പട്ടിക വര്‍ഗ വകുപ്പില്‍ സോഷ്യല്‍ വര്‍ക്കറായി ജോലി ചെയ്യുന്ന യുവാവിനെ കാണാതായി; ട്രൈബല്‍ എക്സ്റ്റന്‍ഷന്‍ ഓഫിസറുടെ പീഡനം മൂലമെന്ന് മാതാപിതാക്കള്‍

35,000 രൂപയോളം അനുരഞ്ജിത്തിന് ബാധ്യത ഉണ്ടായിരുന്നു. ഓണത്തിന് കുടിശിക സഹിതം ശമ്പളം ലഭിക്കുമെന്ന പ്രതീക്ഷയുണ്ടായെങ്കിലും ശമ്പളം ലഭിച്ചില്ല. ഇതിനെത്തുടര്‍ന്ന് മാനസികമായി തകര്‍ന്നാണ് മകന്‍ വീടുവിട്ടിറങ്ങിയതെന്ന് മാതാപിതാക്കള്‍ പറയുന്നു.

പട്ടിക വര്‍ഗ വകുപ്പില്‍ സോഷ്യല്‍ വര്‍ക്കറായി ജോലി ചെയ്യുന്ന യുവാവിനെ കാണാതായി; ട്രൈബല്‍ എക്സ്റ്റന്‍ഷന്‍ ഓഫിസറുടെ പീഡനം മൂലമെന്ന് മാതാപിതാക്കള്‍

കല്‍പറ്റ: പട്ടിക വര്‍ഗ വകുപ്പില്‍ സോഷ്യല്‍ വര്‍ക്കറായി ജോലിചെയ്യുന്ന കുന്നത്തിടവക ചേരിക്കുന്നില്‍ അനുരഞ്ജിത്തിനെ കാണാതായതായി പരാതി. കഴിഞ്ഞ ശനിയാഴ്ച വീട്ടില്‍ നിന്നും ഇറങ്ങിയ അനുരഞ്ജിത്തിനെക്കുറിച്ച് പിന്നീട് വിവരമൊന്നും ലഭിച്ചിട്ടില്ല.

അനുരഞ്ജിത്തിന്റെ തിരോധാനത്തിന് പിന്നില്‍ ട്രൈബല്‍ എക്സ്റ്റന്‍ഷന്‍ ഓഫിസറുടെ നിരന്തരപീഡനമാണെന്ന് ആരോപിച്ച് മാതാപിതാക്കള്‍ രംഗത്തെത്തിയിരിക്കുകയാണ്. മൂന്നുമാസമായി അനുരഞ്ജിത്തിന്റെ ശമ്പളം തടഞ്ഞുവച്ചിരിക്കുകയാണെന്നും അതിനാല്‍ സുഹൃത്തക്കളുടെ സ്വര്‍ണാഭരണങ്ങള്‍ കടംവാങ്ങി പണയപ്പെടുത്തിയാണ് അനുരഞ്ജിത്ത് കുടുംബത്തിന്റെ ചിലവുകള്‍ നടത്തിവന്നിരുന്നതെന്നും മാതാപിതാക്കളായ ബാലകൃഷ്ണനും ലീലയും പത്രസമ്മേളനത്തില്‍ പറഞ്ഞു.


ശമ്പളം അനുവദിക്കണമെന്ന് ട്രൈബല്‍ എക്സ്റ്റന്‍ഷന്‍ ഓഫിസറോട് ആവശ്യപ്പെട്ടിരുന്നെങ്കിലും യാതൊരു നടപടിയും ഉണ്ടായില്ല. 35,000 രൂപയോളം അനുരഞ്ജിത്തിന് ബാധ്യത ഉണ്ടായിരുന്നു. ഓണത്തിന് കുടിശിക സഹിതം ശമ്പളം ലഭിക്കുമെന്ന പ്രതീക്ഷയുണ്ടായെങ്കിലും ശമ്പളം ലഭിച്ചില്ല. ഇതിനെത്തുടര്‍ന്ന് മാനസികമായി തകര്‍ന്നാണ് മകന്‍ വീടുവിട്ടിറങ്ങിയതെന്ന് മാതാപിതാക്കള്‍ പറയുന്നു.

ഇക്കാര്യങ്ങള്‍ വിശദീകരിച്ചുകൊണ്ട് പട്ടിക വര്‍ഗ കമ്മീഷനെ സമീപിക്കുമെന്നും മകനെ കണ്ടെത്താന്‍ അടിയന്തിര നടപടികള്‍ അധികൃതരുടെ ഭാഗത്തുനിന്നും ഉണ്ടാവണമെന്നും മാതാപിതാക്കള്‍ പത്രസമ്മേളനത്തില്‍ അറിയിച്ചു.

Read More >>