കുഞ്ഞാലിക്കുട്ടിക്കെതിരെ പരാതി നല്‍കിയ പൊതുപ്രവര്‍ത്തകനു സര്‍ക്കാര്‍ അഭിഭാഷകന്റെ വക ഭീഷണി; പരാതിയുമായി മുന്നോട്ടു പോകുന്നതു ഭാവിക്കു നല്ലതല്ലെന്നും അസിസ്റ്റന്റ് ലീഗല്‍ അസോസിയേറ്റ്

കുഞ്ഞാലിക്കുട്ടിക്കെതിരായി എകെ ഷാജി നല്‍കിയ പരാതി ആഗസ്ത് 31ന് കോഴിക്കോടു വിജിലന്‍സ് കോടതി പരിഗണിച്ചിരുന്നു. അന്നേ ദിവസം കോടതിയില്‍ വച്ചു എഎല്‍എ ഭീഷണിപ്പെടുത്തിയതായാണു ലോ സെക്രട്ടറിക്കു നല്‍കിയ പരാതിയില്‍ പറയുന്നത്.

കുഞ്ഞാലിക്കുട്ടിക്കെതിരെ പരാതി നല്‍കിയ പൊതുപ്രവര്‍ത്തകനു സര്‍ക്കാര്‍ അഭിഭാഷകന്റെ വക ഭീഷണി; പരാതിയുമായി മുന്നോട്ടു പോകുന്നതു ഭാവിക്കു നല്ലതല്ലെന്നും അസിസ്റ്റന്റ് ലീഗല്‍ അസോസിയേറ്റ്

കോഴിക്കോട്: മുന്‍ മന്ത്രി പി കെ കുഞ്ഞാലിക്കുട്ടിയുടെ സാമ്പത്തിക ഇടപാടുകള്‍ അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് കോഴിക്കോടു വിജിലന്‍സ് കോടതിയില്‍ പരാതി നല്‍കിയ പൊതുപ്രവര്‍ത്തകനെ കോടതിയില്‍ വച്ചു സര്‍ക്കാര്‍ അഭിഭാഷകന്‍ ഭീഷണിപ്പെടുത്തിയതായി പരാതി. കണ്ണൂര്‍ സ്വദേശിയായ പൊതുപ്രവര്‍ത്തകന്‍ എ കെ ഷാജിയാണു കോഴിക്കോടു വിജിലന്‍സ് കോടതിയിലെ അസിസ്റ്റന്റ് ലീഗല്‍ അസോസിയേറ്റ് പി. ശശിക്കെതിരെ പരാതിയുമായി രംഗത്തുവന്നിട്ടുള്ളത്.

കുഞ്ഞാലിക്കുട്ടിക്കെതിരായി എകെ ഷാജി നല്‍കിയ പരാതി ആഗസ്ത് 31ന് കോഴിക്കോടു വിജിലന്‍സ് കോടതി പരിഗണിച്ചിരുന്നു. അന്നേ ദിവസം കോടതിയില്‍ വച്ചു എഎല്‍എം ഭീഷണിപ്പെടുത്തിയതായാണു ലോ സെക്രട്ടറിക്കു നല്‍കിയ പരാതിയില്‍ പറയുന്നത്. കോടതി വരാന്തയില്‍ വച്ചു എഎല്‍എ ഷാജിയെ സമീപിക്കുകയും 'കുഞ്ഞാലിക്കുട്ടിക്കെതിരെ നിങ്ങള്‍ എന്തിനാണ് വെറുതെ കേസുമായി നടക്കുന്നത്, കുഞ്ഞാലിക്കുട്ടി എല്ലാം ഭദ്രമായി ചെയ്യുന്ന ആളാണെന്ന് എനിക്കറിയാം. അയാളുടെ അക്കൗണ്ടിലെ വിദേശ ഇടപാടുകള്‍ പിടികിട്ടാത്ത വിധം ചാര്‍ട്ടേഡ് അക്കൗണ്ടന്റിനെ കൊണ്ടാണ് പ്രിപ്പേര്‍ ചെയ്യുന്നത്. നിങ്ങളുടെ പരാതിയില്‍ അയാള്‍ കുറ്റക്കാരാനാവില്ല എന്ന് എനിക്കുറപ്പുണ്ട്. അതുകൊണ്ടു നിങ്ങള്‍ പരാതിയുമായി മുന്നോട്ടു പോകാതിരിക്കുന്നതാണു ഭാവിക്കു നല്ലത് . അല്ലാത്ത പക്ഷം  നിങ്ങളുടെ പൊതുപ്രവര്‍ത്തനം ഇതോടെ അവസാനിപ്പിക്കും. കോടതിയെക്കൊണ്ടു നിങ്ങള്‍ക്കെതിരെ നടപടിയെടുപ്പിക്കാന്‍ പോലും അദ്ദേഹം പ്രാപ്തനാണ്'' എന്നിങ്ങനെയായിരുന്നു ഭീഷണി.

[caption id="attachment_42045" align="aligncenter" width="398"]jibin-story പരാതിയുടെ പകർപ്പ്[/caption]

അസിസ്റ്റന്റ് ലീഗല്‍ അസോസിയേറ്റിനെ ഈ കേസില്‍ ഹാജരാകുന്നതില്‍ നിന്നും വിലക്കണമെന്നും സംഭവത്തെക്കുറിച്ച് അന്വേഷിക്കണമെന്നും ആവശ്യപ്പെട്ട് എ കെ ഷാജി ലോ സെക്രട്ടറിക്കു പരാതി നല്‍കിയിട്ടുണ്ട്. ഉമ്മന്‍ ചാണ്ടിയും പി കെ കുഞ്ഞാലിക്കുട്ടിയും ഉള്‍പ്പെടെ കഴിഞ്ഞ മന്ത്രിസഭയിലെ നിരവധി പ്രമുഖരുടെ ക്രമക്കേടുകള്‍ക്കെതിരെ എ കെ ഷാജി നിയമ പോരാട്ടം നടത്തുന്നുണ്ട്.

Read More >>