സ്പേസ് എക്സ് റോക്കറ്റ് വിക്ഷേപണത്തിനിടെ പൊട്ടിത്തെറിച്ചു

സ്ഫോടനത്തിന്‍റെ ശബ്ദം കിലോമീറ്ററുകള്‍ക്ക് അപ്പുറം വരെ കേള്‍ക്കാമായിരുന്നുവെന്ന് അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.സ്ഫോടനത്തിന്‍റെ പ്രകമ്പനത്തില്‍ കെട്ടിടങ്ങള്‍ വിറച്ചതായും സംഭവ സ്ഥലത്ത് വലിയതോതില്‍ പുക ഉയരുന്നതായും റിപ്പോര്‍ട്ടുകളുണ്ട്.

സ്പേസ് എക്സ് റോക്കറ്റ് വിക്ഷേപണത്തിനിടെ പൊട്ടിത്തെറിച്ചു

ഫ്ലോറിഡ: ഫ്ലോറിഡയിലെ കേപ്പ് കനാവെറ ലോഞ്ചിംഗ് പാഡില്‍ വച്ചു അമേരിക്കയിലെ സ്വകാര്യ ബഹിരാകാശ പരിവേഷണ കമ്പനി സ്പേസ് എക്സ് റോക്കറ്റ് പൊട്ടി തെറിച്ചു. ആര്‍ക്കും പരിക്കുപറ്റിയതായി ഇതുവരെ സൂചനയില്ല.

space

https://youtu.be/_BgJEXQkjNQ

വിക്ഷേപണത്തിനിടെയാണ് അപകടം സംഭവിച്ചത്. ഫേസ്ബുക്ക് സേവനങ്ങള്‍ ആഫ്രിക്ക,മിഡില്‍ ഈസ്റ്റ്‌, യൂറോപ്പ് ഭാഗങ്ങളില്‍ എത്തിക്കാന്‍ വേണ്ടിയുള്ള ആമോസ്6യെന്ന സാറ്റലൈറ്റ് വഹിച്ചു കൊണ്ടു പോകാന്‍ ഒരുങ്ങിയ റോക്കറ്റാണ് അപകടത്തില്‍ പെട്ടത്. സ്പോടനത്തില്‍ തങ്ങളുടെ ഭാവി പരിപാടികള്‍ അവതാളത്തിലായെങ്കിലും ഉടന്‍ തന്നെ തങ്ങള്‍ തിരിച്ചെത്തുമെന്ന് ഫേസ്ബുക്ക് സിഇഒ മാര്‍ക്ക് സക്കര്‍ബര്‍ഗ് ഫേസ്ബുക്കില്‍ പോസ്റ്റ്‌ ചെയ്തു.
റോക്കറ്റില്‍ ഇന്ധനം നിരയ്ക്കുന്നതിന്റെ ഇടയിലാണ് അപകടം സംഭവിച്ചതെന്നും എന്നാല്‍ എന്തുകൊണ്ടാണ് അപകടം സംഭവിച്ചതെന്ന് വ്യക്തമല്ലെന്നും സ്പേസ് എക്സ് സിഇഒ എലോണ്‍ മോസ്ക് ട്വീറ്റ് ചെയ്തു.സ്ഫോടനത്തിന്‍റെ ശബ്ദം കിലോമീറ്ററുകള്‍ക്ക് അപ്പുറം വരെ കേള്‍ക്കാമായിരുന്നുവെന്ന് അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.സ്ഫോടനത്തിന്‍റെ പ്രകമ്പനത്തില്‍ കെട്ടിടങ്ങള്‍ വിറച്ചതായും സംഭവ സ്ഥലത്ത് വലിയതോതില്‍ പുക ഉയരുന്നതായും റിപ്പോര്‍ട്ടുകളുണ്ട്.

Read More >>