സ്‌കൂള്‍ വിദ്യാര്‍ത്ഥിനികളെ അപമാനിച്ച സംഭവം: ശ്രീജിത്ത് രവിക്ക് ജാമ്യം

കുട്ടികള്‍ക്കെതിരായ ലൈംഗികാതിക്രമം തടയല്‍(പോക്‌സോ) നിയമപ്രകാരമാണ് ശ്രീജിത്ത് രവിക്കെതിരെ കേസെടുത്തത്. ശ്രീജിത്ത് രവിക്കെതിരെ പരാതി നല്‍കിയ പെണ്‍കുട്ടികള്‍ ഫോട്ടോ കണ്ട് ആളെ തിരിച്ചറിഞ്ഞിരുന്നു.

സ്‌കൂള്‍ വിദ്യാര്‍ത്ഥിനികളെ അപമാനിച്ച സംഭവം: ശ്രീജിത്ത് രവിക്ക് ജാമ്യം

പാലക്കാട്: സ്‌കൂള്‍ വിദ്യാര്‍ത്ഥിനികളെ അപമാനിച്ച സംഭവത്തില്‍ നടന്‍ ശ്രീജിത്ത് രവിക്ക് ഉപാധികളോടെ ജാമ്യം അനുവദിച്ചു. ഒരു ലക്ഷം രൂപയുടെ  രണ്ട് ആള്‍ ജാമ്യത്തില്‍ പാലക്കാട് സെഷന്‍സ് കോടതിയാണ് ജാമ്യം അനുവദിച്ചത്. പാസ്‌പോര്‍ട്ട് സമര്‍പ്പിക്കണമെന്നും എല്ലാ വ്യാഴാഴ്ച്ചയും ഹാജരാകണമെന്നും കോടതി നിര്‍ദേശിച്ചു.

കുട്ടികള്‍ക്കെതിരായ ലൈംഗികാതിക്രമം തടയല്‍(പോക്‌സോ) നിയമപ്രകാരമാണ് ശ്രീജിത്ത് രവിക്കെതിരെ കേസെടുത്തത്. ശ്രീജിത്ത് രവിക്കെതിരെ പരാതി നല്‍കിയ പെണ്‍കുട്ടികള്‍ ഫോട്ടോ കണ്ട് ആളെ തിരിച്ചറിഞ്ഞിരുന്നു.

ഇന്നലെ വൈകുന്നേരം പാലാക്കാട് പല്ലാവൂരില്‍ ഷൂട്ടിംഗിനിടെയാണ് ശ്രീജിത്തിനെ കസ്റ്റഡിയിലെടുത്ത് അറസ്റ്റ് ചെയ്യുന്നത്.

കഴിഞ്ഞ മാസം 27നാണ് സംഭവം നടക്കുന്നത്. പത്തിരിപ്പാലയിലെ സ്‌കൂളിലേക്ക് പോവുകയായിരുന്ന പെണ്‍കുട്ടികള്‍ക്കടുത്തെത്തി കെ.എല്‍.08. ഇ. 9054 നമ്പര്‍ കാറിലിരുന്ന് നഗ്‌നത പ്രദര്‍ശിപ്പിക്കുകയും കുട്ടികള്‍ ഉള്‍പ്പെടുന്ന തരത്തില്‍ സെല്‍ഫി എടുക്കുകയും ചെയ്‌തെന്നായിരുന്നു പരാതി. 14 പെണ്‍കുട്ടികളാണ് സംഭവത്തില്‍  പരാതിക്കാരായി ഉള്ളത്.

Read More >>