കാസർഗോഡ് മൂന്നു വയസ്സുകാരനടക്കം മൂന്നു പേർക്ക് തെരുവുനായയുടെ കടിയേറ്റു

റോഡിലൂടെ നടന്നു പോകുമ്പോൾ മൂന്നു വയസ്സുകാരനായ ശ്രീവിഷ്ണുവിനെ തെരുവുനായ ആക്രമിക്കുകയായിരുന്നു. കുട്ടിയെ രക്ഷപ്പെടുത്താനുള്ള ശ്രമത്തിനിടെ ബന്ധുവായ മഹേഷിനും തെരുവുനായയുടെ കടിയേറ്റു.

കാസർഗോഡ്  മൂന്നു വയസ്സുകാരനടക്കം മൂന്നു പേർക്ക് തെരുവുനായയുടെ കടിയേറ്റു

കാസർഗോഡ്: പെർളയിൽ തെരുവുനായയുടെ അക്രമത്തിൽ മൂന്നു വയസ്സുകാരനുൾപ്പെടെ മൂന്നു പേർക്ക് പരിക്ക്. റോഡിലൂടെ നടന്നു പോകുമ്പോൾ മൂന്നു വയസ്സുകാരനായ ശ്രീവിഷ്ണുവിനെ തെരുവുനായ ആക്രമിക്കുകയായിരുന്നു. കുട്ടിയെ രക്ഷപ്പെടുത്താനുള്ള ശ്രമത്തിനിടെ  ബന്ധുവായ മഹേഷിനും തെരുവുനായയുടെ കടിയേറ്റു. സമീപത്തുണ്ടായിരുന്ന അൻവറിനും നായയുടെ കടിയേറ്റിട്ടുണ്ട്.

പരിക്കേറ്റ മൂന്നുപേരെയും ബദിയടുക്ക കമ്മ്യൂണിറ്റി ഹെൽത്ത് സെന്ററിൽ പ്രവേശിപ്പിച്ചു. പേവിഷബാധാ പ്രതിരോധ കുത്തിവെപ്പുകൾ നൽകിത്തുടങ്ങിയിട്ടുണ്ട്.