നെഞ്ചു പൊട്ടുന്ന വിധി; നീതി കിട്ടിയില്ലെന്ന് സൗമ്യയുടെ അമ്മ

ഒന്നുമറിയാത്ത വക്കീലിനെ കേസേല്‍പ്പിച്ചതാണ് തിരിച്ചടിക്ക് കാരണം. ഇത് സര്‍ക്കാരിന്റെ വീഴ്ചയാണെന്നും സുമതി പ്രതികരിച്ചു.

നെഞ്ചു പൊട്ടുന്ന വിധി; നീതി കിട്ടിയില്ലെന്ന് സൗമ്യയുടെ അമ്മ

പാലക്കാട്: സൗമ്യ വധക്കേസില്‍ നീതി കിട്ടിയില്ലെന്നു സൗമ്യയുടെ അമ്മ സുമതി. ഒന്നുമറിയാത്ത വക്കീലിനെ കേസേല്‍പ്പിച്ചതാണ് തിരിച്ചടിക്ക് കാരണം. ഇത് സര്‍ക്കാരിന്റെ വീഴ്ചയാണെന്നും സുമതി പ്രതികരിച്ചു.

നീതി കിട്ടാന്‍ ഏതു വരെ പോകണമോ ആ അറ്റം വരെ പോകുമെന്നും   വക്കീലും മറ്റുമായി സംസാരിച്ച് അക്കാര്യങ്ങള്‍ തീരുമാനിക്കുമെന്നു സുമതി പറഞ്ഞു . ഗോവിന്ദചാമിക്ക് വധശിക്ഷ കിട്ടുന്നത് വരെ പോരാട്ടം തുടരുമെന്നും ആവശ്യമെങ്കിൽ മുഖ്യമന്ത്രിയെ കാണുമെന്നും സൗമ്യയുടെ അമ്മ പറഞ്ഞു.

കേസില്‍ ഗോവിന്ദ ചാമിയുടെ വധശിക്ഷ സുപ്രീംകോടതി ഒഴിവാക്കിയിരുന്നു. ഏഴു വര്‍ഷം തടവു ശിക്ഷയാണ് സുപ്രീംകോടതി വിധിച്ചിരിക്കുന്നത് .

Story by