ഓണോഘോഷത്തിനിടെ തുടങ്ങിയ അസ്വാരസ്യങ്ങള്‍ അവസാനിച്ചത് വിദ്യാര്‍ഥിയുടെ ആത്മഹത്യാ ശ്രമത്തില്‍

റാഗിങ്ങ് ആണ് നടന്നിരിക്കുന്നത് എന്നാണ് ആത്മഹത്യയ്ക്ക് ശ്രമിച്ച മുഹമ്മദ് ഷെറിന്‍ പോലീസിന് മൊഴി നല്‍കിയിരിക്കുന്നത്. ഇതുപ്രകാരം നാലാം വര്‍ഷ സിവില്‍ എഞ്ചിനിയറിങ്ങ് വിദ്യാര്‍ഥികളായ അമല്‍രാജ്, മൗസം, ദിനേശ്, സജാദ് എന്നിവര്‍ക്കെതിരെ കളമശ്ശേരി പോലീസ് കേസെടുത്തിരിക്കുകയാണ്.ഇവര്‍ എസ്എഫ്‌ഐ പ്രവര്‍ത്തകരാണ്.

ഓണോഘോഷത്തിനിടെ തുടങ്ങിയ അസ്വാരസ്യങ്ങള്‍ അവസാനിച്ചത് വിദ്യാര്‍ഥിയുടെ ആത്മഹത്യാ ശ്രമത്തില്‍കൊച്ചി: കൊച്ചി ശാസ്ത്ര സാങ്കേതിക സര്‍വ്വകലാശാലയില്‍ ഓണാഘോഷത്തിനിടെ വിദ്യാര്‍ഥികള്‍ക്കിടയില്‍ ഉണ്ടായ അസ്വാരസ്യങ്ങള്‍ ചെന്നെത്തിച്ചത് വിദ്യാര്‍ഥിയുടെ ആത്മഹത്യാ ശ്രമത്തില്‍. സര്‍വ്വകലാശാലയിലെ ഒന്നാംവര്‍ഷ സിവില്‍ എഞ്ചിനിയറിങ്ങ് വിദ്യാര്‍ഥിയും കോഴിക്കോട് കുറ്റ്യാടി സ്വദേശിയുമായ മുഹമ്മദ് ഷെറിനെയാണ്(18) കൈ ഞരമ്പുകള്‍ മുറിച്ച നിലയില്‍ കളമശ്ശേരിയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ഇന്നലെ വൈകുന്നേരം 3 മണിയോടെയാണ് സംഭവം.


സംഭവത്തെ തുടര്‍ന്ന് സര്‍വകലാശാലയിലെ എഞ്ചിനിയറിങ്ങ് വിഭാഗം അനിശ്ചിത കാലത്തേക്ക് അടച്ചിരിക്കുകയാണ്. ഹോസ്റ്റലില്‍ താമസിക്കുന്ന കുട്ടികളോട് എത്രയും പെട്ടെന്ന് ഹോസ്റ്റല്‍ വിട്ടു പോകാനും ആവശ്യപ്പെട്ടിട്ടുണ്ട്.  സര്‍വ്വകാലാശാല ഇന്ന് നടത്താന്‍ ഉദ്ദേശിച്ചിരുന്ന എല്ലാ പരീക്ഷകളും മാറ്റിവച്ചിട്ടുണ്ട്.

റാഗിങ്ങ് ആണ് നടന്നിരിക്കുന്നത് എന്നാണ് ആത്മഹത്യയ്ക്ക് ശ്രമിച്ച മുഹമ്മദ് ഷെറിന്‍ പോലീസിന് മൊഴി നല്‍കിയിരിക്കുന്നത്. ഇതുപ്രകാരം നാലാം വര്‍ഷ സിവില്‍ എഞ്ചിനിയറിങ്ങ് വിദ്യാര്‍ഥികളായ അമല്‍രാജ്, മൗസം, ദിനേശ്, സജാദ് എന്നിവര്‍ക്കെതിരെ കളമശ്ശേരി പോലീസ് കേസെടുത്തിരിക്കുകയാണ്.ഇവര്‍ എസ്എഫ്‌ഐ പ്രവര്‍ത്തകരാണ്.

കഴിഞ്ഞ വെള്ളിയാഴ്ച്ച എസ്എഫ്‌ഐയുടെ നേതൃത്വത്തില്‍ സമരം നടത്തിയപ്പോള്‍ കെഎസ്‌യു അനുഭാവി കൂടെയായ ഷെറിന്‍ ക്ലാസ്സില്‍ നിന്നും പുറത്തിറങ്ങാന്‍ വിസമ്മതിച്ചിരുന്നു. തുടര്‍ന്ന് ഇവര്‍ നാലുപേരും ചേര്‍ന്ന് ഷെറിനെ മര്‍ദ്ദിക്കുകയായിരുന്നു എന്ന് വിദ്യാര്‍ഥികള്‍ പറയുന്നു.റാഗിങ്ങ് ആക്ട് ഉള്‍പ്പെടെയുള്ള വകുപ്പുകളാണ് ഇവര്‍ക്കെതിരെ ചേര്‍ത്തിരിക്കുന്നത്.

അതേ സമയം റാഗിങ്ങ് നടന്നോ എന്ന കാര്യത്തിലും, ആത്മഹത്യാ ശ്രമത്തിന്റെ സത്യാവസ്തയുടെ കാര്യത്തിലും സംശയമുള്ളതായി സര്‍വ്വകാലാശാല അധികൃതര്‍ നാരദാ ന്യൂസിനോട് പറഞ്ഞു. സംഭവുമായി ബന്ധപ്പെട്ട് കോളേജിന്റെ അന്വേഷണം നടക്കുകയാണെന്നും തുടര്‍ന്ന മാത്രമേ മറ്റ് നടപടികളിലേക്ക് കടക്കാന്‍ സാധിക്കുകയുള്ളു എന്നും അവര്‍ പറഞ്ഞു. അതേസമയം എസ്എഫ്‌ഐക്കും യൂണിയനും നേരെ കുപ്രചരണം നടത്തുന്നു എന്നാരോപിച്ച് യൂണിയന്റെ നേതൃത്വത്തില്‍ സര്‍വ്വകലാശാലാ ആസ്ഥാനത്തേക്ക് മാര്‍ച്ച് നടത്തി.

Read More >>