സോഫ്റ്റ് പേസ്റ്റല്‍ പെയിന്റിംഗില്‍ വിസ്മയം സൃഷ്ടിച്ച് ചിത്രകാരന്‍ ശിവദാസ് വാസു

ആര്‍ട്ട് സ്‌കൂളില്‍ പഠിക്കാന്‍ പോകാന്‍ കഴിയാത്തതിനാല്‍ അവിടെ പഠിക്കുന്ന കൂട്ടുകാരോടു സംശയം ചോദിച്ചും പുതിയ രീതികള്‍ മനസിലാക്കിയും വീട്ടിലെത്തി വരച്ചു പരിശീലിച്ചാണ് ശിവദാസ് വരയില്‍ മുന്നേറിയത്. കഠിനാധ്വാനവും ക്ഷമയും സമം സമ്മേളിച്ചപ്പോള്‍ ശിവദാസിന്റെ പ്രയത്‌നങ്ങളൊന്നും വെറുതേയായില്ല. കാലങ്ങള്‍ കടന്നപ്പോള്‍ ചിത്രകലയില്‍ മകരളവും കടന്ന് രാജ്യം അറിയപ്പെടുന്ന ഒരു വ്യക്തിയായി ശിവദാസ് മാറിയിരിക്കുന്നു.

സോഫ്റ്റ് പേസ്റ്റല്‍ പെയിന്റിംഗില്‍ വിസ്മയം സൃഷ്ടിച്ച് ചിത്രകാരന്‍ ശിവദാസ് വാസു

കാഴ്ചക്കാരെ യാഥാര്‍ത്ഥ്യം തുളുമ്പുന്ന ചിത്രങ്ങളിലൂടെ വിസ്മയിപ്പിക്കുകയാണ് ആലപ്പുഴ സ്വദേശി ശിവദാസ് വാസു എന്ന ചിത്രകാരന്‍. പേസ്റ്റല്‍ പോര്‍ട്രൈറ്റ് പെയന്റിംഗില്‍ ചെയ്ത േസാഷ്യല്‍ മീഡിയയിലൂടെ പ്രശസ്തമായിക്കൊണ്ടിരിക്കുന്ന ആദിവാസി മൂപ്പന്റെ ചിത്രം അതിലൊന്നുമാത്രം. സ്വന്തം കഴിവുകൊണ്ടും സുഹൃത്തുക്കളുടെ പിന്തുണകൊണ്ടും മാത്രം ഇന്ത്യന്‍ ചിത്രകലാ മേഖലയില്‍ കേരളത്തിന്റെ ശബ്ദമാകുകകൂടിയാണ് ഈ ചിത്രകാരന്‍.

ആലപ്പുഴ തൈയ്യില്‍പുരയിടം തിരുമല വാര്‍ഡില്‍ വാസുവിന്റെയും ലീലയുടെയും മകനായ ശിവദാസ് വാസു പ്രത്യേകിച്ച് ഒരു ഗുരുവിനെ മുന്നില്‍ കണ്ടല്ല ചിത്രരചനയിലേക്ക് തിരിഞ്ഞത്. റോഡരികിലെ കൂറ്റന്‍ ഹോള്‍ഡിംഗുകളില്‍ ചിത്രങ്ങള്‍ വരയ്ക്കുന്ന കലാകാരന്മാരെ നിരീക്ഷിക്കല്‍ കുട്ടിക്കാലം മുതല്‍ക്കുതന്നെ ശിവദാസിന് ഹരമായിരുന്നു. എന്നാല്‍ ചിത്രകല സ്വന്തമാക്കുകയെന്നുള്ളതിന് കഴിവിനേക്കാള്‍ വലുത് പണമാണെന്നുള്ള തിരിച്ചറിവ് ഒരുഘട്ടത്തില്‍ ശിവദാസിന്റെ മോഹസഞ്ചാരങ്ങളെ തടഞ്ഞിരുന്നു. പുരാണങ്ങളിലെ ഏകലവ്യനെപ്പോലെ ഇന്റര്‍നെറ്റിനെ ഗുരുവായി സ്വീകരിച്ച് ആ പ്രതിസന്ധിയേയും ശിവദാസ് മറികടന്നു.


