അമ്മയെ സംരക്ഷിക്കാതിരിക്കാന്‍ ഈ യുവാവിന് ശാരീരികവൈകല്യം ഒരു കാരണമല്ല
| Updated On: 2016-09-28T00:34:24+05:30 | Location :
ഗ്രാമവാസി ഷെനിനെ പരിഹസിക്കുകയായിരുന്നില്ല, ഇപ്പോള്‍ ഷെന്‍ സമ്പാദിക്കുന്നതിലും അധികമാണ് ചൈനയില്‍ ഒരു ഭിക്ഷക്കാരന് ലഭിക്കുന്ന വരുമാനം. എങ്കിലും തന്റെ വൈകല്യം തനിക്ക് അലസമായിരിക്കാനുള്ള ഒരു പത്രമല്ലെന്നു വിശ്വസിക്കുന്ന ഷെന്‍ കഠിനമായി ശാരീരികാധ്വാനത്തില്‍ വരുമാനം കണ്ടെത്താന്‍ തുടങ്ങി.
നിശ്ചയദാർഢ്യവും, മാനുഷികമായ വൈകാരികതയും കൂട്ടിനുണ്ടെങ്കിൽ ശാരീരിക വൈകല്യം ഒന്നിനും ഒരു തടസ്സമല്ല എന്ന് തെളിയിക്കുകയാണ് ചൈനയിലെ ഈ 48 വയസ്സുകാരൻ.
7 വയസ്സുള്ളപ്പോഴാണ് ഷെൻ സിനിന് മാരകമായ ഇലക്ട്രിക് ഷോക്ക് ഏൽക്കുന്നത്. ആ അപകടത്തിൽ കുഞ്ഞു ഷെനിന് രണ്ടു കൈകളും നഷ്ടമായി. പിന്നീട് ഇങ്ങോട്ട് എല്ലാ അർത്ഥത്തിലും ശാരീരിക വൈകല്യത്തിന്റെ ബുദ്ധിമുട്ടനുഭവിക്കുന്ന നാളുകൾ മാത്രം. പിതാവിനോടൊപ്പം കൃഷിപണിയിൽ സഹായിച്ചു ഷെൻ കൗമാരം കടന്നു. ദിവസങ്ങൾ കഴിയുന്തോറും അമ്മയുടെ ആരോഗ്യനിലയും വഷളായി. അങ്ങനെയിരിക്കുമ്പോഴാണ് ഷെനിന്റെ അച്ഛൻ മരിക്കുന്നത്. അപ്പോൾ ഷെനിന് പ്രായം 20. തുടര്‍ന്ന് കിടപ്പുരോഗിയായ അമ്മയുടെ ഉത്തരവാദിത്വവും ഷെനിന്റെ ചുമതലയിലായി.
എല്ലാ പ്രതീക്ഷയും നഷ്ടപ്പെട്ട ഷെനിനോട് തെരുവില്‍ ഭിക്ഷ യാചിക്കാന്‍ ഒരു ഗ്രാമവാസി നിര്‍ദേശിcച്ചു. രണ്ടു കൈകളും ഇല്ലാത്തവര്‍ മറ്റെന്ത് ജോലി ചെയ്യാനാണ്?
"എന്റെ രണ്ടു കൈകള്‍ മാത്രമാണ് നഷ്ടപ്പെട്ടത്, ആരോഗ്യമുള്ള കാലുകള്‍ ഇനിയും എനിക്കുണ്ട്.എനിക്ക് ജീവിക്കാന്‍ വേണ്ടുന്ന പണം ഞാന്‍ തന്നെ അധ്വാനിച്ചു കണ്ടെത്തും" കുപിതനായ് ഷെനിന്റെ മറുപടി ആ ആത്മവിശ്വാസമായിരുന്നു.

ഗ്രാമവാസി ഷെനിനെ പരിഹസിക്കുകയായിരുന്നില്ല, ഇപ്പോള്‍ ഷെന്‍ സമ്പാദിക്കുന്നതിലും അധികമാണ് ചൈനയില്‍ ഒരു ഭിക്ഷക്കാരന് ലഭിക്കുന്ന വരുമാനം. എങ്കിലും തന്റെ വൈകല്യം തനിക്ക് അലസമായിരിക്കാനുള്ള ഒരു പത്രമല്ലെന്നു വിശ്വസിക്കുന്ന ഷെന്‍ കഠിനമായി ശാരീരികാധ്വാനത്തില്‍ വരുമാനം കണ്ടെത്താന്‍ തുടങ്ങി.
മൃഗപരിപാലനവും കൃഷിയുമാണ് ഈ യുവാവിന്റെ മുഖ്യസാമ്പത്തിക സ്രോതസ്സ്.

ജീവിതത്തിന്റെ എല്ലാ ചിട്ടവട്ടങ്ങളും കാലുകള്‍ കൊണ്ടും, ശരീരത്തിന്റെ ആരോഗ്യമുള്ള ഇതര ഭാഗങ്ങള്‍ കൊണ്ടും ക്രമീകരിക്കുവാന്‍ ഷെന്‍ പഠിച്ചു.
2014ല്‍ സഹോദരങ്ങള്‍ ഉപേക്ഷിച്ചപ്പോള്‍ തന്റെയും, തളര്‍വാതം പിടിപ്പെട്ടു കിടപ്പിലായ 91 വയസുള്ള അമ്മയുടെ കാര്യങ്ങള്‍ ക്രമീകരിക്കുവാന്‍ തന്റെ വികലാംഗത്വമുള്ള ശരീരത്തെ ഈ യുവാവ് ചിട്ടപ്പെടുത്തിയെടുത്തു.

കൈകള്‍ ഇല്ലാത്തതിനാല്‍ തന്റെ പല്ലുകള്‍ക്കിടയില്‍ സ്പൂണ്‍ കടിച്ചു പിടിച്ചാണ് ഷെന്‍ അമ്മയ്ക്ക് ഭക്ഷണം നല്‍കുന്നത്. അമ്മക്കിളികള്‍ കുഞ്ഞുങ്ങള്‍ക്ക് വായില്‍ ഭക്ഷണം നല്‍കുന്നതിന് നേര്‍വിപരീതമായ ഒരു കാഴ്ചയാണിത്. അമ്മക്കിളിയെ ഊട്ടുന്ന മകന്റെ സ്നേഹം ഷെനിന്റെ പ്രവര്‍ത്തികളില്‍ ഉടനീളം ദൃശ്യമാണ്.

തന്റെ കാലുകള്‍ ഉപയോഗിച്ചു ഷെന്‍ ഭക്ഷണം പാകം ചെയ്യുകയും വീടും പരിസരവുമെല്ലാം വൃത്തിയാക്കുകയും ചെയ്യുന്നു. സമയം കിട്ടിയാല്‍ കുട്ട നെയ്യാനും ഷെന്‍ തയ്യാര്‍.
തന്നാല്‍ കഴിയും വിധമെല്ലാം അയല്‍ക്കാരെയും സഹായിക്കാന്‍ ഈ യുവാവ് ശ്രമിക്കാറുണ്ട്.
വൈകല്യം എന്ന പദം ഇനിയും നിര്‍വചിക്കേണ്ടിയിരിക്കുന്നു ഷെന്‍ ഒരു വികലാംഗനാണ് എന്ന് മുദ്രക്കുത്തുമെങ്കില്!
(Input from Internet Sources)