സൗമ്യവധക്കേസ്: ഡോ. ഉന്മേഷിന്റെ മൊഴി കോടതി ഒക്ടോബര്‍ ആറിന് പരിഗണിക്കും

സൗമ്യയുടെ പോസ്റ്റ്‌മാര്‍ട്ടം റിപ്പോര്‍ട്ടില്‍ ഡോ. ഉന്മേഷ് പ്രതിഭാഗത്തിന് അനുകൂലമായ മൊഴി നല്‍കിയെന്ന പരാതി തൃശൂര്‍ വിജിലന്‍സ് കോടതി ഒക്ടോബര്‍ ആറിന് പരിഗണിക്കും.

സൗമ്യവധക്കേസ്: ഡോ. ഉന്മേഷിന്റെ മൊഴി കോടതി ഒക്ടോബര്‍ ആറിന് പരിഗണിക്കും

സൗമ്യയുടെ പോസ്റ്റ്‌മാര്‍ട്ടം റിപ്പോര്‍ട്ടില്‍ ഡോ. ഉന്മേഷ്  പ്രതിഭാഗത്തിന് അനുകൂലമായ മൊഴി നല്‍കിയെന്ന പരാതി തൃശൂര്‍ വിജിലന്‍സ് കോടതി ഒക്ടോബര്‍ ആറിന് പരിഗണിക്കും. തൃശൂര്‍ ഗവണ്മെന്‍റ് മെഡിക്കല്‍ കോളേജ് ഫോറന്‍സിക് വിഭാഗം അസോ.പ്രൊഫ.ഡോ.ഉന്മേഷ് സൗമ്യക്കേസ് അട്ടിമറിക്കാന്‍ പ്രതിക്ക് അനുകൂലമായി കൂറുമാറിയെന്നതാണ് പരാതി.

സൗമ്യയുടെ പോസ്റ്റ്‌മാര്‍ട്ടം റിപ്പോര്‍ട്ടിനെ സംബന്ധിച്ച് രണ്ടു ഡോക്ടര്‍മാരും വ്യത്യസ്ത മൊഴികള്‍ നല്‍കിയതാണ് കേസിനാധാരമായ സംഭവം. പോസ്റ്റ്‌മാര്‍ട്ടം നടത്തിയത് താനാണെന്നും ഫോറന്‍സിക് വിഭാഗം മേധാവി ഡോ.ഷേര്‍ളി വാസുവല്ലെന്നും  ഉന്മേഷ് കോടതിയില്‍ പറഞ്ഞിരുന്നു. എന്നാല്‍, ഇത് തെളിയിക്കാന്‍ ആവശ്യമായ യാതൊരു രേഖകളും അദ്ദേഹത്തിന് കോടതിയില്‍ സമര്‍പ്പിക്കാന്‍ സാധിച്ചില്ല.മാത്രമല്ല, ഇദ്ദേഹം നല്‍കിയ രേഖകളില്‍ എല്ലാം തന്നെ ഡോ.ഷേര്‍ളിയാണ് പോസ്റ്റ്‌മാര്‍ട്ടം നടത്തിയതെന്ന് വ്യക്തമായിരുന്നു.

ഉമേഷ്‌ നല്‍കിയത് വ്യാജ മൊഴിയാണെന്നും പ്രതിഭാഗത്തിന് അനുകൂലമായി മൊഴി നല്‍കിയതിന്റെ പേരില്‍ അദ്ദേഹത്തിനെതിരെ ക്രിമിനല്‍ കേസ് എടുക്കണമെന്നും' തൃശൂര്‍ ഫാസ്റ്റ് ട്രാക്ക് കോടതി ഉത്തരവിട്ടിരുന്നു. ഇത്പിന്നെ ഹൈക്കോടതി ശരിവെച്ചു.ഉന്മേഷിനെതിരെ കേസ് എടുക്കണം എന്നാവശ്യപ്പെട്ട് മലയാള വേദി സംസ്ഥാന പ്രസിഡന്റ്‌ ജോര്‍ജ്ജ് വട്ടുകുളം നല്‍കിയ ഹര്‍ജിയിലായിരുന്നു ഹൈക്കോടതി ഉത്തരവ്.

Read More >>