ആര്‍എസ്എസ് ശാഖകളില്‍ ആയുധപരിശീലനം നടക്കുന്നുണ്ട്: ശാഖകളിലെ ആയുധ പരിശീലനത്തിന്റെ തെളിവുകളുമായി മുന്‍ പ്രവര്‍ത്തകന്‍ സുധീഷ് മിന്നി

ശാരീരിക് ശിക്ഷാക്രമം പ്രാഥമിക്, പ്രാഥമിക വർഷം, ദ്വിതീയ വർഷം എന്നീ കൈപ്പുസ്തകങ്ങളുടെ ചിത്രങ്ങളും അവയുടെ ചില ഉള്ളടക്കങ്ങളുമാണ് സുധീഷ് മിന്നി പോസ്റ്റ് ചെയ്തിരിക്കുന്നത്

ആര്‍എസ്എസ് ശാഖകളില്‍ ആയുധപരിശീലനം നടക്കുന്നുണ്ട്: ശാഖകളിലെ ആയുധ പരിശീലനത്തിന്റെ തെളിവുകളുമായി മുന്‍ പ്രവര്‍ത്തകന്‍ സുധീഷ് മിന്നി

കണ്ണൂർ:ആർഎസ്എസിന്റെ ആയുധ പരിശീലന പുസ്തകങ്ങളെക്കുറിച്ച് വെളിപ്പടുത്തലുകളുമായി ആർഎസ്എസ് മുൻ പ്രവർത്തകനായ സുധീഷ് മിന്നിയുടെ എഫ്ബി പോസ്റ്റ്. പുസ്തകങ്ങളുടെ ഉള്ളടക്കവും ചിത്രങ്ങളും ഉൾപ്പെടുത്തിയാണ് പോസ്റ്റ്.   ശാരീരിക് ശിക്ഷാക്രമം പ്രാഥമിക്, പ്രാഥമിക വർഷം, ദ്വിതീയ വർഷം എന്നീ കൈപ്പുസ്തകങ്ങളുടെ ചിത്രങ്ങളും അവയുടെ ചില ഉള്ളടക്കങ്ങളുമാണ് സുധീഷ് മിന്നി പോസ്റ്റ് ചെയ്തിരിക്കുന്നത്.

ചാനലുകളിൽ സംഘപരിവാർ നേതാക്കൾ ശാഖകളിൽ ആയുധപരിശീലനം നടക്കുന്നില്ലെന്ന് അവകാശപ്പെട്ടിരുന്നു. ഇതിനു മറുപടിയായാണ് സുധീഷ് മിനിയുടെ പോസ്റ്റ്. 'ഈ സംഘടനയുടെ പതിനാറടിയന്തിരത്തിന്റെ ചോറ് ജയരാജേട്ടന്റെ കൂടെ ഉണ്ണും' എന്നൊക്കെയുള്ള പോസ്റ്റിലെ പരാമർശങ്ങൾ സോഷ്യൽ മീഡിയയിൽ ആർഎസ്എസ് അണികളെ ഏറെ പ്രകോപിപ്പിച്ചിട്ടുണ്ട്.
ആർഎസ്എസിൽ നിന്നും സിപിഐഎമ്മിലേക്ക് എത്തിയ സുധീഷ് മിന്നി സംഘപരിവാർ രാഷ്ട്രീയത്തെക്കുറിച്ച് പുസ്തകം എഴുതിയിരുന്നു. കണ്ണൂർ കേന്ദ്രീകരിച്ച് സംഘപരിവാറിനെതിരായി സിപിഐഎം നടത്തുന്ന ആശയപ്രചാരണങ്ങളിൽ സുധീഷ്‌മിന്നി സുപ്രധാന പങ്കു വഹിക്കുന്നുണ്ട്.

Read More >>