തെരുവ് നായ പ്രശ്നം ; കോട്ടയത്ത് നായകളെ കൊന്നു കെട്ടിത്തൂക്കി യൂത്ത് ഫ്രണ്ട്‌-എമ്മിന്റെ പ്രതിഷേധം

''സംസ്ഥാന-കേന്ദ്ര സര്‍ക്കാരുകള്‍ കാട്ടുന്ന അവഗണന മൂലമാണ് തങ്ങള്‍ തന്നെ നായകളെ നശിപ്പിക്കാം എന്ന് തീരുമാനിച്ചത്''

തെരുവ് നായ പ്രശ്നം ; കോട്ടയത്ത് നായകളെ കൊന്നു കെട്ടിത്തൂക്കി യൂത്ത് ഫ്രണ്ട്‌-എമ്മിന്റെ പ്രതിഷേധം

കോട്ടയം: തെരുവ് നായ വിഷയത്തില്‍ സര്‍ക്കാര്‍ കാണിക്കുന്ന അവഗണനയില്‍ പ്രതിഷേധിച്ച് കോട്ടയത്ത് യൂത്ത് ഫ്രണ്ട്‌- എം നായകളെ തല്ലിക്കൊന്ന് കെട്ടിത്തൂക്കി. കോട്ടയം ഹെഡ് പോസ്റ്റ്‌ ഓഫീസിന്റെ മുന്‍പിലാണ് നായകളെ കൊന്നു കെട്ടിത്തൂക്കിയത്.

നഗരം തെരുവ്നായകളെക്കൊണ്ട് നിറഞ്ഞതിനാലാണ് അവയെ കൊല്ലേണ്ടിവന്നതെന്ന് യൂത്ത് ഫ്രണ്ട്‌ പ്രവര്‍ത്തകര്‍ പറയുന്നു. നായകളെ കൊല്ലാനായി പല പദ്ധതികളും രൂപീകരിച്ചുവെങ്കിലും ഒന്നും ഫലം കണ്ടില്ല. നാട്ടുകാര്‍ തന്നെ നായകളെ നശിപ്പിക്കാന്‍ വേണ്ടി തീരുമാനമെടുത്തിരിക്കുകയായിരുന്നു. ഈ വിഷയത്തില്‍ സംസ്ഥാന-കേന്ദ്ര സര്‍ക്കാരുകള്‍ കാട്ടുന്ന അവഗണന മൂലമാണ് തങ്ങള്‍ തന്നെ നായകളെ നശിപ്പിക്കാം എന്ന് തീരുമാനിച്ചത്. ഇതേസംബന്ധിച്ച് കേന്ദ്രമന്ത്രി മേനക ഗാന്ധിക്ക് കത്തും നല്‍കിയതായി പ്രവര്‍ത്തകര്‍ വ്യക്തമാക്കി.

Read More >>