എസ്എന്‍ഡിപി മീനച്ചില്‍ യൂണിയന്‍ പ്രസിഡന്റ് കെഎം സന്തോഷ് കുമാറിനെ അഴിമതി കേസില്‍ അറസ്റ്റുചെയ്തു

മീനച്ചില്‍ താലൂക്ക് എസ്എന്‍ഡിപി യൂണിയന്‍ ഓഫീസിനായി ഭൂമി വാങ്ങാന്‍ എഴുതിയെടുത്ത പണത്തില്‍ ക്രമക്കേടു കാട്ടിയെന്നാണ് സന്തോഷിന്റെ മേല്‍ ആരോപിക്കുന്ന കുറ്റം. പണത്തിന്റെ ഭൂരിഭാഗവും ബിനാമികളെ ഉപയോഗിച്ച് സ്വന്തമാക്കുകയായിരുന്നുവെന്നും പരാതിയില്‍ പറയുന്നു.

എസ്എന്‍ഡിപി മീനച്ചില്‍ യൂണിയന്‍ പ്രസിഡന്റ് കെഎം സന്തോഷ് കുമാറിനെ അഴിമതി കേസില്‍ അറസ്റ്റുചെയ്തു

അഴിമതി കേസില്‍ എസ്എന്‍ഡിപി മീനച്ചില്‍ യൂണിയന്‍ പ്രസിഡന്റ് കെഎം സന്തോഷ് കുമാര്‍ അറസ്റ്റില്‍. പൂഞ്ഞാറില്‍ എസ്എന്‍ഡിപിയ്ക്കായി 20 ഏക്കര്‍ സ്ഥലം വാങ്ങിയതില്‍ ഒരു കോടിയുടെ ക്രമക്കേട് നടന്നുവെന്ന പരാതിയിന്മേല്‍ വിശദമായ ചോദ്യം ചെയ്യലിനു ശേഷമായിരുന്നു അറസ്റ്റ്.

മീനച്ചില്‍ താലൂക്ക് എസ്എന്‍ഡിപി യൂണിയന്‍ ഓഫീസിനായി ഭൂമി വാങ്ങാന്‍ എഴുതിയെടുത്ത പണത്തില്‍ ക്രമക്കേടു കാട്ടിയെന്നാണ് സന്തോഷിന്റെ മേല്‍ ആരോപിക്കുന്ന കുറ്റം. പണത്തിന്റെ ഭൂരിഭാഗവും ബിനാമികളെ ഉപയോഗിച്ച് സ്വന്തമാക്കുകയായിരുന്നുവെന്നും പരാതിയില്‍ പറയുന്നു.

20 ഏക്കര്‍ ഭൂമി എസ്എന്‍ഡിപി താലൂക്ക് യൂണിയനിനായി വാങ്ങാന്‍ മൂന്നു കോടി രൂപ യൂണിയന്റെ കണക്കില്‍ ചെലവെഴുതുകയായിരുന്നുവെന്നാണ് ആരോപണം. തൃപ്പൂണിത്തുറ സ്വദേശി ഭാസ്‌കരന്റെ പൂഞ്ഞാറിലുള്ള ഭൂമിയെന്നായിരുന്നു പറഞ്ഞിരുന്നത്. പിസി ജോര്‍ജിന്റെ ബന്ധു ടോമിയുടെ പേരിലാണു കരാര്‍ എഴുതിയത്. മൂന്നു കോടി രൂപ നല്‍കിയതായാണു കണക്കില്‍ കാട്ടിയതെങ്കിലും 1.30 കോടി രൂപ മാത്രമാണ് ഭൂമിയുടെ ഉടമയ്ക്കു ലഭിച്ചതെന്നാണ് പരാതിയില്‍ പറയുന്നത്.

ഈ ഇടപാടില്‍ 1.63 കോടി രൂപ ബിനാമികള്‍ വഴി സന്തോഷ് കുമാര്‍ സ്വന്തമാക്കിയെന്നാണ് പരാതിക്കാര്‍ ആരോപിക്കുന്നത്. എസ്എന്‍ഡിപി മീനച്ചില്‍ താലൂക്ക് യൂണിയന്‍ ഓഫീസിലെ മുന്‍ ക്ലര്‍ക്ക് കെ പി ഗോപി, തെക്കേക്കര ശാഖ മുന്‍ പ്രസിഡന്റ് മണക്കാട് ഗോപി, പുലിയന്നൂര്‍ സ്വദേശിയും എസ്എന്‍ഡിപി യൂണിയന്‍ മുന്‍ ഡയറക്ടര്‍ ബോര്‍ഡ് അംഗം കെ പി ഗോപാലന്‍ എന്നിവരുടെ പരാതിലന്‍മേലാണ് പോലീസ് നടപടി.