സൗമ്യ വധം; സുപ്രീം കോടതി വിധി ഇന്ന്

രാവിലെ 10.30നാണ് വിധി പറയുക. ജസ്റ്റീസ് രഞ്ജന്‍ ഗൊഗോയ് അധ്യക്ഷനായ മൂന്നംഗ ബെഞ്ചാണ് വിധിപ്രഖ്യാപനം നടത്തുക.

സൗമ്യ വധം; സുപ്രീം കോടതി വിധി ഇന്ന്

ന്യൂഡല്‍ഹി: സൗമ്യ വധക്കേസില്‍ വധശിക്ഷ ഇളവ് നല്‍കണമെന്നാവശ്യപ്പെട്ട് ഗോവിന്ദചാമി നല്‍കിയ ഹര്‍ജിയില്‍ സുപ്രീം കോടതി ഇന്ന് വിധി പറയും. രാവിലെ 10.30നാണ് വിധി പറയുക. ജസ്റ്റീസ് രഞ്ജന്‍ ഗൊഗോയ് അധ്യക്ഷനായ മൂന്നംഗ ബെഞ്ചാണ് വിധിപ്രഖ്യാപനം നടത്തുക.

സൗമ്യ വധക്കേസില്‍ പ്രോസിക്യൂഷന് തിരിച്ചടി നല്‍കി ഗോവിന്ദചാമിക്കെതിരെ തെളിവുണ്ടോയെന്ന് കഴിഞ്ഞ ദിവസം സുപ്രീം കോടതി ചോദിച്ചിരുന്നു. ഗോവിന്ദചാമി സൗമ്യയെ മാനഭംഗപ്പെടുത്തി കൊല ചെയ്‌തെന്ന് ബോധ്യപ്പെടുത്തണമെന്ന് പ്രോസിക്യൂഷനോട് സുപ്രീം കോടതി പറഞ്ഞു. സാഹചര്യതെളിവുകള്‍ മാത്രമായിരുന്നു പ്രോസിക്യൂഷന്റെ അടിസ്ഥാനമെന്നും സൗമ്യയെ തള്ളിയിട്ടത് ഗോവിന്ദചാമിയാണെന്ന് പ്രോസിക്യൂഷന് തെളിയിക്കാന്‍ കഴിഞ്ഞില്ലെന്നുമായിരുന്നു സുപ്രീം കോടതിയുടെ നിരീക്ഷണം.


ഹൈക്കോടതി മുന്‍ ജഡ്ജിയും മുതിര്‍ന്ന അഭിഭാഷകനുമായ തോമസ് പി ജോസഫ്, സ്റ്റാന്‍ഡിങ് കൗണ്‍സില്‍ നിഷ രാജന്‍ ശങ്കര്‍ എന്നിവരായിരുന്നു സര്‍ക്കാരിനായി ഹാജരായത്. 2011 ഫെബ്രുവരി ഒന്നിന് എറണാകുളം-ഷൊര്‍ണൂര്‍ പാസഞ്ചര്‍ ട്രെയിനിലായിരുന്നു സൗമ്യ കൊല്ലപ്പെടാനിടയായ സംഭവം നടന്നത്. വള്ളത്തോള്‍ നഗറില്‍ സൗമ്യയെ ട്രെയിനില്‍നിന്നു തള്ളിയിട്ടശേഷം മാനഭംഗപ്പെടുത്തിയെന്നാണു കേസ്. ഗുരുതരമായി പരുക്കേറ്റ സൗമ്യ ഫെബ്രുവരി ആറിന് ആശുപത്രിയില്‍ മരിച്ചു.