യൂട്യൂബില്‍ ലോകോത്തര കലാകാരന്മാരുടെ ട്യൂട്ടോറിയല്‍ വീഡിയോകള്‍ കണ്ടായിരുന്നു ശിവദാസ് ചിത്രകല പരിശീലിച്ചത്. ആര്‍ട്ട് സ്‌കൂളില്‍ പഠിക്കാന്‍ പോകാന്‍ കഴിയാത്തതിനാല്‍ അവിടെ പഠിക്കുന്ന കൂട്ടുകാരോടു സംശയം ചോദിച്ചും പുതിയ രീതികള്‍ മനസിലാക്കിയും വീട്ടിലെത്തി വരച്ചു പരിശീലിച്ചാണ് വരയില്‍ മുന്നേറിയത്. കഠിനാധ്വാനവും ക്ഷമയും സമം സമ്മേളിച്ചപ്പോള്‍ ശിവദാസിന്റെ പ്രയത്‌നങ്ങളൊന്നും വെറുതേയായില്ല. കാലങ്ങള്‍ കടന്നപ്പോള്‍ ചിത്രകലയില്‍ മകരളവും കടന്ന് രാജ്യം അറിയപ്പെടുന്ന ഒരു വ്യക്തിയായി ശിവദാസ് മാറിയിരിക്കുന്നു. ഇതിനിടെ ഓയില്‍ പെയിന്റ്, ആക്രമിലിക്ക്, സ്റ്റംപ് വര്‍ക്ക്, ചാര്‍ക്കോള്‍ പെന്‍സില്‍ തുടങ്ങിയ മാധ്യമങ്ങളില്‍ അദ്ദേഹം വരച്ചു തന്റെ മികവു തെളിയിച്ചുകഴിഞ്ഞു. കേരളത്തില്‍ ത്രിമാനചിത്രകല ആദ്യമായി പരീക്ഷിച്ചുവിജയിച്ച കലാകാരന്‍ കൂടിയാണ് ശിവദാസ്.

കേരളത്തില്‍ അധികം പേര്‍ക്കു പരിചിതമല്ലാത്ത സോഫ്റ്റ് പേസ്റ്റല്‍ പെയിന്റിംഗ് ശൈലിയാണ് ശിവദാസിന്റെ ഇഷ്ട ഇനം. ഈ രീതി മറ്റുള്ളവര്‍ക്കു പരിചയപ്പെടുത്തിക്കൊടുക്കുന്നതിനുള്ള ഉദ്യമത്തിലാണ് അദ്ദേഹം. ഓയില്‍ പെയിന്റിംഗ് ഉള്‍പ്പെടെയുള്ള മറ്റു ചിത്രരചനാ ശൈലികളെ അപേക്ഷിച്ചു ലളിതമാണെങ്കിലും നിരന്തരമായ പരിശീലനത്തിലൂടെ മാത്രമേ സോഫ്റ്റ് പേസ്റ്റല്‍ ഉപയോഗിച്ചു ചിത്രങ്ങള്‍ മികവോടെ വരയ്ക്കാന്‍ കഴിയുകയുള്ളൂയെന്നു ശിവദാസ് സൂചിപ്പിച്ചു. ഈ രീതിക്ക് പരിമിതികള്‍ ഒത്തിരിയുണ്ട്. പേസ്റ്റലിന്റെ ഷെയ്ഡുകള്‍ ലഭിക്കാനുള്ള പ്രയാസവും വിലക്കൂടുതലുമാണ് ചിത്രകാരന്മാര്‍ക്കുള്ള പ്രധാന വെല്ലുവിളിയെന്നും ശിവദാസ് പറയുന്നു.

ചിത്രകലയുടെ വിവിധ മേഖലകളില്‍ ശിവദാസിന്റെ സാന്നിദ്ധ്യം ശ്രദ്ധേയമാണ്. പലരും കൈവെയ്ക്കാന്‍ മടിക്കുന്ന ത്രിഡി പെയിന്റെിംഗ് മേഖലയിലും വിസ്മയം തീര്‍ത്തിട്ടുള്ള വ്യക്തികൂടിയാണ് അദ്ദേഹം. ഇന്ത്യയില്‍ ആദ്യമായി ത്രീഡിപെയിന്റിംഗ് ചെയ്തത് ശിവദാസാണ്. 2012ല്‍ മുംബൈ കാന്‍ഡിവലിയില്‍ ഗ്രോവല്‍ മാളില്‍ ശിവദാസ് ഒരുക്കിയ ത്രിമാനചിത്രം ദേശീയമാധ്യമങ്ങള്‍ വന്‍ പ്രാധാന്യത്തോടെയാണ് വാര്‍ത്തയാക്കിയത്. സോഷ്യല്‍ നെറ്റ് വര്‍ക്കിംഗ് സൈറ്റില്‍ ശിവദാസിന്റെ ത്രീഡി പെയിന്റിംഗിനു വന്‍ പ്രചാരം ലഭിച്ചിട്ടുണ്ട്. ത്രിമാനചിത്രങ്ങളുടെ അളവുകള്‍ പ്രത്യേകരീതിയിലായതുകൊണ്ട് അത് നിരപ്പായ പ്രതലത്തില്‍ ചെയ്യുന്നതു ശ്രമകരമാണെങ്കിലും ശിവദാസ് നിമ്നോന്നതങ്ങളായ പ്രതലത്തിലും മനുഷ്യശരീരത്തിലും അവ വരച്ച് അത്ഭുതം സൃഷ്ടിച്ചിട്ടുണ്ട്.

