ചൈനയില്‍ നിന്നുളള വിനോദസഞ്ചാരികളില്‍ കണ്ണും നട്ട് ശ്രീലങ്ക: ഈ വര്‍ഷം പ്രതീക്ഷിക്കുന്നത് 30 ലക്ഷം പേരേ

തമിഴ് പുലികളില്‍നിന്നും നേരിട്ടിരുന്ന ഭീഷണികള്‍ക്ക് ഏകദേശം അവസാനം വന്നതോടുകൂടി ശ്രീലങ്ക വിനോദ സഞ്ചാരികളുടെ ഒരു പ്രിയപ്പെട്ട ഇടമായി മാറിയിരിക്കുകയാണ്.

ചൈനയില്‍ നിന്നുളള വിനോദസഞ്ചാരികളില്‍ കണ്ണും നട്ട് ശ്രീലങ്ക: ഈ വര്‍ഷം പ്രതീക്ഷിക്കുന്നത് 30 ലക്ഷം പേരേ

കൊളംബോ: ശ്രീലങ്കയില്‍ ഏറ്റവും കൂടുതല്‍ വിനോദ സഞ്ചാരികള്‍ എത്തുന്നത് ചൈനയില്‍ നിന്നാണെന്ന് കണക്കുകള്‍. ഈ വര്‍ഷം ശ്രീലങ്ക പ്രതീക്ഷിക്കുന്നത് 30 ലക്ഷം ചൈനീസ് ടൂറിസ്റ്റുകളെയാണെന്ന് ടൂറിസം മന്ത്രാലയം ഇറക്കിയ വാര്‍ത്താക്കുറിപ്പില്‍ വ്യക്തമാക്കുന്നു.

ഈ വര്‍ഷത്തിന്റെ ആദ്യ പകുതി വരെയുള്ള കണക്കുകള്‍ പരിശോധിക്കുമ്പോള്‍ 132,842 ചൈനീസ് ടൂറിസ്റ്റുകളാണ് ഇതുവരെ സന്ദര്‍ശനം നടത്തിയിട്ടുള്ളത്. ചൈനകഴിഞ്ഞാല്‍ ഇന്ത്യയില്‍ നിന്നുമാണ് ഏറ്റവും കൂടുതല്‍ വിനോദ സഞ്ചാരികള്‍ ശ്രീലങ്കയില്‍ എത്തുന്നത്.

തമിഴ് പുലികളില്‍നിന്നും നേരിട്ടിരുന്ന ഭീഷണികള്‍ക്ക് ഏകദേശം അവസാനം വന്നതോടുകൂടി ശ്രീലങ്ക വിനോദ സഞ്ചാരികളുടെ ഒരു പ്രിയപ്പെട്ട ഇടമായി മാറിയിരിക്കുകയാണ്.

അന്താരാഷ്ട്ര ട്രാവല്‍ ഏജന്‍സികളുടെ പട്ടികയില്‍ രാജ്യം ഇടം നേടിയിട്ടുണ്ട്. അടുത്തിടെ ചൈനയില്‍ വെച്ചു നടന്ന സിയാന്‍ സില്‍ക്ക് റോഡ് ഇന്റര്‍നാഷണല്‍ എക്സ്പോയില്‍ ശ്രീലങ്കന്‍ ടൂറിസത്തിന് 'മോസ്റ്റ് പോപ്പുലര്‍ ടൂറിസ്റ്റ് ഡസ്റ്റിനേഷന്‍' പുരസ്‌ക്കാരം ലഭിച്ചിരുന്നു

Read More >>