേന്ത്യയിലെ ചെറുപ്പക്കാര്‍ വന്ന് നമ്മുടെ പെണ്‍കുട്ടികളെ വിവാഹം കഴിക്കുന്നതില്‍ എനിക്ക് സന്തോഷമേയുള്ളൂ- സുഗതകുമാരി പറഞ്ഞു.

ലോകം മുഴുവനും അലഞ്ഞുനടന്ന് പണിയെടുക്കുന്നവനാണ് മലയാളി. അത് നന്നായറിയുന്നയാളാണ് താനെന്നും മറ്റൊന്നുമില്ലെങ്കിലും നന്ദി എന്നൊരു വാക്ക് നമുക്കുണ്ടായിരിക്കണമെന്നും സുഗതി കുമാരി പറയുന്നു.

അന്യസംസ്ഥാന തൊഴിലാളികളെപ്പറ്റി താന്‍ യഥാർത്ഥത്തിൽ പറഞ്ഞകാര്യങ്ങളും സുഗതകുമാരി ലേഖനത്തിനൊപ്പം സൂചിപ്പിച്ചിട്ടുണ്ട്. അവ ഇങ്ങനെയാണ്:

'കേരളമെന്നാല്‍ ഒരു തീരേ ചെറിയ സംസ്ഥാനമാണ്. ലക്ഷോപലക്ഷം തൊഴിലാളികള്‍, വൈകാതെ അവരുടെ എണ്ണം 50 ലക്ഷമാകുമെന്ന് ഞാന്‍ വായിച്ചു. ഇപ്പോള്‍ത്തന്നെ തിരക്കുപിടിച്ച ഈ കൊച്ചുനാടിന് അത്രയ്ക്ക് വാഹകശേഷി(Carrying capacity)യുണ്ടോ? ഇവര്‍ക്കെല്ലാം വേണ്ട വെള്ളവും വിറകും ഊര്‍ജവും സ്ഥലവും നമുക്കുണ്ടോ? അവരുടെ മാലിന്യപ്രശ്‌നങ്ങളോ? ആരോഗ്യപ്രശ്‌നങ്ങളോ? കുടിവെള്ളത്തിന് നാം കൂടുതല്‍ പാടുപെടാന്‍ പോകുന്ന കാലമാണെന്നും ഓര്‍ക്കുക. ഗള്‍ഫില്‍നിന്നുള്ള തിരിച്ചൊഴുക്ക് തുടങ്ങിക്കഴിഞ്ഞു എന്നുമോര്‍ക്കുക.


ഈ വരുന്നവര്‍ക്ക് തിരിച്ചറിയല്‍ രേഖകളുണ്ടോ? ഏതുക്രിമിനലിനും ഒളിച്ചുപാര്‍ക്കേണ്ടവനും ഇങ്ങോട്ട് പോന്നാല്‍പ്പോരെ? മയക്കുമരുന്ന് ഉപഭോഗം ഇത്രയേറെ വ്യാപകമായതിന് ഈ ക്രമാതീതമായ കൂട്ടവരവും ഒരു കാരണമല്ലേ? ക്രൈംറേറ്റ് വര്‍ധിക്കുന്നു എന്നുകാണുന്നു. കുറ്റവാളിയെ നാം എങ്ങനെ തിരിച്ചറിയും? ജിഷകേസില്‍ നാമിതൊക്കെ അനുഭവിച്ചുകഴിഞ്ഞു. ഇനി അനുഭവിക്കുകയും ചെയ്യും. അതുകൊണ്ട് നാട്ടിലെ വന്‍ പണക്കാരും കോണ്‍ട്രാക്ടര്‍മാരും ദാരിദ്ര്യം ചൂഷണംചെയ്ത് ലക്ഷക്കണക്കിനാളുകളെ ഇറക്കുമതിചെയ്യുന്നതിന് ഒരു നിയന്ത്രണംവേണം. പരിശോധനയുംവേണം. നുഴഞ്ഞുകയറ്റക്കാര്‍ക്കും തീവ്രവാദികള്‍ക്കുമൊക്കെ സൗകര്യമല്ലേ ഇത്.


നിര്‍മാണമേഖലയല്ലാതെ പിന്നെ എന്തുതൊഴിലാണ് പ്രധാനമായും ഇവര്‍ക്ക്. ഇപ്പോള്‍ത്തന്നെ 15 ലക്ഷത്തിലധികം വസതികള്‍ പൂട്ടിക്കിടക്കുന്നു. ഈ നാട്ടില്‍ ഇനിയുമിങ്ങനെ കെട്ടിടസമുച്ചയങ്ങളും ഷോപ്പിങ് മാളുകളും അനന്തമായി ഉയരേണ്ടതുണ്ടോ?
ഇതിനൊക്കെവേണ്ട പാറയെവിടെ, കല്ലെവിടെ, മണലെവിടെ, മരമെവിടെ, സര്‍വോപരി മണ്ണെവിടെ?' ഏതോ ഒരു ചര്‍ച്ചയില്‍ ഞാന്‍ പറഞ്ഞത് ഇങ്ങനെയൊക്കെയാണ്. പറയുന്ന വാക്കുകളെ വളച്ചൊടിച്ച് പ്രസിദ്ധീകരിച്ച് ശകാരിപ്പിക്കുന്നത് അധാര്‍മികമാണ് എന്നുമാത്രം പറയുന്നു.'