നമ്മുടെ രാജ്യത്ത് പ്രചാരം സിദ്ധിച്ചുവരുന്ന സാഫ്റ്റ് പേസ്റ്റല്‍ വര്‍ക്കുകളിലും ശിവദാസ് മികവു കാട്ടിയിട്ടുണ്ട്. പോര്‍്രൈടറ്റ് ഡ്രോയിംഗില്‍ സാമ്പ്രദായിക രീതികളെ മാറ്റിമറിച്ചുള്ള രീതിയാണ് ഇത്. ബേസിക് സ്‌കെച്ചസ് ഇടാതെ നേരിട്ട് പെയിന്റ് ചെയ്യുന്ന ഈ രീതിവഴി 30 40 മിനിട്ടുകളില്‍ കൊണ്ട് ലൈവ് പോര്‍്രൈടറ്റുകളും 10 മിനിട്ടുകൊണ്ട് വണ്‍ലൈന്‍ പോര്‍്രൈടറ്റും ശിവദാസ് സൃഷ്ടിക്കാറുണ്ട്. കൂടാതെ ഗ്രാഫിക് പെന്‍ ഉപയോഗിച്ച് ഫോട്ടോഷോപ്പില്‍ ലൈവ് കാരിക്കേച്ചറും ശിവദാസ് ചെയ്യുന്നുണ്ട്. ഗിഫ്റ്റ് കൊടുക്കാനായും മറ്റും നിരവധിപ്പേര്‍ കാരിക്കേച്ചറുകള്‍ ചെയ്ത് വാങ്ങുന്നുണ്ടെന്ന് ശിവദാസ് പറയുന്നു. കൊച്ചിയില്‍ ബിനാലെയുടെ ഭാഗമായി സംഘടിപ്പിച്ച ലൈവ് കാരിക്കേച്ചര്‍ വര്‍ക്ക്ഷോപ്പില്‍ ചിത്രകാരന്റെ സാന്നിദ്ധ്യമുണ്ടായിരുന്നു.

വിവിധരാജ്യങ്ങളിലെ ചിത്രകാരന്മാര്‍ ഉള്‍പ്പെടുന്ന ഫേസ്ബുക്ക് കൂട്ടായ്മയായ ആര്‍ട്ട് ഡ്രീമേഴ്സില്‍ ശിവദാസ് വരച്ച ഹോളിവുഡ് നടന്‍ മൊര്‍ഗാന്‍ ഫ്രീമാന്റെ ചിത്രത്തിനു വന്‍ അംഗീകാരമാണ് ലഭിച്ചത്. ചിത്രരചന കൂടാതെ ഫോട്ടോഗ്രാഫിയില്‍ താത്പര്യമുള്ള ശിവദാസിന്റെ ഒരു ഫോട്ടോ സോഷ്യല്‍മീഡിയയില്‍ വിവാദം സൃഷ്ടിക്കുകയുണ്ടായി. തെങ്ങില്‍ നിന്നും താഴേക്കു വീഴുന്ന ഓലയുടെ ഫോട്ടോ യാഥാര്‍ത്ഥ്യമാണോ എന്നത് സംബന്ധിച്ച് വന്‍ ചര്‍ച്ചകള്‍ക്കും സോഷ്യല്‍ മീഡിയ സാക്ഷ്യം വഹിച്ചു.

ശിവദാസ് വാസു വരച്ച ചില ചിത്രങ്ങള്‍


3d painting 2 3d painting 4 3d painting in 4 walls 3d painting 3D Paintings  (19) P1070046 panditji (photoshop Work -  caricature) pastel portrait drawing prathuiraj  (photoshop work - caricature)_1 pritwi. 1 seenu (caricature) soft pastel drawing sona nair (sudha dry pastel)