വ്യത്യസ്തനായ ആളൂരിനെ സത്യത്തില്‍ ഒരു മലയാളിയും ഇതുവരെ തിരിച്ചറിഞ്ഞില്ല

സാമൂഹ്യ മാധ്യമങ്ങളുടെ നിലവാരം അനുസരിച്ചു നാളെ ആളൂരിനു സ്വീകരണം എന്നൊരു വാര്‍ത്ത കണ്ടാല്‍ പോലും അത്ഭുതപ്പെടേണ്ടതില്ല. എന്തെന്നാല്‍ അദ്ദേഹം അദ്ദേഹത്തിന്റെ ജോലി നിര്‍വഹിച്ചു. അതിലുപരി ആളൂര്‍ പാപവും ചെയ്തത് ആയി ആരും കാണുന്നില്ല.

വ്യത്യസ്തനായ ആളൂരിനെ സത്യത്തില്‍ ഒരു മലയാളിയും ഇതുവരെ തിരിച്ചറിഞ്ഞില്ല

രമേശ്

ആ പാവം അമ്മയുടെ കണ്ണീരു കണ്ടപ്പോള്‍ വളരെ ഏറെ വിഷമമുണ്ടായി. ഒപ്പം ആ സഹോദരന്റെയും. കൂടപ്പിറപ്പിനെ നഷ്ടപെട്ട അവരുടെ ദുഃഖത്തോളം വലുതല്ലെല്ലോ മറ്റൊന്നും. സൗമ്യ കേസില്‍ മുന്‍ സംസ്ഥാന സര്‍ക്കാര്‍ നിയോഗിച്ച അഭിഭാഷകന്‍ കുറ്റം തെളിയിക്കുന്നതില്‍  ദയനീയമായി പരാജയപ്പെട്ടു. സൗമ്യയുടെ കുടുംബത്തോട് ചെയ്യാവുന്ന ഏറ്റവും വലിയ ക്രൂരത കാണിച്ചു. അദ്ദേഹം ഒരു ജഡ്ജിയായിരുന്നു എന്നു വിശ്വസിക്കാന്‍ വിഷമമുണ്ട്. അങ്ങനെയുള്ള ആള്‍ കേസ് നന്നായി പഠിക്കാതെ കോടതിയില്‍ പോകുമോ?  അദ്ദേഹത്തിന് കഴിഞ്ഞ ദിവസം കോടതിയില്‍ നിന്നും  നിശിത വിമര്‍ശനം ഏറ്റുവാങ്ങേണ്ടി വന്നപ്പോള്‍ തന്നെ  കേസ് ഏതു വഴിക്കാണു  പോകുന്നതെന്നു  ഏറെ കുറെ അരി ആഹാരം കഴിക്കുന്നവര്‍ക്കൊക്കെ മനസിലായിരുന്നു.


ഇത്തരം ആളുകളെ ആണോ സുപ്രീം കോടതിയില്‍  കേസു  നടത്താന്‍ മുന്‍ സര്‍ക്കാര്‍  ഏല്‍പ്പിച്ചത്. ഇത്തരം വിധികളുണ്ടായാല്‍  കുറ്റകൃത്യം ചെയ്യാന്‍ പലര്‍ക്കും പ്രചോദനമാകുമെന്നു ചിലര്‍ ചാനലുകളിലിരുന്ന് പറയുന്നതു കേട്ടു. ഒരു പരിധി വരെ അതു സത്യമാണെന്നും  തോന്നി.  ഒപ്പം കേസ് ദുര്‍ബലപ്പെടുത്തിയതില്‍ ഫോറന്‍സിക് വിഭാഗത്തിന്റെ വീഴ്ചയും കോടതി എടുത്തു പറഞ്ഞിട്ടുണ്ടെന്നും അറിഞ്ഞു. അതെന്താണെന്ന് വരും ദിവസങ്ങളിലറിയാന്‍ കഴിയും.

ഇന്ന് സാമൂഹ്യ മാധ്യമങ്ങളിലൂടെ പ്രതിയുടെ അഭിഭാഷകനു നേരെ കുറെ പേര്‍ തെറി പറഞ്ഞു സമയം കളയുന്ന കാഴ്ചയാണ് കാണാന്‍ കഴിഞ്ഞത്. എന്നാല്‍  അദ്ദേഹം തന്നെ പറയുന്നതു കേട്ടു കുറ്റം തെളിയിക്കുന്നതില്‍  പ്രോസിക്യൂഷന്റെ പരാജയമാണ് തന്റെ കക്ഷിയെ തൂക്കു കയറില്‍ നിന്നും രക്ഷപ്പെടുത്തിയതെന്ന്. അത് തുറന്നു സമ്മതിച്ച ആ വക്കീലിനെ അഭിനന്ദിക്കുകയല്ലേ ചെയ്യേണ്ടത്.

ബിഎ ആളൂര്‍  അദ്ദേഹത്തിന്റെ ജോലി വളരെ ഭംഗിയായി  തന്നെ നിര്‍വഹിച്ചു. ഇന്ന് ആ വക്കീലിനെ തെറി വിളിക്കുന്നവര്‍ നാളെ അദ്ദേഹത്തിന്റെ കൂടെ നിന്നു  സെല്‍ഫി എടുക്കുന്നതും അദ്ദേഹത്തിനും ഷേക്ക് ഹാന്‍ഡ് കൊടുക്കുന്നതും പറ്റുമെങ്കില്‍  അദ്ദേഹത്തിനു  ഫാന്‍സ് അസോസിയേഷന്‍ വരെ ഉണ്ടാക്കാന്‍ മുന്‍കൈ എടുക്കുന്നതും അടുത്ത ദിവസങ്ങളില്‍ കാണാന്‍ കഴിയും. സാമൂഹ്യ മാധ്യമങ്ങളുടെ നിലവാരം അനുസരിച്ചു നാളെ ആളൂരിനു  സ്വീകരണം എന്നൊരു വാര്‍ത്ത കണ്ടാല്‍ പോലും  അത്ഭുതപ്പെടേണ്ടതില്ല. എന്തെന്നാല്‍  അദ്ദേഹം അദ്ദേഹത്തിന്റെ ജോലി നിര്‍വഹിച്ചു.  അതിലുപരി ആളൂര്‍ പാപവും ചെയ്തത് ആയി ആരും കാണുന്നില്ല. കൃത്യമായി പറഞ്ഞാല്‍ പ്രതികളെ തപ്പിപിടിച്ചു അവരുടെ കേസ് നടത്തി ശ്രദ്ധ നേടിയ വ്യത്യസ്തനായ  ആളൂരിനെ സത്യത്തില്‍ ഒരു മലയാളിയും ഇതുവരെ തിരിച്ചറിഞ്ഞില്ല എന്നാണു തോന്നുന്നത് . ഒരു പക്ഷെ ഗോവിന്ദ ചാമിയുടെ കേസു നടത്തിയ പാര്‍ട്ടികളൊഴികെ.

Read More >>